കൊച്ചി: കൊച്ചിയെ ഇളക്കിമറിച്ചു കൊണ്ടാണ് ഐഎസ്എല്‍ നാലാം സീസണിന്റെ ഉദ്ഘാടനം കടന്നുപോയത്. താരസമ്പന്നമായിരുന്നു ഉദ്ഘാടന വേദി. ബോളിവുഡ് ജോഡികളായ സല്മാന് ഖാനും കത്രീന കൈഫും ജനഹൃദയം കീഴടക്കിയപ്പോള്‍. സച്ചിന്റെ സാന്നിധ്യം ഗ്യാലറികളെ ആവേശത്തിലാഴ്ത്തി. അതിനുശേഷമായിരുന്നു അപ്രതീക്ഷിതമായ മമ്മൂട്ടിയുടെ കടന്ന് വരവ്. മെഗാസ്റ്റാറിന്റെ കടന്നുവരവ് സ്റ്റേഡിയത്തെ അക്ഷരാര്‍ത്ഥത്തില്‍ പൂരപറമ്പാക്കി മാറ്റുന്ന കാഴ്ച്ചയാണ് കണ്ടത്. എന്നാല്‍ കേരളമണ്ണില്‍ ഇത്രയും വലിയൊരു ഫുട്ബോള്‍ മാമാങ്കം നടക്കുമ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സ് തങ്ങളുടെ ഇഷ്ട താരത്തിന്റെ അസാന്നിധ്യം ഒട്ടും തോന്നാത്ത വിധം ആഘോഷിക്കുന്ന വേറിട്ട മുഹൂര്‍ത്തത്തിനും വേദി സാക്ഷ്യം വഹിച്ചു. ഉദ്ഘാടന ചടങ്ങിന് മുന്‍പ് മോഹന്‍ലാല്‍ ചിത്രമായ നരനിലെ സൂപ്പര്‍ഹിറ്റ് ഗാനം ‘വേല്‍മുരുകാ’ എന്ന ഗാനത്തിന് ചുവടു വെച്ചാണ് ലാലേട്ടന് ഫാന്‍സ് ആര്‍ത്തിരമ്പിയത്. മഞ്ഞയണിഞ്ഞ ഗ്യാലറി പാട്ട് പ്ലേ ചെയ്തപ്പോള്‍ ഇളകി മറിയുന്ന കാഴ്ച്ച സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തരംഗമായി കഴിഞ്ഞു. ലാലേട്ടനില്ലെങ്കില് എന്താ ലാലേട്ടന്റെ…
Read More