ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹസൻ അൽ ഹാഷ്മി അൽ ഖുറേഷി കൊല്ലപ്പെട്ടു. ഈ സഹാചര്ത്തിൽ പുതിയ ഐഎസ് തലവനെ പ്രഖ്യാപിക്കുകയും ചെയ്തു. ഐഎസ് വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു. മരണം എന്നായിരുന്നുവെന്നോ എങ്ങനെ ആയിരുന്നുവെന്നോ വ്യക്തമാക്കിയിട്ടില്ല. ‘ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ്’ ഇറാഖുകാരനായ ഹാഷിമി കൊല്ലപ്പെട്ടതെന്ന് ഐഎസ് ഗൂപ്പിന്റെ വക്താവ് പറഞ്ഞു. ഒരു ഓഡിയോ സന്ദേശത്തിൽ സംസാരിച്ച വക്താവ് ഗ്രൂപ്പിന്റെ പുതിയ നേതാവ് അബു അൽ ഹുസൈൻ അൽ ഹുസൈനി അൽ ഖുറാഷിയാണെന്ന് തിരിച്ചറിഞ്ഞു. ഖുറേഷി എന്നത് മുഹമ്മദ് നബിയുടെ ഒരു ഗോത്രത്തെ സൂചിപ്പിക്കുന്നു, അവരിൽ നിന്നാണ് ഐഎസ് നേതാക്കൾ വംശപരമ്പര അവകാശപ്പെടേണ്ടത്. പുതിയ നേതാവിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വക്താവ് നൽകിയില്ല, ഐഎസിന്റെ മുൻ തലവൻ അബു ഇബ്രാഹിം അൽ ഖുറാഷി ഈ വർഷം ഫെബ്രുവരിയിൽ വടക്കൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ യുഎസ് നടത്തിയ റെയ്ഡിൽ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുൻഗാമിയായ…
Read MoreTag: isis
ഇന്ത്യയിലെ ഒരു ഭരണാധികാരിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഐഎസ് ചാവേറിനെ റഷ്യ പിടികൂടി ! റിക്രൂട്ട് ചെയ്തത് ഈ വര്‍ഷം…
ഇന്ത്യയിലെ ഒരു പ്രമുഖരാഷ്ട്രീയ നേതാവിനെ ചാവേറായി പൊട്ടിത്തെറിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടയാളെ റഷ്യയുടെ എഫ്എസ്ബി തിരിച്ചറിഞ്ഞ് തടവിലാക്കി. പ്രവാചക നിന്ദാ പരാമര്‍ശത്തിന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഐസിഎസ് ചാവേറിനെ പിടികൂടിയതായി റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (FSB) അധികൃതര്‍. പ്രവാചകനെ അപമാനിച്ചതിന് ഐഎസിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ സാധനങ്ങള്‍ എത്തിക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് ഐഎസ് ചാവേര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ‘ഇന്ത്യയിലെ ഒരു ഭരണാധികാരിയെ മനുഷ്യബോംബായി പൊട്ടിത്തെറിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടയാളെ റഷ്യയുടെ എഫ്എസ്ബി തിരിച്ചറിയുകയും തടവിലാക്കുകയും ചെയ്തു. റഷ്യയില്‍ നിരോധിക്കപ്പെട്ടിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് എന്ന രാജ്യാന്തര ഭീകരസംഘടനയിലെ അംഗമായ മധ്യേഷ്യന്‍ മേഖലയിലെ ഒരു രാജ്യക്കാരനാണ് ഇയാള്‍” – പ്രസ്താവനയില്‍ പറഞ്ഞു. റഷ്യന്‍ സുരക്ഷാ ഏജന്‍സി പറയുന്നതനുസരിച്ച്, പിടിയിലായ ഐസിസ് ബോംബര്‍ ഈ വര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവില്‍…
Read Moreവന്‍ശമ്പളം വിശ്വസിച്ച് വിദേശത്തെത്തുന്ന യുവതികളെ അടിമകളാക്കി വില്‍ക്കും ! എതിര്‍ക്കുന്നവരെ ഐഎസ് ഭീകരര്‍ക്കായി സിറിയയിലേക്ക് കടത്തും; ചുക്കാന്‍ പിടിക്കുന്നത് കണ്ണൂര്‍ സ്വദേശി…
വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തെത്തിച്ച ശേഷം അടിമകളാക്കി വില്‍ക്കുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഇത്തരത്തില്‍ അടിമവേല ചെയ്യാന്‍ എതിര്‍പ്പു കാണിക്കുന്ന യുവതികളെ സിറിയയിലേക്കു കടത്തി ഐഎസിനു വില്‍ക്കുന്നതായും സൂചനയുണ്ട്. എറണാകുളം രവിപുരത്തെ സ്വകാര്യ തൊഴില്‍ റിക്രൂട്ട്മെന്റ് ഏജന്‍സി വഴി കുവൈത്തിലെത്തിയ മാവേലിക്കര സ്വദേശിനിയെ സിറിയയിലേക്കു കടത്തിയെന്ന സംശയം ബലപ്പെടുകയാണ്. ഈ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യക്കച്ചവടം ബലപ്പെടുന്നുവെന്ന സൂചന ലഭിക്കുന്നത്. രക്ഷപ്പെട്ടു നാട്ടിലെത്തിയ പശ്ചിമകൊച്ചി സ്വദേശിനിക്കൊപ്പം കുവൈത്തിലുണ്ടായിരുന്ന ഹിന്ദി സംസാരിക്കുന്ന യുവതിയെയും പ്രതികള്‍ സിറിയയിലേക്കു കടത്തിയതായി പരാതിയുണ്ട്. വിദേശത്ത് കുട്ടികളെ പരിചരിക്കാന്‍ മാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് സംഘം സ്ത്രീകളെ വലയിലാക്കുന്നത്. ഗള്‍ഫില്‍ എത്തുന്നതിനു പിന്നാലെ യുവതികളെ ഒമ്പതര ലക്ഷം രൂപയ്ക്ക് വില്‍ക്കും. അടിമവേല ചെയ്യാന്‍ എതിര്‍പ്പു കാണിക്കുന്ന യുവതികളെ സിറിയയിലേക്കു കടത്തി ഐഎസിനു വില്‍ക്കുകയും ചെയ്യും. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി…
Read Moreഞാന്‍ ആളാകെ മാറി കേട്ടോ…ജീന്‍സും ടോപ്പുമണിഞ്ഞ് താന്‍ ഐഎസ് ചിന്താഗതി ഉപേക്ഷിച്ചെന്ന് കാട്ടി ഷമീമ ബീഗം; ഇനി ഒറ്റ ലക്ഷ്യം മാത്രം…
