വടക്കൻ മൊസാംബിക്കിൽ അരങ്ങേറിയ ഐഎസ് തേർവാഴ്ചയിൽ നിരവധി വീടുകള്‍ അഗ്നിക്ക് ഇരയാക്കി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഗ്രാമീണരെയെല്ലാം പിടികൂടി സമീപത്തെ കാല്‍പ്പന്ത് മൈതാനത്തിലേക്കു കൊണ്ടുപോയി. അവിടെ വച്ച് ഓരോരുത്തരെയായി കഴുത്തറത്ത് ഇല്ലാതാക്കി. കൂടപ്പിറപ്പുകളുടെ പിടയ്ക്കുന്ന കഴുത്തുകള്‍ ചോരയിൽ കുതിർന്ന മണ്ണില്‍ പതിക്കുന്ന ഓരോ നിമിഷവും ആ നിസഹായരായ ഗ്രാമീണര്‍ പ്രാര്ഥിക്കുകയായിരുന്നു, ഇതെല്ലാം ഒരു ദുസ്വപ്നമാകണമേയെന്ന്. പക്ഷേ, ആ “സ്വപ്നത്തില്‍”നിന്ന് അവര്‍ക്കു ഉണരാനായില്ല. മൃതദേഹങ്ങളോടുംചേതനയറ്റു വീഴുന്ന ശരീരങ്ങളോടു പോലും ദയവു കാണിക്കാന്‍ ഭീകരര്‍ തയാറായില്ല. മൃതദേഹങ്ങള്‍ അവര്‍ അവിടെ വച്ചുതന്നെ പൈശാചികമായി വെട്ടിമുറിച്ചു. 2017 മുതല്‍ ഈ മേഖലയില്‍ ഇതിനകം തീവ്രവാദികള്‍ രണ്ടായിരത്തിലധികം ആളുകളെ കൊലപ്പെടുത്തിക്കഴിഞ്ഞു. ഭീകര സംഘടനകൾക്കെതിരേ പോരാടുന്ന ലോകരാജ്യങ്ങൾക്കുള്ള മുന്നറിയിപ്പ് കൂടിയായി ഈ ആക്രമണം. 26 രാജ്യങ്ങളിൽ ഐഎസ് ശക്തമായ സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞു എന്നതാണ് പുതിയ കണക്കുകൾ. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു എന്നതാണ് ആശങ്കാജനകം. ഇന്ത്യയില്‍…
Read MoreTag: isis
കേരളത്തില്‍ ഐഎസിന്റെ മൂന്നു ഘടകങ്ങള്‍ സജീവം ! വളപട്ടണത്തില്‍ നിന്ന് കണ്ണൂര്‍ ഘടകത്തില്‍ ചേര്‍ന്നത് 50 പേരെന്ന് സൂചന; കേരളത്തില്‍ ഐഎസ് ശക്തി പ്രാപിക്കുമ്പോള്‍ ആശങ്ക…
കേരളത്തില്‍ ഐഎസ് ശക്തിപ്രാപിക്കുന്നതില്‍ ആശങ്ക. വടക്കന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് ഐഎസ് ഘടകങ്ങള്‍ ശക്തി പ്രാപിച്ചതായാണ് വിവരം. കാസര്‍ഗോഡ് ഘടകം,കണ്ണൂര്‍ ഘടകം,ഒമര്‍ അല്‍ ഹിന്ദി ഘടകം എന്നീ മൂന്നു ഘടകങ്ങളാണ് ഐഎസ് അനുഭാവം പുലര്‍ത്തി പ്രവര്‍ത്തിക്കുന്നത്. കൊച്ചിയില്‍ നിന്ന് പിടിയിലായ അല്‍ഖ്വയ്ദ പ്രവര്‍ത്തകര്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് എന്‍ഐഎ പരിശോധിക്കും. മൂന്നു ഘടകങ്ങളെക്കുറിച്ചും സംസ്ഥാന ഇന്റലിജന്‍സിന് നാലുവര്‍ഷം മുമ്പ് വിവരം ലഭിച്ചുവെന്നാണ് വിവരം. 2016ല്‍ യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കാണാതായതിനെത്തുടര്‍ന്ന് സുരക്ഷാ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് കാസര്‍ഗോഡ് ഘടകത്തെപ്പറ്റി വിവരം ലഭിച്ചത്. സോണിയ സെബാസ്റ്റിയന് എന്ന യുവതിയെ മതപരിവര്‍ത്തനം നടത്തി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടു പോയെന്ന കേസിലെ പ്രതി അബ്ദുള്‍ റഷീദാണ് കാസര്‍ഗോഡ് ഘടകത്തിന്റെ നേതാവ്. വളപട്ടണത്തില്‍ നിന്ന് 50 പേര് കണ്ണൂര്‍ ഘടകത്തില്‍ ചേര്‍ന്നതായും വിവരമുണ്ട്. ഇവര്‍ സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗങ്ങളാണെന്നും വിവരമുണ്ട്. ഷാജഹാന്…
Read Moreകേരളത്തിലും കര്‍ണാടകത്തിലും ഐഎസ് ഭീകരരുടെ എണ്ണം പെരുകുന്നുവെന്ന് ഐക്യരാഷ്ട്രസഭ ! മുന്‍ നേതാവിന്റെ മരണത്തിന് കണക്കു ചോദിക്കാന്‍ ഭീകരര്‍ ഒരുങ്ങുന്നതായി മുന്നറിയിപ്പ്…
