ടെഹ്റാൻ: ഹിജാബ് ധരിച്ചില്ലെന്ന പേരിൽ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമനി എന്ന യുവതി മരിച്ചതിനു പിന്നാലെയുണ്ടായ രാജ്യവ്യാപക പ്രതിഷേധം മൂലം താത്കാലികമായി നിർത്തിവച്ച ഹിജാബ് ധരിപ്പിക്കൽ നടപടി വീണ്ടും പുറത്തെടുത്ത് ഇറാൻ. പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കാതെയും “പ്രകോപനപരമായ’ വസ്ത്രങ്ങൾ ധരിച്ചും നടക്കുന്ന സ്ത്രീകളെ പിടികൂടുന്ന നടപടി തുടരുമെന്ന് ഇറാൻ നിയമ വകുപ്പിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. ഇതിനിടെ, സദാചാരം നടപ്പിലാക്കൽ കൂടുതൽ കരുത്തോടെ തുടരുന്ന പോലീസിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പൊതുസ്ഥലത്തു യുവതികളെ തടഞ്ഞുനിർത്തി ഹിജാബ് ധരിക്കാൻ പറയുന്നതും ഇറുകിയ വസ്ത്രങ്ങൾ മാറ്റിയില്ലെങ്കിൽ വാഹനത്തിലേക്കു കയറി കസ്റ്റഡി വരിക്കാൻ പോലീസ് പറയുന്നതും വീഡിയോകളിൽ വ്യക്തമാണ്.
Read MoreTag: iran
ഹിജാബ് വിരുദ്ധ പ്രക്ഷോഭകര്‍ക്കു മുമ്പില്‍ മുട്ടുമടക്കി ഇറാന് ഭരണകൂടം ! മതകാര്യ പോലീസിനെ പിരിച്ചു വിട്ടു…
ഇറാനില്‍ മതകാര്യ പോലീസിനെ പിരിച്ചു വിട്ടു. രണ്ടു മാസത്തിലേറെ നീണ്ട ഹിജാബ് വിരുദ്ധ സമരത്തിനൊടുവിലാണ് ഇറാനിയന്‍ ഭരണകൂടം ഈ തീരുമാനം കൈക്കൊണ്ടത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്സ അമിനി (22) സെപ്റ്റംബര്‍ 16ന് മരിച്ചതിനു പിന്നാലെ രാജ്യത്തെ വിവിധ സര്‍വകലാല വിദ്യാര്‍ഥികളാണു പരസ്യമായി ഹിജാബ് കത്തിച്ചും തലമുടി മുറിച്ചും പ്രക്ഷോഭത്തിനു തുടക്കമിട്ടത്. അമിനിയുടെ മരണം മര്‍ദനം മൂലമല്ലെന്നും നേരത്തെ ഉണ്ടായിരുന്ന രോഗങ്ങളെ തുടര്‍ന്നാണെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും സമരക്കാര്‍ പിന്മാറിയില്ല. തുടര്‍ന്ന് രാജ്യമാകെ പ്രക്ഷോഭം കത്തിപ്പടരുകയായിരുന്നു. പിന്നീട് കായിക താരങ്ങളുള്‍പ്പെടെയുള്ളവര്‍ അന്താരാഷ്ട്ര വേദികളില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ലോകത്തിന്റെ തന്നെ വികാരം ഇറാനെതിരായി മാറി. നീതിന്യായ വ്യവസ്ഥയില്‍ മതകാര്യ പോലീസിനു സ്ഥാനമില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസേരി പറഞ്ഞു. സ്ത്രീകള്‍ തല മറയ്ക്കണമെന്ന നിയമം മാറ്റേണ്ടതുണ്ടോ എന്നതിനെക്കുറിച്ച്…
Read Moreലോകകപ്പില്‍ നിന്ന് ഇറാന് ടീം പുറത്തായത് ആഘോഷിച്ചു; ഇറാന് പൗരനെ സുരക്ഷാസേന വധിച്ചു
