തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ സങ്കടക്കടലാക്കിയ ഭീകരര്‍ ലക്ഷദ്വീപിലേക്ക് നീങ്ങിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലങ്കയില്‍ നിന്ന് ബോട്ടുമാര്‍ഗം 15 ഐഎസ് ഭീകരരാണ് ലക്ഷദ്വീപിലേക്ക് നീങ്ങിയതെന്ന് കേന്ദ്ര ഇന്റലിജന്‍സ് നല്കുന്ന വിവരം. ഇതേതുടര്‍ന്ന് കേരള തീരത്ത് കനത്ത ജാഗ്രത പാലിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സും ആഭ്യന്തര മന്ത്രാലയവും നിര്‍ദേശം നല്കി. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നാവികസേനയും തീരസംരക്ഷണ സേനയും തീരദേശ പോലീസ് കടലില്‍ നിരീക്ഷണം ശക്തമാക്കി. സേനാ കപ്പലുകളും ഡോര്‍ണിയര്‍ വിമാനങ്ങളും കടലില്‍ മുഴുവന്‍ സമയ നിരീക്ഷണത്തിലാണ്. ബോട്ട് പെട്രോളിംഗ് ശക്തമാക്കാനും കടലോര ജാഗ്രതാ സമിതി അംഗങ്ങള്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും വിവരം നല്‍കണമെന്ന് തീരസുരക്ഷാമേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം എറണാകുളം മുനമ്പത്ത് സംശയകരമായ സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് തീരസംരക്ഷണ സേന കൊല്ലത്തു വെച്ച് ബോട്ട് പിടികൂടി. എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു.
Read MoreTag: isis
ബംഗളുരുവിലെ മെട്രോ സ്റ്റേഷനുകള്‍ തീവ്രവാദികള്‍ ലക്ഷ്യമിടുന്നുവോ ! മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ അജ്ഞാത വസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവാവ് ഓടിരക്ഷപ്പെട്ടു; ബംഗളുരു ചാവേര്‍ ആക്രമണ ഭീതിയില്‍ ?
ബംഗളുരു: ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിനു ശേഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആകെ ചാവേര്‍ ആക്രമണ ഭീതിയിലാണ്. ബംഗളുരുവിലെ കെംപഗൗഡ മെട്രോ സ്റ്റേഷനിലുണ്ടായ സംഭവ വികാസങ്ങള്‍ ബെഗളുരുവിനെ അതീവ ജാഗ്രതയിലാക്കുകയാണ്. നഗരത്തില്‍ ഐഎസ് തീവ്രവാദികള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരങ്ങള്‍ ശരിവയ്ക്കുന്ന സംഭവങ്ങളാണ് മെട്രോ സ്റ്റേഷനില്‍ നടന്നത്. സ്റ്റേഷനില്‍ എത്തിയ അസ്വാഭാവികത തോന്നുന്നയാള്‍ ഓടി പോയതാണ് ഇതിന് കാരണം. ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ഉപകരണം കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു രക്ഷപ്പെടല്‍. അകത്തേയ്ക്കുള്ള വഴിയില്‍ ഘടിപ്പിച്ചിരുന്ന മെറ്റല്‍ ഡിക്ടറ്ററാണ് ഷര്‍ട്ടിനുള്ള ഒളിപ്പിച്ച ഉപകരണത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെയാണ് രക്ഷപ്പെട്ടത്. ഇതിന് ശേഷം മറ്റൊരു വാതിലിലൂടേയും ഇയാള്‍ സ്റ്റേഷന് അകത്ത് കടക്കാന്‍ ശ്രമിച്ചു. ഇതും പരാജയപ്പെട്ടു. കൈയിലെ ബാഗ് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഓടി രക്ഷപ്പെടല്‍. വൈകുന്നേരമാണ് ഈ സംഭവങ്ങള്‍ നടന്നതെന്ന് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിനിടയില്‍ മെട്രോ സ്റ്റേഷനിലെ…