കേരളത്തിലും കര്‍ണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ എണ്ണം ഗണ്യമായ തോതില്‍ വര്‍ധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ(എക്യുഐഎസ്) എന്ന ഭീകരവാദ സംഘടന ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ്, മ്യാന്മര് മേഖലയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെല്‍മണ്ട്, കാണ്ഡഹാര്‍ പ്രവിശ്യകളില്‍ നിന്ന് താലിബാന്റെ കുടക്കീഴിലാണ് പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.”സംഘത്തില്‍ ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മര്, പാകിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നായി 150 മുതല്‍ 200 വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്തരിച്ച അസിം ഉമറിന്റെ പിന്‍ഗാമിയായ ഒസാമ മഹമൂദാണ് എക്യുഐഎസിന്റെ ഇപ്പോഴത്തെ നേതാവ്. മുന്‍ നേതാവിന്റെ മരണത്തിന് കണക്കു ചോദിക്കുന്നതിനായി എക്യുഐഎസ് ഈ പ്രദേശത്ത് പ്രതികാര നടപടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും,” റിപ്പോര്‍ട്ടില്‍ പറയുന്നു.” റിപ്പോര്‍ട്ട് അനുസരിച്ച്, 2019 മെയ് 10 ന് പ്രഖ്യാപിച്ച ഐ.എസ് ഇന്ത്യന്‍ അഫിലിയേറ്റില്‍ (ഹിന്ദ്- വിലയ)…
Read Moreനിമിഷ ഫാത്തിമയുടെ സ്വരത്തില്‍ രാജ്യസ്നേഹം നിറഞ്ഞു നില്‍ക്കുന്നുവെന്ന് അമ്മ ബിന്ദു ! നിമിഷയുടെയും സോണിയയുടെയും തിരിച്ചുവരവ് എളുപ്പമാകില്ല; തിരികെയെത്തിയാല്‍ കാത്തിരിക്കുന്നത്…
ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച മലയാളി ജിഹാദി വിധവകളായ ഫാത്തിമ (നിമിഷ), ആയിഷ (സോണിയ സെബാസ്റ്റിയന്) എന്നിവരുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ല. ഇപ്പോള്‍ അഫ്ഗാന് സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇരുവരും അവിടുത്തെയും ഇന്ത്യയിലെയും നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടിവരും. രണ്ടു രാജ്യങ്ങളിലും രാജ്യദ്രോഹക്കുറ്റങ്ങളാണു നേരിടേണ്ടിവരിക. ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ടുള്ള ഇവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഇതു വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ വിശദമായി പരിശോധിക്കുകയാണ്. ഇസ്ലാമിക ജീവിതം ആഗ്രഹിച്ചാണ് അഫ്ഗാനിസ്ഥാനിലേക്കു പോന്നതെന്നും കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെയായില്ലെന്നും ഇവര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. അമ്മയെ കാണാന്‍ ആഗ്രഹമുണ്ടെന്നും ശിക്ഷിക്കപ്പെടുമോ എന്ന ഭയമുണ്ടെന്നും ജയിലില്‍ അടയ്ക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറയുന്നു. നിമിഷയുടെ ഭര്‍ത്താവ് യാഹിയ (ബെക്സണ്‍) ആയിഷയുടെ ഭര്‍ത്താവ് അബ്ദുള്‍ റഷീദ് അബ്ദുള്ള എന്നിവര്‍ കൊല്ലപ്പെട്ടതായി ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭര്ത്താക്കന്മാര് മരിച്ചതിനു ശേഷമാണ് ഇവര്‍ കീഴടങ്ങിയത്. ഇന്നല്ലെങ്കില്‍ നാളെ അവള് തിരിച്ചുവരുമെന്ന്…
Read Moreതിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും ! ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ച് ഐഎസില്‍ ചേര്‍ന്ന മലയാളി യുവതി…