ടെഹ്റാന്: ഖത്തറില്‍ നടക്കുന്ന ഫിഫാ ലോകകപ്പില്‍ നിന്ന് ഇറാന് ടീം പുറത്തായത് ആഘോഷിച്ച യുവാവിനെ സുരക്ഷാസേന വധിച്ചു. അമേരിക്കയുമായുള്ള ഇറാന്റെ തോല്‍വി ആഘോഷിച്ചെന്നാരോപിച്ചാണ് മെഹ്റാന് സമാക്(27) എന്ന യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയത്. രാജ്യത്തിന്റെ പ്രഖ്യാപിത ശത്രുക്കളായ അമേരിക്കയുമായുള്ള തോല്‍വി ആഘോഷിക്കുന്ന ഇറാന് ജനതയുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. പടക്കം പൊട്ടിച്ചും തെരുവില്‍ നൃത്തം ചവിട്ടിയും വാഹനങ്ങളിലെ ഹോണ്‍ ഉച്ചത്തില്‍ മുഴക്കിയുമെല്ലാമാണ് സ്വന്തം രാജ്യത്തിന്റെ പരാജയം അവര്‍ ആഘോഷിച്ചത്. ഹിജാബ് ശരിയായ വിധത്തില്‍ ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയുടെ മരണത്തിന് പിന്നാലെ രാജ്യത്തെ ജനങ്ങള്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. രാജ്യം ഏറെ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെ ഇറാന് ടീം ലോകകപ്പില്‍ പങ്കെടുത്തതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ഭരണകൂടത്തോടുള്ള പ്രതിഷേധസൂചകമായി ഇറാന് ടീം ദേശീയ ഗാനം ആലപിച്ചിരുന്നില്ല.
Read Moreതീക്കൊള്ളി കൊണ്ട് തലചൊറിഞ്ഞ് ഇറാനിയന്‍ പോലീസ് ! സ്കൂളില്‍ നിന്നു വീട്ടിലേക്ക് പോയ 17കാരിയെ തല്ലിക്കൊന്നു; വിവരം മൂടിവയ്ക്കാന്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തി…
ഹിജാബ് വിരുദ്ധ പ്രക്ഷോഭം രാജ്യത്ത് ശക്തമാവുന്നതിനിടെ വനിതകള്‍ക്കു നേരെ വീണ്ടും കിരാത നടപടിയുമായി ഇറാന് പോലീസ്. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാട്ടം നടക്കുമ്പോള്‍ സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്ന ഒരു 17 കാരിയെ പോലീസ് തല്ലിക്കൊന്നു. പതിഷേധക്കാരെ അടിച്ചൊതുക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസ് വിഭഗം സദാഫ് മൊവെഹെദി എന്ന കൗമാരക്കാരിയെ കഴിഞ്ഞ തിങ്കളാഴ്ച്ച തല്ലിക്കൊല്ലുകയായിരുന്നു എന്ന് സമരക്കാര്‍ പറയുന്നു. അതിനുശേഷം വിവരം പുറത്തുവിടാതിരിക്കാന്‍ ഈ യുവതിയുടെ വീട്ടുകാര്‍ക്ക് മേല്‍ അധികൃതര്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്നും സമരക്കാര്‍ ആരോപിക്കുന്നു. വിവരം പുറത്ത് വിട്ടാല്‍ ജീവന് ആപത്ത് സംഭവിക്കുമെന്ന് ഭീഷണി വരെ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത്രെ. കഴിഞ്ഞ മാസം ഹിജാബ് ധരിക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റിലാവുകയും പോലീസിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിക്കുകയും ചെയ്ത മഹ്സ അമിനി എന്ന കുര്‍ദ്ദിഷ് യുവതിയുടെ മരണമാണ് താജ്യത്ത് ഹിജാബിനെതിരേ പ്രതിഷേധം ആളിക്കത്തിച്ചത്. അതിനിടയില്‍, ഇറാനിലെ ശക്തമായ…
Read Moreഇറാനെ മരണത്തിലൂടെ ചുട്ടെരിച്ച് ‘മഹ്സ അമീനി’ ! തെരുവുകളില്‍ പ്രതിഷേധം കത്തിപ്പടരുന്നു; നിരവധി മരണം; വീഡിയോ കാണാം…