താന്‍ പൂര്‍ണമായും ഐഎസ് ചിന്താഗതി ഉപേക്ഷിച്ചെന്ന് ഷമീമ ബീഗം. ഐഎസില്‍ ചേരാന്‍ ലണ്ടനില്‍ നിന്ന് ഇറാഖിലേക്ക് വണ്ടി കയറിയ അവര്‍ക്ക് ഇപ്പോള്‍ ബ്രിട്ടനിലേക്ക് മടങ്ങിയാല്‍ മതിയെന്ന ഒരൊറ്റ ചിന്ത മാത്രമേയുള്ളൂ. എന്നാല്‍, ഷമീമയുടെ ആവശ്യം മുമ്പേ തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളിയിരുന്നു. കേസ് ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. കേരളത്തില്‍നിന്ന് ഐ.എസില്‍ ചേരാന്‍ ഒളിച്ചോടിയ അയിഷ (സോണിയാ സെബാസ്റ്റിയന്), റഫീല, മറിയം (മെറിന് ജേക്കബ്), ഫാത്തിമ(നിമിഷ) എന്നിവരുടേതിനു സമാനമാണു ഷമീമയുടെ അവസ്ഥ. മലയാളി യുവതികള്‍ അഫ്ഗാന് ജയിലിലാണിപ്പോള്‍. ഇവരുടെ ഭര്ത്താക്കന്മാര് യുദ്ധത്തിനിടെ കൊല്ലപ്പെട്ടു. ഐ.എസ്. ബന്ധത്തിന്റെ പേരില്‍ ഇവരുടെ മടങ്ങിവരവിനെ കേന്ദ്ര സര്‍ക്കാരും എതിര്‍ക്കുകയാണ്. സിറിയയിലെ അല്‍ – റോജ് ക്യാമ്പില്‍വച്ചാണു ഷമീമ ബ്രിട്ടീഷ് മാധ്യമപ്രവര്ത്തകന് ആന്‍ഡ്രു ഡ്രുറിയെ കണ്ടത്. ഭീകരവാദി എന്ന പ്രതിച്ഛായ നീക്കാനുള്ള ശ്രമമായിരുന്നു അവരുടെ ഓരോനീക്കത്തിലും. ബ്രിട്ടനിലേക്കു മടങ്ങാനുള്ള അപേക്ഷ സ്വീകരിച്ചാല്‍ പുതുതലമുറയെ ഭീകരരാകുന്നത് തടയാന്‍…
Read Moreഷമീമ ബീഗത്തോടു ബ്രിട്ടന് സ്വീകരിച്ച നയം തന്നെ മലയാളി യുവതികളുടെ കാര്യത്തിലും പിന്തുടരാന് കേന്ദ്രം;യുവതികള്‍ ചാവേര്‍ സ്ഫോടനം നടത്താന്‍ പരിശീലനം ലഭിച്ചവരെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍…
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുന്നത് സുരക്ഷ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. ഐഎസിലെ സ്ത്രീകള്‍ക്ക് ചാവേര്‍ ആക്രമണത്തിന് പരിശീലനം ലഭിച്ചതിന് തെളിവുണ്ട്. വിഷയം കോടതിയിലെത്തിയാല്‍ നിയമപരമായി നേരിടാനാണ് സര്‍ക്കാരിന്റെ നീക്കം. ഐഎസില്‍ ചേര്‍ന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതില്‍ കേന്ദ്രത്തിന് താത്പര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് ഈ നീക്കവും. ഐഎസില്‍ ചേര്‍ന്നവരെ തിരികെ കൊണ്ടുവരണമെന്ന് മുന്‍ അംബാസഡര്‍ കെ പി ഫാബിയന്‍ ആവശ്യപ്പെട്ടിരുന്നു. മടക്കികൊണ്ടുവരാതിരിക്കാന്‍ നിയമപരമായി കാരണമില്ലെന്നും രാജ്യത്ത് കസ്റ്റഡിയിലിരിക്കും എന്നതിനാല്‍ മറ്റ് ആശങ്കകള്‍ക്ക് അടസ്ഥാനമില്ലെന്നുമായിരുന്നു ഫാബിയന്‍ പറഞ്ഞത്. എന്നാല്‍ ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ഏജന്‍സി പറയുന്നു. സോണിയ, മെറിന്, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാന് ജയിലിലുള്ളത്. അതേസമയം നിമിഷ മോചിതയാകും എന്ന വിവരമാണ് ഇതുവരെ…