ഇന്ത്യയിലേക്ക് തിരികെ മടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികള്‍. തിരുവനന്തപുരം സ്വദേശിയായ നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനുമാണ് തിരികെ മടങ്ങണമെന്ന ആഗ്രഹവുമായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജയിലില്‍ അടയ്ക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരാന്‍ ആഗ്രഹമുണ്ടെന്നും ഭര്‍ത്താവ് കൊല്ലപ്പെട്ടെന്നും നിമിഷ പറയുന്നു. സോണിയയുടെയും ഭര്‍ത്താവ് കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമായി ജീവിക്കാനാണ് അഫ്ഗാനിലെത്തിയതെന്നും എന്നാല്‍ അതിന് കഴിയാത്തതിനാലാണ് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നതെന്നും വീഡിയോയില്‍ ഇവര്‍ പറയുന്നുണ്ട്. നാലു വര്‍ഷത്തിനു ശേഷം മകളുടെ വിഡിയോ കോള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്നതായും നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു പറഞ്ഞു. എന്നാല്‍ ഇതിന് കേന്ദ്ര സര്‍ക്കാരിന് കഴിയുമോയെന്നതാണ് സംശയം.
Read Moreകൈകള്‍ വൃത്തിയായി കഴുകുക; രോഗബാധിതമായ പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുക; തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി ഐഎസ്; കുറിപ്പില്‍ പറയുന്നത് ദൈവത്തിന്റെ നിര്‍ദ്ദേശ പ്രകാരമെന്ന്…
കോവിഡ്19 ലോകം കീഴടക്കുമ്പോള്‍ ലോകരാജ്യങ്ങളെല്ലാം ജനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഈ അവസരത്തില്‍ സ്വന്തം സംഘടനയിലെ അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റും രംഗത്തെത്തിയിരിക്കുകയാണ്. മതപരമായ ഉപദേശം എന്ന പേരിലാണ് കൊറോണയെ ചെറുക്കാന്‍ എന്തൊക്കെ ചെയ്യണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ തീവ്രവാദികള്‍ക്കിടയില്‍ നല്‍കുന്നത്. ഇത് അടുത്തിടെ ഐഎസിന്റെ ഔദ്യോഗിക പത്രമായ അല്‍നാബയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നുവെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗബാധിതരില്‍ നിന്ന് അകലം പാലിക്കുക, കൈകള്‍ വൃത്തിയായി കഴുകുക, രോഗബാധിതമായ പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മതപരമായ ഉപദേശം എന്ന പേരിലാണ് ഐഎസ് തങ്ങളുടെ തീവ്രവാദികളോട് പറയുന്നത്. നിര്‍ദേശങ്ങളുടെ അവസാനം ദൈവത്തില്‍ വിശ്വസിക്കണമെന്നും അദ്ദേഹത്തിന്റെ കരുണയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഐഎസ് പറയുന്നു. ഒരിക്കലും രോഗങ്ങള്‍ നമ്മളെ നേരിട്ട് ആക്രമിക്കില്ല, അത് ദൈവത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു. ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളിലാണ് നോട്ടീസ് വിതരണം നടന്നിരിക്കുന്നത്.ഐഎസിന്റെ ശക്തികേന്ദ്രമായ…
Read Moreഐഎസില്‍ ചേരാന്‍ 15-ാം വയസ്സില്‍ നാടുവിട്ടു ! ഡച്ചുകാരനായ ഭീകരനില്‍ ജന്മം ജന്മം നല്കിയ മൂന്നു കുഞ്ഞുങ്ങളും മരിച്ചു; അടപടലം തകര്‍ന്ന ഷമീമ ബീഗത്തിന്റെ ശിഷ്ടകാലം ഇനി സിറിയയില്‍ തന്നെ…
