കാസര്‍ഗോഡ് കോട്ടിക്കുളം റെയില്‍വേ പാളത്തില്‍ ഇരുമ്പുപാളി വെച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. ബേക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കനകവല്ലി (22) ആണ് അറസ്റ്റിലായത്. പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന കനകവല്ലിയെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. 10 ദിവസം മുമ്പാണ് കോട്ടിക്കുളത്ത് കോണ്‍ക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി പാളത്തില്‍ വെച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ അട്ടിമറി ശ്രമമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനെ തുടര്‍ന്ന് പൊലീസും ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി പരിശോധന നടത്തി. റെയില്‍വേ സുരക്ഷാ കമ്മീഷനറടക്കമുള്ളവരും അന്വേഷണത്തിന് വേണ്ടി കാസര്‍ഗോഡ് എത്തിയിരുന്നു. കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച ഇരുമ്പുപാളി റെയില്‍വേ പാളത്തില്‍ വച്ചാല്‍ ഇതിലൂടെ ട്രെയിന്‍ കടന്ന് പോവുമ്പോള്‍ കോണ്‍ക്രീറ്റ് ഭാഗം പൊളിഞ്ഞ് കൂടെ ഉള്ള ഇരുമ്പുപാളി മാത്രമായി കിട്ടുമെന്നായിരുന്നു കനകവല്ലി കരുതിയതെന്ന് പോലീസ് പറയുന്നു. ഇരുമ്പ് ആക്രി വില്പനയ്ക്കായി കിട്ടുമെന്ന് കരുതിയാണ്…
Read More