Read Moreസ്വര്‍ഗത്തിലെ ഹൂറികളെ സ്വപ്നം കണ്ട് ഐഎസിലെത്തുന്ന യുവാക്കള്‍ അവസാനിക്കുന്നത് ശവക്കുഴികളിലും തെരുവുനായ്ക്കളുടെ വയറ്റിലും; ആ പ്രദേശത്തു തന്നെ മനോഹരമായ ഒരു ശ്മശാനമുണ്ട് അവിടെ അന്ത്യ വിശ്രമം കൊള്ളുന്നത്…
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വാഗ്ദാനം ചെയ്യുന്ന പറുദീസ സ്വപ്നം കണ്ട് ഐ.എസ് പോരാളികളായി എത്തുന്ന യുവാക്കളുടെ ഒടുക്കം വന്‍ ശവക്കൂനകളിലും തെരുവുനായ്ക്കളുടെ വയറ്റിലും. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ജിഹാദികളെ കൂട്ടത്തോടെ കുഴിച്ചുമൂടുകയാണ് പതിവ്. ചിതറിക്കിടക്കുന്ന ഇവരുടെ ശരീരഭാഗങ്ങള്‍ പലപ്പോഴും വന്യജീവികള്‍ക്ക് ഭക്ഷണമാവുകയും ചെയ്യും. ഇറാഖിലും സിറിയയിലും ഐ.എസ് ഭീകരരെ തുരത്തുന്നതിനായി 2014 മുതല്‍ യു.എസ് സഖ്യസേന വ്യോമാക്രമണങ്ങള്‍ പതിവാക്കിയിരുന്നു. ഇതിനകം 80,000 ല്‍ ഏറെ തീവ്രവാദികളെ വകവരുത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍, സിറിയന്‍ സേനകള്‍ കൂടി നടത്തിയ ആക്രമണത്തിന്റെ കണക്കുകള്‍ കൂടി ലഭിച്ചാല്‍ ഇതിലും ഏറെ വലുതായിരിക്കും മരണസംഖ്യയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2015ല്‍ കൊല്ലപ്പെട്ട ഡസന്‍ കണക്കിന് തീവ്രവാദികളുടെ മൃതദേഹങ്ങളാണ് ഇറാഖി നഗരമായ ദുലുയിയ്യയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പല മൃതദേഹങ്ങളും തെരുവുകളില്‍ ചിതറിക്കിടക്കുകയായിരുന്നു. തെരുവുനായ്ക്കള്‍ തിന്നൊടുക്കേണ്ടിയിരുന്ന മൃതദേഹങ്ങള്‍ സുരക്ഷാസേനയാണ് മറവുചെയ്തത്. അവരോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച്…
Read Moreയുവാക്കളെ ആകര്‍ഷിക്കുന്നത് സുന്ദരികളെ കാണിച്ച്;ഗര്‍ഭിണിയായാല്‍ സ്റ്റെയര്‍കേസില്‍ നിന്നും തള്ളിയിട്ട് ഗര്‍ഭച്ഛിദ്രം; ഐഎസ് ക്യാമ്പിലെ കൊടും ക്രൂരതകള്‍ തുറന്നു പറഞ്ഞ് യസീദി വനിതകള്‍
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കീഴില്‍ അനുഭവിച്ച കൊടുംക്രൂരതകള്‍ വെളിപ്പെടുത്തി യസീദി വനിതകള്‍ രംഗത്ത്. ഭീകരരുടെ ലൈംഗിക അടിമകളായി കഴിഞ്ഞിരുന്നവരാണിവര്‍. സ്തനവലുപ്പം ഉള്ള യുവതികളെ ഐഎസ് ക്യാമ്പില്‍ വച്ച് ജിഹാദികള്‍ നിരന്തരം ബലാത്സംഗം ചെയ്യുമെന്നും ഗര്‍ഭിണിയായാല്‍ സ്റ്റെയര്‍കേസിന് മുകളില്‍ നിന്നും തള്ളിയിട്ട് ഗര്‍ഭച്ഛിദ്രം നടത്തുമെന്നും അവര്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ ഇസ്ലാമിന്റെ ജീവിതചര്യകള്‍ തുടങ്ങാന്‍ നിരന്തരമായി പീഡിപ്പിക്കപ്പെട്ട കഥകള്‍ തുറന്ന് പറഞ്ഞാണ് യസീദി യുവതികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി യുവതികളെ ചുമരിന് എതിരായി തിരിച്ച് നിര്‍ത്തുകയും തുടര്‍ന്ന് അവരുടെ മാറിന്റെ വലുപ്പം പരിശോധിക്കാറുണ്ടെന്നും ഇവിടെ നിന്നും രക്ഷപ്പെട്ട ഒരു യുവതി വെളിപ്പെടുത്തുന്നു. ഇത്തരം പരിശോധനയില്‍ വലിയ സ്തനങ്ങളുള്ള യുവതികളെയാണ് ബലാത്സംഗത്തിന് തെരഞ്ഞെടുക്കുന്നത്. ഹെന്‍ട്രി ജാക്ക്സന് സൊസൈറ്റിയിലെ നികിത മാലിക്ക് പ്രസിദ്ധീകരിച്ച ഒരു പേപ്പറിലാണ് ഞെട്ടിപ്പിക്കുന്ന ഈ വസ്തുതകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ‘ ട്രാഫിക്ലിങ് ടെറര്‍, ഹൗ മോഡേണ്‍ സ്ലാവെറി ആന്‍ഡ് സെക്ഷ്വല്‍ വയലന്‍സ്…