Read Moreകുട്ടികളെന്തു പാപം ചെയ്തു ! കേന്ദ്ര നിലപാട് ഞെട്ടിപ്പിക്കുന്നതെന്ന് നിമിഷയുടെ അമ്മ ബിന്ദു…
ഐഎസില്‍ ചേരാന്‍ പോയി അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന നാല് മലയാളി യുവതികളെ രാജ്യത്തേക്ക് മടക്കിക്കൊണ്ടു വരേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.. ഈ വിഷയത്തില്‍ പ്രതികരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് യുവതികളിലൊരാളായ നിമിഷയുടെ അമ്മ ബിന്ദു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഞെട്ടിക്കുന്നതാണെന്നായിരുന്നു ഇവരുടെ പ്രതികരണം. അഫ്ഗാനിസ്ഥാന് സര്‍ക്കാര്‍ പെണ്‍കുട്ടികളെ മടക്കികൊണ്ടുപോകാന്‍ അനുവാദം നല്‍കിയിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അമേരിക്കന്‍ സേന ഉടനെ അഫ്ഗാനിസ്ഥാന് വിടുമെന്നതിനാല്‍ മകളുടെ ജീവന് അപകടത്തിലാണ്. യുവതികളോടൊപ്പം ജയിലില്‍ കഴിയുന്ന അവരുടെ ചെറിയ കുട്ടികള്‍ എന്തു പാപം ചെയ്തെന്നും അവര്‍ക്കുപോലും രാജ്യത്തേക്കുവരാന്‍ അനുവാദം കൊടുക്കാത്തത് എന്തു കൊണ്ടാണെന്നും ബിന്ദു ചോദിച്ചു. കനത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും മകള്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തിരിച്ചു കൊണ്ടുവന്ന് നിയമപ്രകാരം നടപടിയെടുക്കണമെന്നും ബിന്ദു പറയുന്നു. അവര്‍ അഫ്ഗാനില്‍ തെറ്റു ചെയ്തിട്ടില്ലാത്തതിനാല്‍ അഫ്ഗാന് സര്‍ക്കാര്‍ അവരെ തിരികെ അയയ്ക്ക്ാന്‍ തയ്യാറാണെങ്കില്‍ ഇന്ത്യന്‍…
Read Moreഐഎസില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ കൊല്ലപ്പെട്ടു ! യഥാര്‍ഥ പേരുവിവരങ്ങള്‍ പുറത്തു വിടാതെ ഭീകരസംഘടന; മലയാളി ഭീകരന്റെ അന്ത്യം ലിബിയയില്‍ വച്ച്…
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടതായി വിവരം. തീവ്രവാദ സംഘടന തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇവരുടെ വാദം സ്ഥിരീകരിക്കാനുളള ശ്രമത്തിലാണ് സുരക്ഷാ ഏജന്‍സികള്‍. ‘നിങ്ങളുടെ രക്തസാക്ഷികളെ അറിയുക’ (Know your martyrs) എന്ന ഐസിസ് രേഖയിലാണ് കേരളീയനെപ്പറ്റി പരാമര്‍ശം ഉളളത്. ഗള്‍ഫില്‍ ജോലി ചെയ്യുമ്പോള്‍ ഇസ്ലാം മതം സ്വീകരിച്ച ഒരു ക്രിസ്ത്യാനിയായിരുന്നു അബുബക്കര്‍ അല്‍-ഹിന്ദിയെന്നും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെട്ട