പൂന: വലിയ വിവാദങ്ങളുടെ നടുവിലൂടെയായിരുന്നു സഞ്ജു സാംസണ് ഇക്കാലയളവില്‍ യാത്ര ചെയ്തത്. രഞ്ജി ട്രോഫിയില്‍ മോശം ഫോമിനേത്തുടര്ന്ന് ഡ്രസിംഗ് റൂമിലെത്തിയ സഞ്ജു ബാറ്റ് വലിച്ചെറിയുകയുമൊക്കെ ചെയ്തെന്ന് ആരോപണമുയര്‍ന്നിരുന്നു. രഞ്ജി ട്രോഫിക്കിടയില്‍ ബാറ്റ് പൊട്ടിച്ചതിനോടൊപ്പം ആരോടും പറയാതെ ഡ്രസിംഗ്റൂം വിട്ട സഞ്ജു പിന്നീട് വിവാദനായകനാകുകയായിരുന്നു. അച്ഛന് സാംസണ് കൂടി ഈ പ്രശ്നത്തില്‍ ഇടപെടുകയുമൊക്കെ ചെയ്തതോടെ സഞ്ജു ആകെ പുലിവാലു പിടിച്ചു. ഒടുവില്‍ എല്ലാത്തിനും മാപ്പുപറഞ്ഞ് സഞ്ജു കളിയില്‍ മാത്രം ശ്രദ്ധിക്കുകയായിരുന്നു. തന്നെ വിമര്ശിച്ചവര്ക്കൊക്കം ചുട്ട മറുപടി കൊടുക്കാനുള്ള ആയുധങ്ങള്‍ രാകി മിനുക്കിയ സഞ്ജു ഇപ്പോള്‍ ഇതാ മിന്നും ഫോമിലെത്തിയിരിക്കുന്നു. ഐപിഎലില്‍ റൈസിംഗ് പൂന സൂപ്പര്‍ ജയന്റിനെതിരേ സഞ്ജുവിന്റെ ക്ലാസ് പ്രകടനത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു തകര്‍പ്പന്‍ വിജയം. 63 പന്തില്‍ 102 റണ്‍സ് നേടിയ സഞ്ജുവിന്റെ ഐപിഎലിലെ കന്നി സെഞ്ചുറി ഡല്‍ഹിയുടെ വിജയം അനായാസമാക്കി. ഈ നേട്ടത്തെക്കുറിച്ച് വളരെ…
Read MoreTag: ipl
സണ്‍റൈസേഴ്സിന്റെ വിജയക്കുതിപ്പിന് മുംബൈയുടെ ബ്ലോക്ക്
മുംബൈ: സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വിജയക്കുതിപ്പിന് മുംബൈ ഇന്ത്യൻസിന്റെ തട. തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ വാർണറും സംഘവും മുംബൈക്കു മുന്നിൽ മുട്ടുമടക്കി. ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്സ് ഉയർത്തിയ 158 റണ്‍സ് വിജയലക്ഷ്യം മുംബൈ എട്ടു പന്ത് ബാക്കിനിൽക്കെ മറികടന്നു. സ്കോർ: സണ്‍റൈസേഴ്സ് ഹൈദരാബാദ്- 158/8. മുംബൈ ഇന്ത്യൻസ്- 159/6. ടോസ് നേടിയ സണ്‍റൈസേഴ്സിന് ധവാനും വാർണറും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 81 റണ്‍സ് കൂട്ടിച്ചേർത്തു. ധവാൻ(48), വാർണർ(49) എന്നിവർ പുറത്തായശേഷമെത്തിയ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെവന്നപ്പോൾ സണ്‍റൈസേഴ്സ് സ്കോർ 158ൽ ഒതുങ്ങി. മുംബൈക്കായി ബുംറ മൂന്നും ഹർഭജൻ രണ്ടും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ജോസ് ബട്ലറെ തുടക്കത്തിൽ നഷ്ടമായെങ്കിലും പാർഥിവ് പട്ടേൽ ഒരറ്റത്തു പിടിച്ചുനിന്നു. രോഹിത് ശർമ(4)യ്ക്കു ശേഷമെത്തിയ നതീഷ് റാണ(45)യ്ക്കൊപ്പം പാർഥിവ് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു.…
Read Moreസഞ്ജുവിന്റെ സെഞ്ചുറി മികവിൽ പൂനയെ തകർത്ത് ഡൽഹി
