സിബിഐയില്‍ ജോലി ചെയ്തിരുന്ന ഐപിഎസുകാരന് പണി കൊടുത്ത് ഭാര്യ. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം കയ്യോടെ പിടികൂടിയ ഭാര്യ ആഭ്യന്തര മന്ത്രാലയത്തില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഐപിഎസ് പദവി എടുത്തു മാറ്റുകയും ചണ്ഡിഗഡില്‍ നിന്നും ഡല്‍ഹിയിലേക്ക് തട്ടുകയും ചെയ്തു. 2009 ബാച്ച് യുപി കേഡറില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനെതിരേയാണ് കസ്റ്റംസില്‍ സൂപ്രണ്ടന്റായ ഭാര്യപരാതി നല്‍കിയത്. ഇയാള്‍ക്ക് അനേകം സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു ഭാര്യയുടെ പരാതി. ഇവരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ചണ്ഡീഗഡില്‍ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ തലവനായിരുന്ന ഇയാളെ സിബിഐ യുടെ അഴിമതി വിരുദ്ധ കേസുകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭാര്യയുടെ പരാതി വന്നതിന് തൊട്ടുപിന്നാലെ പദവിയില്‍ നിന്നും മാറ്റി ന്യുഡല്‍ഹിയിലെ പേഴ്സണല്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് തട്ടുകയും ചെയ്തു. ആഭ്യന്തര വകുപ്പിന് പുറമേ സിബിഐ ഡയറക്ടര്‍ക്കും ഉത്തര്‍പ്രദേശിലെ ചീഫ് മിനിസ്റ്റേഴ്സ് ഓഫീസിനും എല്ലാം ഭാര്യയുടെ…
Read More