കോവിഡ് വാക്സിന്റെ പാര്‍ശ്വഫലം ഭയന്ന് വാക്സിനെടുക്കാന്‍ മടിക്കുന്ന നിരവധി ആളുകളുണ്ട്. ഈ അവസരത്തില്‍ വാക്സിനെടുത്ത ശേഷം തങ്ങളുടെ ആര്‍ത്തവചക്രം തെറ്റി എന്ന് അവകാശപ്പെട്ട് 30,000 ബ്രിട്ടീഷ് വനിതകള്‍ രംഗത്തെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ക്രമരഹിതമായ ആര്‍ത്തവ ചക്രത്തോടൊപ്പം ആര്‍ത്തവ സമയത്ത് കഠിനമായ വേദനയും അനുഭവപ്പെടുന്നു എന്നാണ് ഇവരുടെ പരാതി. സെപ്റ്റംബര്‍ രണ്ടുവരെ 30,000 സ്ത്രീകളാണ് ഇത്തരത്തിലുള്ള പരാതി ഉന്നയിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇവരില്‍ പലരിലും ആദ്യ ആര്‍ത്തവത്തിനുശേഷം ആര്‍ത്തവചക്രം സാധാരണ നിലയിലെത്തിയതായും പറയുന്നു. ഫൈസര്‍, അസ്ട്രസെനെക, മൊഡേണ എന്നീ മൂന്നു വാക്സിനുകളിലാണ് ഈ പാര്‍ശ്വഫലം ദൃശ്യമായിരിക്കുന്നത്. എന്നാല്‍, പ്രത്യൂല്‍പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് ഇംപീരിയല്‍ കോളേജ് ലണ്ടനിലെ റീപ്രൊഡക്ടീവ് ഇമ്മ്യുണോളജി ലക്ചറര്‍ ഡോ. വിക്ടോറിയ മെയില്‍ പറയുന്നത്. എന്നാല്‍, ആര്‍ത്തവചക്രത്തിലെ…
Read More