പൂന: മലയാളിതാരം സഞ്ജു സാംസന്റെ സെഞ്ചുറി മികവിൽ ഡൽഹി ഡെയർ ഡെവിൾസിന് വന്പൻജയം. ഐപിഎലിൽ റൈസിംഗ് പൂന സൂപ്പർ ജയന്റിനെ 97 റണ്‍സിനാണ് ഡൽഹി മറികടന്നത്. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പൂന 16.1 ഓവറിൽ 108ന് എല്ലാവരും പുറത്താകുകയായിരുന്നു. സഞ്ജുവിന്റെ സെഞ്ചുറിക്കു പുറമേ മൂന്നു വിക്കറ്റ് വീതം നേടിയ സഹീർ ഖാൻ, അമിത് മിശ്ര എന്നിവരുടെ പ്രകടനം ഡൽഹി വിജയത്തിൽ നിർണായകമായി. സഞ്ജുവാണ് കളിയിലെ താരം. രഹാനെ(10), മായങ്ക് അഗർവാൾ(20), ഡുപ്ലസി(8), രാഹുൽ ത്രിപാഠി(10), ബെൻ സ്റ്റോക്സ്(2), ധോണി(11), രജത് ഭാട്ടിയ(16) എന്നിങ്ങനെയായിരുന്നു പൂന ബാറ്റിംഗ് നിരയുടെ സംഭാവന.നേരത്തെ, സഞ്ജുവിന്റെ സെഞ്ചുറിയുടെയും അവസാന ഓവറുകളിൽ ക്രിസ് മോറിസ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിന്റെയും മികവിൽ ഡൽഹി ഡെയർ ഡെവിൾസ് 205 റണ്‍സ് നേടി. 62 പന്തിൽനിന്നായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി. 41 പന്തിൽനിന്ന് അർധസെഞ്ചുറി തികച്ച സഞ്ജു തുടർന്നുള്ള…
Read Moreപഞ്ചാബിനു രണ്ടാം ജയം
ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്സ് ഇലവന് പഞ്ചാബ് തുടര്‍ച്ചയായ രണ്ടാം ജയമാഘോഷിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെ എട്ടു വിക്കറ്റിനു തകര്‍ത്താണ് പഞ്ചാബ് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. എ.ബി. ഡിവില്ല്യേഴ്സ് 46 പന്തില്‍ മൂന്നു ബൗണ്ടറിയും ഒമ്പതു പടുകൂറ്റന്‍ സിക്സറുമടക്കം 89 റണ്‍സെടുത്തു. എന്നാല്‍, മറ്റു ബാറ്റ്സ്മാന്മാര്ക്ക് കാര്യമായി സംഭാവന നല്‍കാനായില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവന് പഞ്ചാബ് കാര്യമായ തിടുക്കം കാണിക്കാതെ ബാറ്റ് ചെയ്തു. ഓപ്പണിംഗ് വിക്കറ്റില്‍ മന്ദീപ് വോറയും ഹഷിം അംലയും ചേര്‍ന്ന് 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വിജയത്തിന് അടിത്തറ പാകി. 21 പന്തില്‍ 34 റണ്‍സ് നേടിയ വോറ പുറത്തായി. എന്നാല്‍, 38 പന്തില്‍ നാലു ബൗണ്ടറിയുടെയും മൂന്നു സിക്സറിന്റെയും അകമ്പടിയോടെ 58 റണ്‍സ്…
Read Moreമുംബൈ ഇന്ത്യൻസിനു വിജയം
മുംബൈ: ഐപിഎല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു വിജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാലു വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് പരാജയപ്പെടുത്തിയത്. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 178 രണ്‍സെടുത്തു. മനീഷ് പാണ്ഡെയാണ് കോൽക്കത്തയ്ക്കായി തിളങ്ങിയത്. ക്രണാൽ പാണ്ഡെ മുംബൈയ്ക്കായി 3 വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസ് 19.5 ഓവറിൽ ലക്ഷ്യം കണ്ടു. മോശം ഫീൽഡിംഗാണ് കോൽക്കത്തയ്ക്കു വിനയായത്. 29 പന്തിൽ 50 റണ്‍സെടുത്ത മുംബൈയുടെ നിതീഷ് റാണയാണ് കളിയിലെ താരം.