Read Moreഎന്റെ മകള്‍ക്ക് ഞാന്‍ മഞ്ച് വാങ്ങിക്കൊടുത്തോളാം ! മഞ്ചും പുസ്തകങ്ങളും നല്കാന് വന്നതാണ് എന്നു പറഞ്ഞ് വന്ന സംഘത്തോട് ‘ കടക്കൂ പുറത്ത്’ എന്നു പറഞ്ഞ് ഹാദിയയുടെ അച്ഛന്; ശ്രമം പരാജയപ്പെട്ടപ്പോള്‍ പ്രതിഷേധം…
കൊച്ചി: വൈക്കത്ത് ഇസ്ലാമായി മതംമാറിയ അഖില എന്ന ഹാദിയയുടെ വീട്ടിലേക്ക് ഫെമിനിസ്റ്റുകള്‍ എന്നവകാശപ്പെട്ടെത്തിയ സംഘം അതിക്രമിച്ചു കടന്നതില്‍ പൊലീസ് കേസെടുത്തു. വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. അതേസമയം ഇന്ന് സംഘടിപ്പിച്ച പ്രതിഷേധത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അശോകന് തന്നെ മുമ്പ് പരാതിപ്പെട്ട സംഘടനയാണ് ഫെമിനിസ്റ്റു ഗ്രൂപ്പുകളുടെ പേരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് പിന്നിലെന്നാണ് അറിയുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഏഴ് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം എത്തിയത്. വീട്ടിലെത്തിയ ഇവര്‍ മതം മാറിയ അഖിലയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ കാണാന്‍ സാധിക്കില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ, അഖിലയുടെ പിതാവ് അശോകനെ കാണണമെന്ന് ആവശ്യപ്പെട്ടു. മഞ്ചും പുസ്തകങ്ങളും പൂക്കളും കൈയില്‍ കരുതിയായിരുന്നു ഇക്കൂട്ടര്‍ വൈക്കത്തെ വീട്ടിലെത്തിയത്. തുടര്‍ന്ന് അഖിലയുടെ പിതാവ് അശോകനെ കണ്ട…
Read Moreവീണ്ടും ഞെട്ടിക്കുന്ന കാഴ്ച! ഇരകളുടെ തലയറുക്കുന്നതിന് ഐഎസ് ഭീകരരെ സഹായിക്കുന്ന ആറുവയസുകാരന്! വീഡിയോ കാണാം
ഭീകരപ്രവര്ത്തകര് ശത്രുക്കളെ കൊലപ്പെടുത്താനായി മിക്കപ്പോഴും കൊച്ചുകുട്ടികളെ ഉപയോഗിക്കുന്നു എന്നത് ഇടിയിക്കിടെ വാര്‍ത്തകളില്‍ വരാറുള്ള കാര്യമാണ്. ഭീകരപ്രവര്ത്തനങ്ങൡ തങ്ങളുടെ സഹായികളായും ചാവേറുകളായുമൊക്കെ കുട്ടികളെ ഇവര്‍ ഉപയോഗിച്ചുവരുന്നു. കൊച്ചുകുട്ടികളിലേയ്ക്ക് പെട്ടെന്നൊന്നും പോലീസിന്റെയും പട്ടാളത്തിന്റെയും ശ്രദ്ധ തിരിയില്ല എന്നതാണ് ഇതിന് കാരണം. ഇരകളുടെ തലയറുക്കാനായി ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരന്മാരെ സഹായിക്കുന്ന ആറുവയസുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് വൈറലായിരിക്കുന്നത്. ഇതിന്റെ വീഡിയോയടക്കമുള്ള വാര്‍ത്തകളാണ് പുറത്തു വന്നിരിക്കുന്നത്. തലയറുക്കാനുള്ള കത്തികള്‍ ഭീകരര്‍ക്ക് കൊടുക്കുന്നത് ഈ കുട്ടിയാണെന്ന് വീഡിയോയില്‍ വ്യക്തമായി കാണാം. വിശ്വാസ വഞ്ചകരും, അവരുടെ കൊലയാളികളും ഒരിക്കലും നരകത്തില്‍ കണ്ടുമുട്ടില്ലെന്ന് വീഡിയോയില്‍ കുട്ടി പറയുന്നുണ്ട്. ഭീകരസംഘടനായ ഐഎസ് തന്നെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. രണ്ട് ഭീകരരാണ് കുട്ടിയുടെ കയ്യില്‍ നിന്ന് കത്തി എടുത്ത് ഇരകളുടെ സമീപത്തേക്ക് തലയറുക്കാനായി പോകുന്നത്. ആരെയൊക്കെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് വ്യക്തമല്ല. ഒഴുക്കു വെള്ളത്തിന് സമീപത്ത് നിന്നാണ് ഭീകരര്‍…
Read More