പതിനഞ്ചാം വയസ്സില്‍ ലണ്ടനില്‍ നിന്നു സിറിയയിലേക്ക് നാടുവിടുകയും ഐഎസ് ഭീകരനെ വിവാഹം കഴിച്ച് ജിഹാദിവധുവാകുകയും ചെയ്ത ഷമീമ ബീഗത്തിന് ഇനി ശിഷ്ടകാലം സിറിയയില്‍ തന്നെ ജീവിക്കാം. ഐഎസ് ഭീകരനില്‍ പിറന്ന മൂന്നു കുട്ടികളും മരിച്ചിരുന്നു. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിലാണ് ഷമീമയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടത്. ശക്തികേന്ദ്രമായ സിറിയയില്‍ ഐഎസ് തകര്‍ന്നതോടെ മാതൃരാജ്യമായ ബ്രിട്ടനിലേക്ക് മടങ്ങാന്‍ ഷമീമ കഴിയുന്നതും ശ്രമിച്ചുവെങ്കിലും ഈ ഭീകരസ്ത്രീയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയാണ് ഹോം ഓഫീസ് ഇതിന് തടയിട്ടത്. ഇതിനെതിരെ ഷമീമ അപ്പീല്‍ നല്‍കിയെങ്കിലും വിധി പ്രതികൂലമായതോടെ ഷമീമയുടെ ശേഷിക്കുന്ന ജീവിതം സിറിയയ്ക്കുള്ളില്‍ തന്നെ ഒടുങ്ങുമെന്നുറപ്പായി. ബ്രിട്ടീഷ് സര്‍ക്കാര്‍ തന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരെ ഷമീമ സമര്‍പ്പിച്ച അപ്പീല്‍ ആദ്യ ഘട്ടത്തില്‍ തന്നെ തള്ളിക്കളയുകയായിരുന്നു. ഈസ്റ്റ് ലണ്ടനില്‍ നിന്നും മറ്റ് രണ്ട് കൂട്ടുകാരികള്‍ക്കൊപ്പമായിരുന്നു ഷമീമ 2015ല്‍ സിറിയയിലേക്ക് മുങ്ങിയിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍…
Read Moreമതംമാറി ഇസ്ലാമിലെത്തിയ ബെക്സനെ വിവാഹം കഴിച്ചത് വറും നാലു ദിവസത്തെ പരിചയത്തിന്റെ പുറത്ത്; ഐഎസില്‍ നിന്ന് മടങ്ങാനാഗ്രഹിച്ച് നിമിഷയും കുടുംബവും…
അഫ്ഗാന് സേനയ്ക്കു മുമ്പില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി വിവരം. ആറ്റുകാല്‍ സ്വദേശിനി ബിന്ദുവിന്റെ മകളാണ് നിമിഷ. കീഴടങ്ങിയവരുടെ കൂട്ടത്തില്‍ മകളുണ്ടെന്ന് ബിന്ദു അറിയിച്ചു. വിദേശ വാര്‍ത്താ ചാനലുകള്‍ കൈമാറിയ ചിത്രം വഴിയാണ് തിരിച്ചറിഞ്ഞത്. 2016 ജൂലായിലാണ് നിമിഷയെ കാണാതായത്. കാസര്‍കോട്ടുനിന്നു ഐ.എസില്‍ ചേരാന്‍ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. നിമിഷയ്ക്കൊപ്പം ഭര്‍ത്താവ് ഈസ(ബെക്സന്‍),മകള്‍ മൂന്നുവയസ്സുകാരി ഉമ്മുക്കുല്‍സു എന്നിവരുമുള്ളതായി ബിന്ദു പറയുന്നു. ശ്രീലങ്ക വഴിയാണ് നിമിഷയും കുടുംബവും അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. മകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ബിന്ദുവും. വിദേശ വാര്‍ത്താ ചാനലുകള്‍ കൈമാറിയ ഒരു ചിത്രത്തില്‍ നിന്ന് മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞെന്നും മുഖം മറച്ചിരിക്കുന്നതിനാല്‍ മകളെ തിരിച്ചറിയാനായില്ലെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി ബന്ധപ്പെട്ടത്. ചെറുമകളുടെ ചിത്രം കൈമാറിയിരുന്നു. മകളുടെ ഭര്‍ത്താവ് ഈസയും സംസാരിച്ചിരുന്നുവെന്നും ബിന്ദു പറഞ്ഞു. കാസര്‍കോട്…
Read Moreഐഎസ് ഭീതി കേരളത്തിലും ! ഭീകര സംഘടന കേരളത്തില്‍ സ്ഫോടനം ലക്ഷ്യമിടുന്നതായി വിവരം; ലക്ഷ്യമിട്ടിരിക്കുന്നത് പ്രമുഖ ആരാധനാലയം…