ഇന്ത്യയില്‍ നിന്നുളള ആദ്യ വ്യക്തിയാണ് ഇയാളെന്നും രേഖയില്‍ പറയുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലും അഫ്ഗാനിസ്ഥാനിലും കൊല്ലപ്പെട്ട മറ്റ് മലയാളി ഭീകരില്‍ നിന്നും വ്യത്യസ്തമായി ഐഎസ് രേഖയില്‍ അബുബക്കറിന്റെ യഥാര്‍ത്ഥ പേര് പരാമര്‍ശിച്ചിട്ടില്ല. ഇയാള്‍ സമ്പന്നമായ കുടുംബത്തിലാണ് ജനിച്ചതെന്നും കുടുംബത്തില്‍ വേറെയും എഞ്ചിനീയര്‍മാര്‍ ഉണ്ടെന്നും ഒഴികെയുള്ള വിവരങ്ങളൊന്നും സംഘടന വെളിപ്പെടുത്തിയിട്ടില്ല. ഗള്‍ഫിലേക്ക് പോകുന്നതിനു മുന്‍പ് അബുബക്കര്‍ ബംഗളുരുവില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും ഐഎസ്…
Read Moreഅഫ്ഗാന് ശക്തികേന്ദ്രം; നുഴഞ്ഞുകയറ്റം പ്രതിരോധിക്കാനായി അതിര്‍ത്തികളില്‍ സുരക്ഷ ശക്തിപ്പെടുത്താനുള്ള പദ്ധതികളുമായി സര്‍ക്കാര്‍
ഐഎസ് തീവ്രവാദികൾ ശക്തമായി വളർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ. സിറിയയിലും ഇറാക്കിലും ഉണ്ടായിരുന്ന എതിർപ്പുകൾ ഇവിടെ അവര്‍ക്കു നേരിടേണ്ടി വന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഇവിടെ വളരെ വേഗം വേരുതാഴ്ത്താൻ ഭീകര സംഘടനയ്ക്കു കഴിഞ്ഞു. താലിബാനും സര്‍ക്കാര്‍ സേനയും തമ്മിൽ നടക്കുന്ന പോരിന്റെ അനിശ്ചിതാവസ്ഥ മുതലെടുത്തായിരുന്നു ഐഎസിന്റെ വളർച്ച. 2018ല്‍ ഐഎസിന് അഫ്ഗാനിസ്ഥാനില്‍ പതിനായിരത്തോളം പോരാളികളുണ്ടായിരുന്നു. കിഴക്കന്‍ അഫ്ഗാനിലെ നംഗര്‍ഹാര്‍, കുനാര്‍ പ്രവിശ്യകളിലാണ് തീവ്രവാദികളുടെ പ്രധാന താവളം. 2020 ഓഗസ്റ്റില്‍ തടവിലാക്കപ്പെട്ട ഐഎസ് പോരാളികളെ മോചിപ്പിക്കാനായി തീവ്രവാദികള്‍ ജലാലാബാദിലെ ജയിലില്‍ ആക്രമണം നടത്തിയിരുന്നു. 20 മണിക്കൂർ നീണ്ട ആക്രമണത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്. ജയിലിലുണ്ടായിരുന്നു മിക്ക തടവുകാരും ഐഎസ് അല്ലെങ്കിൽ താലിബാൻ ബന്ധമുള്ളവരായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് അന്നു ജയിൽ ചാടിയ 1,025 പ്രതികളെ തിരിച്ചു ജയിലിൽ എത്തിച്ചിരുന്നു. ഐഎസ് നടത്തിയിട്ടുള്ളതില്‍ ക്രൂരമായി ആക്രമണങ്ങളിൽ ഒന്നായിയിരുന്നു ഈ ജയിൽ ആക്രമണം. അള്‍ജീരിയ ഒളിത്താവളം?അള്‍ജീരിയയില്‍…
Read Moreടുണീഷ്യയുടെ കറുത്ത ദിനങ്ങള്‍; 17 ഐഎസ് ഭീകരരെ അന്ന് പിടിക്കാനായില്ലായിരുന്നെങ്കിൽ ജോർഡൻ തകർന്നേനെ….
