പൂന: ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം മത്സരത്തിൽ പൂന സൂപ്പർ ജയന്റിനു വിജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പൂനയെ നായകൻ സ്റ്റീവ് സ്മിത്ത് മുന്നിൽനിന്നു നയിച്ചപ്പോൾ ഒരു പന്ത് ബാക്കിനിൽക്കെ ടീം വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന രണ്ടു പന്തും സിക്സറിനു പായിച്ചായിരുന്നു സ്മിത്ത് വിജയമൊരുക്കിയത്. സ്മിത്ത് 54 പന്തിൽനിന്ന് 84 റണ്‍സ് നേടി. മുൻ നായകൻ എം.എസ്.ധോണി 12 റണ്‍സുമായി പുറത്താകാതെനിന്നു. ഓപ്പണർ അജിൻക്യ രഹാനെയും തകർപ്പൻ ബാറ്റിംഗും പൂന ജയത്തിൽ നിർണായകമായി. രഹാനെ 34 പന്തിൽനിന്ന് 60 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത മുംബൈക്കു വേണ്ടി പാർഥിവ് പട്ടേലും ജോസ് ബട്ലറും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. 10 റണ്‍സ് ശരാശരിയിൽ മുന്നേറിയ മുംബൈയുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത് അവർക്ക് 4.2 ഓവറിൽ 45 റണ്‍സെത്തിയപ്പോഴാണ്. 19 റണ്‍സെടുത്ത…
Read MoreTag: ipl
ഇഷാന്ത് പഞ്ചാബിനൊപ്പം
ന്യൂഡല്‍ഹി: ലേലത്തിൽ എല്ലാ ടീമുകളും കൈയൊഴിഞ്ഞ ഇന്ത്യന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയ്ക്കും ഒടുവിൽ നറുക്കു വീണു. ഐപിഎല്‍ തുടങ്ങാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ കിംഗ്സ് ഇലവൻ പഞ്ചാബ് ഇഷാന്തിനെ ടീമിലെത്തിച്ചു. മുരളി വിജയ്ക്ക് പരിക്കേറ്റതാണ് ഇഷാന്തിനു തുണയായത്. ഇഷാന്തിന്റെ പഴയ ടീമായ റൈസിംഗ് പൂന സൂപ്പര്‍ ജയന്റിനെതിരേ യാണ് പഞ്ചാബിന്റെ ആദ്യ മത്സരം എന്നതും ശ്രദ്ധേയമാണ്. പൂന ഇത്തവണ ഇഷാന്തിനായി അത്ര താത്പര്യം കാണിച്ചിരുന്നില്ല. – See more
Read Moreപത്താം പൂരം
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം പതിപ്പിന് ഇന്ന് കൊടി ഉയരും. ഇനി കുട്ടിക്രിക്കറ്റ് ഉത്സവത്തിന്റെ 47 നാളുകള്‍. മേയ് 21നാണ് ഫൈനല്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ വിപ്ലവങ്ങള്‍ക്കും വിജയങ്ങള്‍ക്കും നാണക്കേടുകള്‍ക്കും ഇടയാക്കിയ ടൂര്‍ണമെന്റിന്റെ ജനപ്രീതി ഇന്ത്യയിലും ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു. ഐപിഎല്‍ പത്താം സീസണു കൊടിയേറുമ്പോള്‍ എട്ടു ടീമുകളും അങ്കപ്പുറപ്പാടിന് ഒരുങ്ങിയിരിക്കുന്നു. പല ടീമുകളെയും പരിക്ക് വലയ്ക്കുകയാണ്. ഇത്തവണ ചാമ്പ്യന്മാരാകാന് ഏറെ സാധ്യതയുള്ള റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരിനാണ് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. 10 വേദികളിലായി 60 മത്സരങ്ങളാണ് സീസണില്‍ ആകെയുള്ളത്. 56 ലീഗ് മത്സരങ്ങള്‍, രണ്ടു ക്വാളിഫയര്‍ പോരാട്ടങ്ങള്‍, ഒരു എലിമിനേറ്റര്‍, അവസാനം ഹൈദരാബാദിലെ കലാശപ്പോരാട്ടം. ഇതോടെ ഒന്നര മാസം നീണ്ടുനില്‍ക്കുന്ന ക്രിക്കറ്റ്…
Read Moreഅശ്വിനു പരിക്ക്; ഐപിഎല്‍ നഷ്ടമാകും
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം റൈസിംഗ് പൂന സൂപ്പര്ജയ്ന്റ്സിനു തിരിച്ചടി. ടീമിന്റെ പ്രധാന സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനേറ്റ പരിക്കാണ് സൂപ്പര്‍ ജയ്ന്റ്സിനു കനത്ത ആഘാതമായത്. സ്പോര്‍ട്സ് ഹെര്‍ണിയ സ്ഥിരീകരിച്ചതിനെത്തുര്ന്ന് അശ്വിന് രണ്ടു മാസത്തോളം പുറത്തിരിക്കേണ്ടിവരും. ഇതോടെ ഇന്ത്യന്‍ സ്പിന്നര്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണില്‍ കളിക്കാനാവില്ലെന്ന് ഉറപ്പായി. സൂപ്പര്‍ജയന്റ്സ് ടീമിൽനിന്നു പരിക്കേറ്റു പുറത്താകുന്ന രണ്ടാമത്തെ കളിക്കാരനാണ് അശ്വിന്. ഇതിനു മുമ്പ് തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് മിച്ചല്‍ മാര്‍ഷിനെ നഷ്ടമായിരുന്നു.കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പൂനയ്ക്കുവേണ്ടി അശ്വിന് 14 കളിയില്‍ 10 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 2016 ജൂലൈയ്ക്കുശേഷം തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കുന്ന അശ്വിന് ഉടന്‍ തന്നെ ചികിത്സയില്‍ പ്രവേശിക്കും. ജൂണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുമുമ്പ് അശ്വിന് പൂര്‍ണ ആരോഗ്യവാനായെത്തുകയെന്നത് ഇന്ത്യക്കു വളരെ പ്രധാനപ്പെട്ടതാണ്. ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കുശേഷം അശ്വിനു പരിക്കേറ്റിരുന്നു. ഇതേത്തുര്‍ന്ന് രഞ്ജി ട്രോഫി സെമിയില്‍ തമിഴ്നാടിനുവേണ്ടി കര്ണാടകയ്ക്കതിരേ…
Read Moreനിർഭാഗ്യങ്ങളുടെ ബംഗളൂരു
ഒട്ടുമിക്ക സീസണിലും ഐപിഎലിലെ ഏറ്റവും കരുത്തുറ്റ ടീമായിരിക്കും ബംഗളൂരു റോയൽ ചലഞ്ചേഴ്സ്. മറ്റു ടീമുകളെ അപേക്ഷിച്ചു നോക്കിയാൽ ബാറ്റിംഗ് കരുത്തിൽ ഇത്തവണയും ശരിക്കും റോയൽ നിരയുമായാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം പോരാട്ടത്തിനിറങ്ങുന്നത്. എന്നാൽ, നിർഭാഗ്യങ്ങൾ നിരന്തരം വേട്ടയാടുന്ന ടീമിനു ഒരുവട്ടം പോലും ഐപിഎൽ കിരീടമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സാധിച്ചിട്ടില്ല. 2009ൽ ഡെക്കാൻ ചാർജേഴ്സും 2011ൽ ചെന്നെ സൂപ്പർ കിംഗ്സും കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈരാബാദും ബംഗളൂരുവിന്റെ കിരീടമോഹങ്ങൾ തകർത്തു. ഏറെ പ്രതീക്ഷകളോടെ തയാറെടുപ്പുകൾ നടത്തിയ ടീമിനെ ഇത്തവണ നിർഭാഗ്യം പിടികൂടിയത് പരിക്കിന്റെ രൂപത്തിലാണ്. പരിക്കു മൂലം നായകൻ വിരാട് കോഹ്ലിക്കു ആദ്യ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വരുമെന്നുള്ളത് ബംഗളൂരുവിനു ഏറെ തലവേദനയാകുമെന്നുറപ്പാണ്. ഓസീസിനെതിരേയുള്ള ടെസ്റ്റ് പരന്പര കഴിഞ്ഞതോടെ ഓപ്പണർ കെ.എൽ രാഹുലും പരിക്കു മൂലം ടീമിനു പുറത്തായി. ശസ്ത്രക്രിയ്ക്കു വിധേയനാകേണ്ടി വരുന്ന രാഹുലിനു ഐപിഎലിലെ…
Read Moreഅടിമുടി മാറ്റം; ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയ റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്സ് പേരും മാറ്റി
ഇക്കുറി ഐപിഎല്‍ കിരീടം തങ്ങളുടെ ഷോക്കേസില്‍ എത്തിക്കാന്‍ ഉറച്ച് പൂനെ ടീം. നായകന് സ്ഥാനത്തു നിന്നു മഹേന്ദ്രസിംഗ് ധോണിയെ നീക്കിയ പൂനെ ഇപ്പോള്‍ പേരും മാറ്റിയിക്കുകയാണ്. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് എന്ന പേരു മാറ്റി റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് എന്നാക്കി. കഴിഞ്ഞ സീസണില്‍ 14 കളികളില്‍ ഒമ്പതെണ്ണവും തോറ്റ ടീമിനെ അതേ പടി കളത്തിലിറക്കിയാല്‍ പണിപാളും എന്നു മനസിലാക്കിയതിനെത്തുടര്‍ന്നാണ് ആദ്യം ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയത്. പകരം ഓസീസ് നായകന് സ്റ്റീവ് സ്മിത്തിനെ ആ സ്ഥാനത്ത് അവരോധിച്ചു. കഴിഞ്ഞ സീസണിലെ മോശം ഓര്‍മകള്‍ മായ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ പേരില്‍ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്. ഇത്തവണ കൂടുതല്‍ മികച്ച താരങ്ങളെ ടീമിലെടുത്ത പൂനെ കിരീടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ലെന്ന് ടീ വക്താവ് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിക്കുന്നവരുമുണ്ട്. കഴിഞ്ഞ തവണ…
Read More