ഇറാനില്‍ കത്തിപ്പടരുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടയില്‍ എരിതീയില്‍ എണ്ണ പോലെ പോലീസ് ഇടയ്ക്കിടെ മനുഷ്യവേട്ട തുടരുകയാണ്. സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോയ 17കാരിയെ മര്‍ദ്ദിച്ചു കൊന്നതിനു ശേഷം ഇപ്പോള്‍ ഇറാന്റെ ജാമി ഒലിവര്‍ എന്നറിയപ്പെടുന്ന സെലിബ്രിറ്റി ഷെഫ് മെഹര്‍ഷാദ് ഷാഹിദിയെ റെവല്യൂഷനറി ഗാര്‍ഡ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. മെഹര്‍ഷാദ് ഷാഹിദിയുടെ 20-ാം ജന്മദിനത്തിന്റെ തലേദിവസമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് ടെലഗ്രാഫ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച ഷാഹിദിയുടെ ശവസംസ്കാര ചടങ്ങിനിടെ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത 19 കാരനായ ഷാഹിദിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പിന്നാലെ ക്രൂരമര്‍ദ്ദനമേറ്റെന്നും തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മകന് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പറയാന്‍ തങ്ങള്‍ക്കുമേല്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയതായി ഷാഹിദിയുടെ കുടുംബം വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം…
Read More