Read Moreഎത്ര ഒഴിഞ്ഞു മാറിയാലും ഒരിക്കല്‍ നമ്മള് അത് ചെയ്യേണ്ടിവരും, ആ കാര്യമറിഞ്ഞാല്‍ എന്റെ ഭാര്യ എന്നെ ചിലപ്പോള്‍ തല്ലി കൊല്ലും, ആ സത്യം തുറന്നുപറഞ്ഞ് ഗൗതം ഗംഭീര്‍
ഭാര്യ നടാഷ പോലും ശ്രമിച്ചിട്ടും കഴിയാതിരുന്ന ഒരു കാര്യത്തെക്കുറിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ പങ്കുവെയ്ക്കുന്നത്. ഒരു പരസ്യത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി ഗംഭീര്‍ നൃത്തം ചെയ്തതാണ് കാര്യം. ഹിന്ദുസ്ഥാന്‍ ടൈംസിന് വേണ്ടി എഴുതിയ കോളത്തിലാണ് ഗംഭീര്‍ ഇക്കാര്യം പറയുന്നത്. പഞ്ചാബി ഭക്ഷണം ഇഷ്ടപ്പെടുന്ന തന്നെ നൃത്തം ചെയ്യിക്കാനായി ഭാര്യ നടാഷയും ടീം ഉടമസ്ഥന് ഷാരൂഖ് ഖാനും പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും തയ്യാറാകാതിരുന്ന താന്‍ അവസാനം ചുവടുവെച്ചെന്ന് ഗംഭീര്‍ കോളത്തില്‍ എഴുതുന്നു. ‘ഞാന്‍ ഒരു ചെറിയ കഥ പങ്കുവെയ്ക്കാം. ബട്ടര്‍ ചിക്കനും ദാലും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന പഞ്ചാബിയാണ് ഞാന്‍. പഞ്ചാബി സംഗീതം എനിക്കിഷ്ടമാണ്. പക്ഷേ ഡിജെ ഇഷ്ടമല്ല. ഞാന്‍ ഇതുവരെ നൃത്തം ചെയ്തിട്ടില്ല. എനിക്കറിയാം അത് ഓസീസ് കളിക്കാര്‍ സ്ലഡ്ജ് ചെയ്യില്ല എന്ന് പറയും പോലെയാണെന്ന്. എന്റെ ഭാര്യ പല അവസരത്തിലും എന്നോട് ഒരു ചുവടെങ്കിലും വെക്കാന്‍…
Read Moreവിഷ്ണു വിനോദ് സിക്സറടിച്ചു തുടങ്ങി
കൊച്ചി: കേരള ഓപ്പണിംഗ് ബാറ്റ്സ്മാന് വിഷ്ണു വിനോദിനെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമിലെടുത്തു. ഇന്നലെ ഡൽഹി ഡെയർ ഡെവിൾസിനെ തിരായ മത്സരത്തി ൽ സഹീർ ഖാനെതിരേ സിക്സറ ടിച്ചാണ് വിഷ്ണു വിനോദ് തുടങ്ങിയത്. എന്നാൽ, തൊട്ടടുത്ത പന്തിൽ വിഷ്ണു റണ്ണൗട്ടിലൂടെ പുറത്താ യി. വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റ് എന്നിവയിലെ മികച്ച പ്രകടനമാണ് വിഷ്ണുവിന് തുണയായത്. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ലോകേഷ് രാഹുലിന് പകരക്കാരനായാണ് വിഷ്ണു ടീമിലെത്തുന്നത്. ദേവ്ധര്‍ ട്രോഫിയിലും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു നടത്തിയ സെലക്ഷന് ട്രയലിലും വിഷണു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
Read Moreമുംബൈ ഇന്ത്യൻസിന് ആവേശ ജയം
മുംബൈ: കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആവേശ ജയം. നിതീഷ് റാണയുടെ (50) അതിവേഗ അർധസെഞ്ചുറിയും ഹാർദിക് പാണ്ഡ്യയുടെ അവസാന ഓവറിലെ മിന്നും പ്രകടനവുമാണ് മുംബൈ ഇന്ത്യൻസിന് ജയം സമ്മാനിച്ചത്. മൂന്ന് സിക്സും നാലു ഫോറുമായി 29 പന്തിൽനിന്നാണ് റാണ അർധസെഞ്ചുറി തികച്ചത്. ജയപ്രതീക്ഷ കൈവിട്ട മുംബൈയെ റാണ ഒറ്റയ്ക്കു ചുമലിലേറ്റുകയായിരുന്നു. എന്നാൽ വിജയത്തിന്റെ പടിക്കൽ എത്തിയപ്പോൾ റാണ പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി. അവസാന ഓവറിൽ 11 റൺസായിരുന്നു