കോയമ്പത്തൂര്‍: ഐഎസ് ഭീകരര്‍ കേരളത്തിലും സ്ഫോടനത്തിന് ലക്ഷ്യമിടുന്നതായി വിവരം. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടത്തിയ സ്ഫോടനപരമ്പരയ്ക്കു സമാനമായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണം തന്നെയാണ് ഐഎസിന്റെ ലക്ഷ്യമിടുന്നത്. ഇരുസംസ്ഥാനങ്ങളിലേയും ആരാധനാലയങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടതിന് ഭീകരസംഘടനയുടെ കോയമ്പത്തൂര്‍ ഘടകത്തിനെതിരെ കേസെടുത്തിരുന്നു. ഇതിനായി യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവരെ ചുറ്റിപറ്റി കോയമ്പത്തൂരില്‍ ഏഴിടത്ത് ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. യോഗത്തിന് നേതൃത്വം നല്കിയ ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന് അറസ്റ്റിലായി. ആറുപേരാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലെ ആരാധനാലയങ്ങളില്‍ ആക്രമണം ആസൂത്രണം ചെയ്യുന്നതിന് പലതവണ രഹസ്യയോഗം ചേര്‍ന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും ശബരിമലയും ഗുരുവായൂരും യഹൂദ ആരാധനാലയങ്ങളുമാണ് ഇവര്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത് എന്നാണ് വിവരം. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ സഹ്രാന്‍ ഹാഷിമുമായി കോയമ്പത്തൂര്‍ ഘടകം രൂപവത്കരിച്ച മുഹമ്മദ് അസ്ഹറുദീന് അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് 30ന് കേരളത്തിലേയും…
Read Moreഎന്തൊക്കെയായിരുന്നു 72 ഹൂറികള്‍,മദ്യപ്പുഴ ഒടുവില്‍ എല്ലാം ഗുദാഹവാ ! യസീദി പെണ്‍കുട്ടികളെ വിറ്റും എണ്ണക്കിണറുകള്‍ പിടിച്ചെടുത്ത് പെട്രോള്‍ വിറ്റതിലൂടെയും നേടിയ ശതകോടികള്‍ എവിടെ ?ഐഎസുകാര്‍ പട്ടിണിയിലായത് ഇങ്ങനെ…
ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയുടെ വളര്‍ച്ച ഒരു സമയത്ത് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരുന്നു. ഇറാഖ്,സിറിയ,യെമന്‍ എന്നിവിടങ്ങളില്‍ തഴച്ചു വളര്‍ന്ന സംഘടന ഇപ്പോള്‍ മൃതപ്രായാവസ്ഥയിലാണെന്നാണ് പല ലോകമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയുടെയും റഷ്യയുടെയും സൈനീക നീക്കങ്ങള്‍ക്കൊണ്ട് ശക്തികേന്ദ്രങ്ങളില്‍ നിന്ന് ഐഎസ് പറിച്ചെറിയപ്പെട്ടിരിക്കുകയാണ്. സൈനിക നടപടികളേക്കാള്‍ ഐഎസിന് തിരിച്ചടിയായത് ദാരിദ്രമായിരുന്നു. യുദ്ധകേന്ദ്രങ്ങളില്‍ പോരാടുന്ന ജിഹാദികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ഐഎസ് ഇപ്പോള്‍. സിറിയയിലും ഇറാഖിലും യെമനിലും മാത്രമല്ല പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുള്ള ഐഎസ് കേന്ദ്രങ്ങള്‍ക്കു പോലും പറയാനുള്ളത് കടുത്ത ദാരിദ്ര്യത്തിന്റെ കഥകളാണ്. കേരളത്തില്‍ നിന്നു പോലും ആടുമേയ്ക്കാന്‍ പോയവര്‍ ഇപ്പോള്‍ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നതിനു മുഖ്യ കാരണവും ഈ പട്ടിണിയാണ്. തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയ അഫ്ഗാനില്‍ നിന്ന് മയക്കുമരുന്ന് കടത്തി അമേരിക്കയിലെത്തിക്കാന്‍ തുടങ്ങിയതോടെ അവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗരൂഗരായി. ഇറാഖിലെയും സിറിയയിലെയും അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചാണ് ഈ…
Read More