ദില്ലി: പല വെബ്‌സൈറ്റുകളില്‍ കയറുന്നവര്‍ക്കു മുമ്പില്‍ അശ്ലീല പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പതിവാണ്. ചിലര്‍ വിചാരിക്കുന്നത് അത് വെബ്‌സൈറ്റുകാരുടെ തരികിടയാണെന്നാണ്. ഈ സംശയം ഉന്നയിച്ച ഒരാള്‍ക്ക് ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവല്‍ ബുക്കിംഗ് സൈറ്റാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസി. ലക്ഷങ്ങളുടെ ട്രാഫിക്കാണ് ഈ സൈറ്റില്‍ ഒരോ മണിക്കൂറിലും ഉണ്ടാകുന്നത്. അങ്ങനെയാണ് ഒരു വ്യക്തി പരാതിയുമായി ട്വിറ്ററില്‍ എത്തിയത്. താന്‍ ഉപയോഗിക്കുന്ന ഐആര്‍സിടിസിയുടെ ആപ്പില്‍ മുഴുവന്‍ അശ്ലീല പരസ്യങ്ങളാണ് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത്. ഇത് വളരെ നാണക്കേടും, അസ്വസ്തതയുണ്ടാക്കുന്നുമാണ് സ്‌ക്രീന്‍ ഷോട്ട് അടക്കം ഇട്ട ട്വിറ്റര്‍ പോസ്റ്റില്‍ കേന്ദ്ര റെയില്‍ മന്ത്രി, റെയില്‍വേ മന്ത്രാലയം,ഐആര്‍സിസിടി ഓഫീഷ്യല്‍ അക്കൗണ്ട് എന്നിവയെ ടാഗ് ചെയ്തിരുന്നു. എന്നാല്‍ സംഭവം പരാതി പറഞ്ഞയാള്‍ക്ക് സെല്‍ഫ് ഗോളായി മാറി. ഐആര്‍സിടിസിക്ക് വേണ്ടി റെയില്‍ സേവ നല്‍കിയ മറുപടി ഇങ്ങനെ, ഐആര്‍സിസിടി പരസ്യം…
Read More