രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു സാധാരണനിലയിൽ നിന്നു കുറയുന്നതാണു വിളർച്ചയ്ക്കു കാരണം. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുന്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിൻ. ഇരുന്പ് എന്തിന്?ഹീമോഗ്ലോബിൻ നിർമാണത്തിന് ഇരുന്പ് അത്യന്താപേക്ഷിതം. ശരീരമാകമാനം ഓക്സിജൻ എത്തിക്കുകയാണ് ഇതിന്റെ ജോലി. വിളർച്ചയുള്ളവരിൽ കോശസമൂഹങ്ങളിലെത്തുന്ന ഓക്സിജന്റെ അളവിൽ കുറവുണ്ടാകുന്നു.വിളർച്ച തുടങ്ങി മാസങ്ങളോളം ലക്ഷണങ്ങൾ പ്രകടമാവില്ല. തലകറക്കം, ക്ഷീണംകടുത്ത ക്ഷീണം, നിദ്രാലസ്യം, തലകറക്കം എന്നിവ ക്രമേണ പ്രകടമാകുന്നു. വിളർച്ചയുളളവരിൽ രക്താണുക്കൾക്ക് എല്ലാ അവയവങ്ങളിലേക്കും മതിയായ തോതിൽ ഓക്സിജൻ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്റെ കുറവ് കരൾ, വൃക്കകൾ, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഗർഭിണികളിൽഇരുന്പ്, ഫോളിക്കാസിഡ്, വിറ്റാമിൻ സി, ബി12 എന്നീ പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളർച്ചയ്ക്കു കാാരണം. സ്ത്രീകളിലും ഗർഭിണികളിലും വിളർച്ചാസാധ്യത കൂടുതലാണ്. വിളർച്ചാസാധ്യതയുള്ളവർരക്തസ്രാവം, ബോണ്മാരോയിലെ അസുഖങ്ങൾ, കാൻസർ, കുടൽ രോഗങ്ങൾ, വൃക്ക തകരാർ, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മറ്റു ഗുരുതരരോഗങ്ങൾ എന്നിവ ബാധിച്ചവർക്കു വിളർച്ചാസാധ്യതയേറും. അരിവാൾ രോഗംഹീമോഗ്ലോബിൻ…
Read More