1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യ ലോകത്തിലെ എണ്ണപ്പെട്ട സാമ്പത്തിക ശക്തികളുടെ നിരയിലേക്ക് വളരുന്ന കാഴ്ചയാണ് കണ്ടത്. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയെടുത്താല്‍ തന്നെ നിരവധി ഇന്ത്യക്കാര്‍ അതില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് കാണാനാവും. എന്നാല്‍ മറുവശത്ത്, പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ഏറ്റവും ശോഷണീയമായ നിലയിലാണ് ഇന്നുള്ളത്. നിലനില്‍പ്പിനായി ഐഎംഎഫ്, ചൈന, സൗദി അറേബ്യ, മറ്റ് ചില രാജ്യങ്ങള്‍ എന്നിവയെ ആശ്രയിക്കുന്ന പാകിസ്ഥാനില്‍ ഭൂരിഭാഗം ജനങ്ങളും മുഴുപ്പട്ടിണിയിലാണ്. ആകെ രക്ഷയുള്ളത് സെലിബ്രിറ്റികള്‍ക്ക് മാത്രം. പാക്കിസ്ഥാനിലെ ഏറ്റവും ധനികയായ സ്ത്രീയായി കണക്കാക്കപ്പെടുന്ന ഇഖ്റ ഹസ്സന് മാന്‍ഷ അത്തരത്തിലൊരു സെലിബ്രിറ്റിയാണ്. പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ ധനികനായ മിയാന്‍ മുഹമ്മദ് മാന്‍ഷയുടെ മകനായ മിയാന്‍ ഒമര്‍ മാന്‍ഷയുടെ ഭാര്യയാണ് ഇഖ്റ ഹസ്സന്. പാകിസ്ഥാനിലെ ഏറ്റവും ധനികയായ സ്ത്രീയാണിവര്‍. പാകിസ്ഥാനിലെ വസ്തുവകകളും ലണ്ടനിലെ ഒരു 5-നക്ഷത്ര ഹോട്ടലും നിയന്ത്രിക്കുന്ന നിഷാത് ഹോട്ടല്‍സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസിന്റെ സിഇഒയാണ് ഇഖ്റ…
Read More