2015 ജൂണില്‍ സ്യൂസ് ബീച്ചിനു സമീപം എല്‍ കണ്ടൂയ് എന്ന തുറമുഖത്തു ഭീകരര്‍ നടത്തിയ നരനായാട്ട് ആ രാജ്യത്തെ വിറപ്പിച്ചിരുന്നു. 30 ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 38 പേര്‍ക്ക് അന്നത്തെ ആക്രമണത്തില്‍ ജീവന് നഷ്ടമായി. ഇന്നും ആ കറുത്ത ദിനങ്ങളുടെ ഓര്‍മകള്‍ ഇവരെ വേട്ടയാടുന്നുണ്ട്. അന്ന് അരങ്ങേറിയ ആക്രമണങ്ങള്‍ ഭീകരസംഘടനകള്‍ക്ക് ഒരു പ്രചോദനമാകുകയായിരുന്നു. പിന്നീടു ബോംബാക്രമണവും വെടുവയ്പ്പും ടുണീഷ്യന്‍ നഗരങ്ങളില്‍ പതിവ് കാഴ്ചയായി മാറി. കഴിഞ്ഞ ഓഗസ്റ്റില്‍ ഐഎസിന്റെ നേതൃത്വത്തില്‍ ടുണീഷ്യന്‍ തീരത്തു നടന്ന കത്തിക്കുത്തില്‍ ഒരു സെക്യുരിറ്റി ഗാര്‍ഡ് കെല്ലപ്പെട്ടത് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ജോര്‍ഡനിലെ ആശങ്ക2018ല്‍ രാജ്യത്തിന്റെ പല പ്രധാന മേഖലകളിലും അക്രമം അഴിച്ചുവിടാന്‍ കച്ചകെട്ടിയിറിങ്ങിയ 17 ഐഎസ് ഭീകരരെയാണ് ജോര്ഡന് സര്‍ക്കാര്‍ നേതൃത്വം പിടികൂടിയത്. അന്നു സര്‍ക്കാരിന്റെ സമയത്തുള്ള ഇടപെടല്‍കൊണ്ട് ഇല്ലാതാക്കിയതു രാജ്യത്ത് ഉണ്ടാകുമായിരുന്ന വലിയ ഒരു വിപത്താണ്.…
Read Moreഇരുണ്ട താവളങ്ങൾ..! പാക്കിസ്ഥാന്റെ വടക്ക് ഭാഗം ഐഎസിന്റെ പ്രധാന വിഹാരകേന്ദ്രം
പാക്കിസ്ഥാന്റെ വടക്ക് ഭാഗമാണ് ഐഎസിന്റെ പ്രധാന വിഹാരകേന്ദ്രം. 2017ല്‍ രണ്ട് ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്റെ പിന്നിൽ ഈ സംഘമായിരുന്നു. 2019 മേയ് മാസത്തില്‍ ബലൂചിസ്ഥാനിലും കാഷ്മീരിലും ആക്രമണം നടത്തിയെന്ന് ഐഎസ് അവകാശപ്പെട്ടു. പാകിസ്ഥാന് പ്രവിശ്യ, ഇന്ത്യ പ്രവിശ്യ എന്നിങ്ങനെ പുതിയ ശാഖകളും പ്രഖ്യാപിക്കപ്പെട്ടു. ചോര ചിന്തി ലങ്കകഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ ഈസ്റ്റര്‍ ഞായറാഴ്ച നടന്ന ആക്രമണം ആ രാജ്യത്തെ മാത്രമല്ല ലോകത്തെയാകെ ഞെട്ടിച്ചു. ഏപ്രിൽ 21ന് കൊളംബിയയിലെ സെന്റ് ആന്റണീസ്, സെന്റ് സെബാസ്റ്റ്യൻസ്, സയൺ പള്ളി എന്നീ മൂന്ന് ക്രിസ്ത്യൻ പള്ളികളിലായിരുന്നു പ്രധാന ആക്രമണം. തലസ്ഥാനത്തെ മൂന്ന് ആഡംബര ഹോട്ടലുകളിലും ബോംബാക്രമണം നടന്നു. ശ്രീലങ്കൻ ജനത കറുത്ത ദിനങ്ങളായി അടയാളപ്പെടുത്തിയ ഈ ആക്രമണങ്ങളില്‍ 321 പേരാണ് കൊല്ലപ്പെട്ടത്. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പോരാളികളാണെന്ന് ഐഎസുമായി ബന്ധപ്പെട്ട വാര്‍ത്താ…
Read More