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപോലീസിന്റെ ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്ഇറാന് കത്തുന്നു. പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ എട്ടു പേര് കൊല്ലപ്പെട്ടതായി ഇറാന് അധികൃതര്‍ അറിയിച്ചു. നഗരങ്ങളില്‍ ആയിരക്കണക്കിന് പേര് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഓഫീസറും ഉണ്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്ക് പടിഞ്ഞാറാന്‍ ഭാഗത്തുനിന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍ ഇതിനോടകം 50ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. സ്ത്രീകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഹിജാബ് കത്തിച്ചുള്ള പ്രതിഷേധമാണ് കൂടുതലും നടക്കുന്നത്. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. https://twitter.com/NewAnon0ps/status/1572709409054146562 2019ല്‍ ഇന്ധനവില വര്‍ധനവിന് എതിരെ നടന്ന പ്രക്ഷോഭത്തിന് ശേഷം ഇറാനില്‍ നടക്കുന്ന വലിയ പ്രതിഷേധമാണിത്. 1,500ഓളം പേര് 2019ലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Read Moreഇറാനില്‍ ഭൂചലനം ! ഗള്‍ഫ് രാജ്യങ്ങളിലെല്ലാം പ്രകമ്പനം; സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച…
ഇറാനില്‍ ഭൂചലനം. ഇതേ സമയത്ത് തന്നെ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ദക്ഷിണ ഇറാനില്‍ രാവിലെ 10.06 ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അറിയിപ്പ് പ്രകാരം യുഎഇക്ക് പുറമെ ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂകമ്പം അനുഭവപ്പെട്ടതായി ദുബായ് നിവാസികള്‍ ട്വീറ്റ് ചെയ്യ്തിരുന്നു . ഭൂചലനം കാരണമായുണ്ടായ പ്രകമ്പനം അനുഭവപ്പെട്ടവര്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചും മറ്റാര്‍ക്കെങ്കിലും സമാനമായ അനുഭവമുണ്ടായോ എന്ന് അന്വേഷിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടു. എന്നാല്‍ പ്രകമ്പനം അനുഭവപ്പെട്ടതല്ലാതെ യുഎഇയില്‍ മറ്റ് തരത്തിലുള്ള ആഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ…
Read Moreഇസ്രയേലിനെതിരേ സൈബര്‍ ആക്രമണം അഴിച്ചുവിട്ട് കിം ജോങ് ഉന്‍ ! ഇസ്രയേലിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ഇറാന് കൈമാറിയെന്ന ആശങ്ക പങ്കുവച്ച് സൈബര്‍ ലോകം…
ഇസ്രയേലിനെതിരേ ഉത്തര കൊറിയ സൈബര്‍ ആക്രമണം നടത്തിയെന്ന് വിവരം. തങ്ങളുടെ പ്രതിരോധ സ്ഥാപനത്തിനു നേരെ നടന്ന സൈബര്‍ ആക്രമണം തടഞ്ഞുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണത്തെ തകര്‍ത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴും സൈബര്‍ സുരക്ഷാ വിദഗ്ധരായ ക്ലിയര്‍ സ്കൈ അടക്കമുള്ളവര്‍ ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളില്‍ നിന്നും മോഷ്ടിച്ച