വേണ്ടിയിരുന്നത്. ട്രെന്റ് ബോൾട്ടിനെ പേടികൂടാതെ നേരിട്ട പാണ്ഡ്യ ഒരു പന്ത് ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. പാർഥിവ് പട്ടേലും (30) ജോസ് ബട്ലറും (28) ചേർന്ന് മുംബൈക്ക് നല്ല തുടക്കം നൽകിയെങ്കിലും രോഹിത് ശർമ (2) വന്നതുപോലെ മടങ്ങിയതും ക്രുനാൽ പാണ്ഡ്യക്കും (11) കീറൻ പൊള്ളാർഡിനും (17) കാര്യമായൊന്നും ചെയ്യാൻ കഴിയാതിരുന്നതും മുംബൈയുടെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. എന്നാൽ…
Read Moreഅനായാസം നൈറ്റ് റൈഡേഴ്സ്
രാജ്കോട്ട്: കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു പത്തു വിക്കറ്റ് ജയം. ലയണ്‍സ് ഉയർത്തിയ വന്‍ സ്കോറിനു മുന്നില്‍ ഒരിക്കല്‍പ്പോലും പതറാതെ നൈറ്റ് റൈഡേഴ്സ് മറികടന്നു. നായകന് ഗൗതം ഗംഭീറും ക്രിസ് ലിനും ചേര്‍ന്ന് തുടക്കം മുതല്‍ ആഞ്ഞടിച്ചപ്പോല് ലയണ്‍സ് ഉയര്‍ത്തിയ 183 റണ്‍സ് 31 പന്തുകള്‍ ബാക്കി നിര്‍ത്തി കോല്‍ക്കത്ത മറികടന്നു. 41 പന്തില്‍ എട്ട് സിക്സിന്റെയും ആറ് ഫോറിന്റെയും അകമ്പടിയില്‍ 93 റണ്‍സ് നേടിയ ലിനും 48 പന്തില്‍ 12 ബൗണ്ടറിയുടെ അകമ്പടിയില്‍ 76 റണ്‍സ് നേടിയ ഗംഭീറും ചേര്‍ന്ന് 14.5 ഓവറില്‍ 184 റണ്‍സ് നേടി. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍സ് ചേസിംഗാണ് നൈറ്റ് റൈഡേഴ്സ് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കാഴ്ചവച്ചത്. ആദ്യമായാണ് ഒരു ടീം പത്ത് വിക്കറ്റിന് ജയിക്കുന്നത്. ടോസ് നേടിയ കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് നായകന് ഗൗതം ഗംഭീര്‍ ഗുജറാത്ത്…
Read Moreനെഹ്റയ്ക്കു റിക്കാർഡ്; ഐപിഎല്‍ ചരിത്രത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇടംകൈയന്‍
ഹൈദരാബാദ്: ഐപിഎല്‍ ചരിത്രത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇടംകൈയന്‍ ബൗളര്‍ എന്ന റിക്കാര്‍ഡ് ആശിഷ് നെഹ്റയ്ക്ക്. ഉദ്ഘാടന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തിലാണ് നെഹ്റ ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. ബംഗളൂരു താരം ശ്രീനാഥ് അരവിന്ദിനെ ക്ലീൻ ബൗള്‍ഡാക്കിക്കൊണ്ടാണ് നെഹ്റ ഈ അപൂര്‍വ നേട്ടത്തിലെത്തിയത്. രണ്ടു വിക്കറ്റുകളാണ് നെഹ്റ ഈ മത്സരത്തില്‍ നേടിയത്. 83 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 23.4 ശരാശരിയില്‍ ആണ് നെഹ്റ 100 വിക്കറ്റ് തികച്ചത്. 7.78 ആണ് നെഹറയുടെ എക്കണോമി റൈറ്റ്. 10 സീസണ് എത്തുമ്പോള്‍ നെഹ്റ ഇതിനോടകം അഞ്ച് ടീമുകളില്‍ നെഹ്റ കളിച്ചു. മുംബൈ ഇന്ത്യന്‍സിലായിരുന്നു തുടക്കം തുടര്‍ന്ന് ഡല്‍ഹി ഡയര്‍ ഡെവിള്സിലുംം ചെന്നൈ സൂപ്പര്‍ കിംഗ്സിലും ഒടുവില്‍ സണ്‍റൈസസ് ഹൈദരാബാദിന് വേണ്ടിയും കളിച്ചു. കരിയറിന്റെ വിവിധ ഘട്ടങ്ങളില്‍ പരിക്ക് അലട്ടിയിരുന്ന നെഹ്റയ്ക്ക് നിരവധി മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. സഹീര്‍ഖാനാണ്…
Read More