നിര്‍ണായക വിവരങ്ങള്‍ ഉത്തരകൊറിയയുടെ സുഹൃത്തായ ഇറാന്റെ കൈവശമെത്തുമെന്ന ആശങ്കയാണ് ഉയരുന്നത്. ഉത്തരകൊറിയന്‍ ഹാക്കര്‍മാരുടെ സംഘമായ ലസാറുസാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഹിഡന്‍ കോബ്ര എന്ന പേരിലും ഈ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ അറിയപ്പെടാറുണ്ട്. ഉത്തരകൊറിയന്‍ സൈനിക രഹസ്യാന്വേഷണ യൂണിറ്റായ ലാബ് 110നു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലസാറുസിനെ 2018ല്‍ അമേരിക്കയാണ് പുറത്തുകൊണ്ടുവന്നത്. ലോകത്ത് 150ലേറെ രാജ്യങ്ങളിലെ മൂന്ന് ലക്ഷത്തിലേറെ കംപ്യൂട്ടറുകളെ ബാധിച്ച സൈബര്‍ ആക്രമണത്തിന് പിന്നിലും 2016ല്‍ ബംഗ്ലാദേശ് ബാങ്കില്‍ നിന്നും 8.1…
Read Moreവാസക്ടമി നിരോധിച്ച് ഇറാന് ! ഗര്‍ഭ നിരോധനവും പ്രോത്സാഹിപ്പിക്കില്ല; സ്ത്രീകള്‍ സമയത്തിന് വിവാഹം കഴിക്കാത്തതിന്റെ കാരണം പാശ്ചാത്യ സ്വാധീനം; ജനസംഖ്യ വര്‍ധിപ്പിക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇറാന്…
വാസക്ടമി(പുരുഷ വന്ധ്യംകരണം) നിരോധിച്ച് ഇറാന്. 2050 എത്തുമ്പോഴേക്കും രാജ്യത്തിന്റെ മൂന്നിലൊന്ന് ജനങ്ങളും 60 മുകളില്‍ പ്രായമുള്ളവരായിരിക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാന് എങ്ങനെയും ജനസംഖ്യ വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. നിലവില്‍ എട്ടുകോടി ജനസംഖ്യയുള്ള ഇറാന് 2050ല്‍ ജനസംഖ്യ ഇരട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ദി ഗാര്‍ഡിയനാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇറാനിലെ സര്‍ക്കാര്‍ ആശുപത്രികളും ക്ലിനിക്കുകളും ഇനി മുതല്‍ വാസക്ടമിയോനടത്തുകയോ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ നല്‍കുകയോ ചെയ്യില്ലെന്ന് ഒരു മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനസംഖ്യാ വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം. ‘ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഇപ്പോള്‍ ശരാശരി 1.7 കുട്ടികളാണ് ഉള്ളത്. അത്, ജനസംഖ്യാ വര്‍ധന നിലനിര്‍ത്താന്‍ ആവശ്യമായ 2.2 ല്‍ താഴെയാണ്’ എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പോപ്പുലേഷന്‍ ആന്‍ഡ് ഫാമിലി ഹെല്‍ത്ത് ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹമീദ് ബരാകതി വ്യക്തമാക്കി. നിലവിലെ തോത് അനുസരിച്ച്…
Read Moreഹാമിദ് അന്‍സാരി ‘റോ’യുടെ വിവരങ്ങള്‍ ചോര്‍ത്തി ! മുന്‍ ഉപരാഷ്ട്രപതിയ്ക്കെതിരേ ഗുരുതര ആരോപണവുമായി റോയിലെ മുന്‍ ഓഫീസറുടെ കത്ത് പുറത്ത്…
മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്സാരിയ്ക്കെതിരേ ഗുരുതര ആരോപണവുമായി ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യിലെ മുന്‍ ഓഫീസര്‍. ഇറാനില്‍ സ്ഥാനപതിയായിരുന്നപ്പോള്‍ ‘റോ’യുടെ വിവരങ്ങള്‍ പുറത്തുവിട്ട് റോ ഉദ്യോഗസ്ഥരെ അപകടത്തിലാക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച് റോയിലെ മുന്‍ ഓഫിസര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. 1990-92ല്‍ അന്‍സാരി ടെഹ്റാനില്‍ അംബാസഡറായിരുന്നപ്പോള്‍ അവിടെ റോ ഓഫിസറായിരുന്ന സൂദ് ആണ് ആരോപണ ഉന്നയിക്കുന്നത്.കാശ്മീരിലെ യുവാക്കള്‍ക്കു ഭീകരപ്രവര്‍ത്തനത്തിന് ഇറാനില്‍നിന്ന് സഹായം ലഭിക്കുന്നതു റോ നിരീക്ഷിച്ചുവരുന്ന കാര്യം അന്‍സാരിയില്‍നിന്ന് ഇറാന് അറിഞ്ഞെന്നും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സാവക് അതു പ്രയോജനപ്പെടുത്തിയെന്നും സൂദ് പറയുന്നു. ഇറാനിലെ റോ സംവിധാനം തകരാറിലാകാന്‍ ഇത് ഇടയാക്കി. ഇന്ത്യന്‍ എംബസിയിലെയും റോയിലെയും ഉദ്യോഗസ്ഥരെ സാവക് തട്ടിക്കൊണ്ടുപോയപ്പോള്‍ രാജ്യത്തിന്റെ താല്പര്യങ്ങള്ക്കായി അന്‍സാരി ഒന്നും ചെയ്തില്ലെന്നും പറയുന്നുണ്ട്. അന്‍സാരിയും അന്ന് ഐബി അഡീഷനല്‍ സെക്രട്ടറി ആയിരുന്ന രത്തന്‍ സെയ്ഗളും ചേര്‍ന്ന്…
Read Moreമരുഭൂമിയില്‍ നിര്‍മിച്ചിരിക്കുന്ന അറകളിലെ ആയുധശേഖരം കണ്ട് അമ്പരന്ന് ലോകം ! ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇറാന്; അമേരിക്കയും ഇറാനും തമ്മിലുള്ള വൈരത്തില് വിറകൊണ്ട് ലോകം…
ടെഹ്റാന്: അമേരിക്ക-ഇറാന് ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. മരുഭൂമിയിലെ ഭൂഗര്‍ഭ അറകളില്‍ സൂക്ഷിച്ചിരിക്കുന്ന ആയുധശേഖരത്തിന്റെ വീഡിയോ ഇറാന് പുറത്തു വിട്ടത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുകയാണ്. ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉള്‍ക്കൊള്ളുന്ന വന്‍ ആയുധ ശേഖരം മരുഭൂമിയിലെ ഭൂഗര്‍ഭത്തില്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇറാന് പുറത്തു വിട്ടത്. യുഎസ്- ഇറാന് സംഘര്‍ഷ സാധ്യത മുമ്പില്ലാത്ത വിധത്തില്‍ മൂര്‍ച്ഛിച്ചിരിക്കുന്നു വേളയിലാണ് ശത്രുക്കള്‍ക്കുള്ള കടുത്ത താക്കീതെന്ന നിലയില്‍ ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ഈ വിഷ്വലുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇറാന് കടുത്ത താക്കീതേകി യുഎസ് സര്‍വസജ്ജമായ യുദ്ധക്കപ്പലുകള്‍ മേഖലയിലേക്ക് അയച്ചതിന്റെ പ്രതികരണമെന്ന നിലയിലാണ് ഇറാന് ഭൂഗര്‍ഭത്തിലെ മിസൈല്‍ ശേഖരത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. നിര്‍ണായകമായ ഈ വേളയില്‍ സ്വന്തം പൗരന്മാരെ പ്രചോദിപ്പിക്കുകയും അവരില്‍ രാജ്യസ്നേഹം ഉയര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യങ്ങളും ഈ ഫൂട്ടേജുകള്‍…
Read More