കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2023-24 സീസണിലെ ഉദ്ഘാടന മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത് അടിമുടി മാറ്റവുമായി. കഴിഞ്ഞ സീസണിലെ വെറും മൂന്ന് കളിക്കാർ മാത്രമാണ് ബംഗളൂരു എഫ്സിക്കെതിരായ ഇന്നലത്തെ ഓപ്പണറിൽ കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിംഗ് ഇലവനിലിറങ്ങിയത്. അതായത് കഴിഞ്ഞ സീസണിലെ കളിക്കാരുമായി തട്ടിച്ചാൽ 3-8 എന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പുതുമ. ബംഗളൂരുവിനെതിരേ ഇന്നലെ ഇറങ്ങിയ സ്റ്റാർട്ടിംഗ് ഇലവനിൽ ഡിഫെൻസീവ് മിഡ്ഫീൽഡർ ജീക്സണ് സിംഗ്, അറ്റാക്കിംഗ് മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ, മിഡ്ഫീൽഡർ ഡാനിഷ് ഫറൂഖ് ബട്ട് എന്നിവർ മാത്രമാണ് കഴിഞ്ഞ ബ്ലാസ്റ്റേഴ്സ് നിരയില്നിന്നുണ്ടായിരുന്നത്. പരിക്കേറ്റ് വിശ്രമത്തിലുള്ള ഗ്രീക്ക് സൂപ്പർ ഫോർവേഡ് ദിമിത്രിയോസ് ഡയമന്റകോസിന്റെ അഭാവത്തിൽ ഘാന സെന്റർ സ്ട്രൈക്കർ ഖ്വാമെ പെപ്രയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം നയിച്ചത്. പെപ്രയ്ക്ക് ഒപ്പം കൂടിയത് ജാപ്പനീസ് ഇറക്കുമതിയായ ഡൈസുകെ സകായ്. പുതിയ മുഖങ്ങളാൽ ഏറ്റവും ശ്രദ്ധേയമായത് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധമായിരുന്നു. സ്റ്റാർട്ടിംഗ് ഇലവനിലെ…
Read MoreTag: isl2023
പൊളിച്ചടുക്കി; ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം
കൊച്ചി: കനത്ത മഴയിൽ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) പത്താം സീസണിൽ മിന്നും പ്രകടനത്തോടെ ബംഗളൂരു എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനേറ്റ മുറിവിനു ചെറിയ പകരം വീട്ടലായി ഇന്നലത്തെ ജയം. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടു ഗോളുകളും പിറന്നത്. 52-ാം മിനിറ്റിൽ ബംഗളൂരുവിന്റെ വീൻഡ്രോപ്പിന്റെ സെൽഫ് ഗോളിലൂടെയും 68-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെയും ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. കർട്ടിൽ മെയിനിലൂടെ ബംഗളൂരു ആശ്വാസഗോൾ കണ്ടെത്തി. പൊളിച്ചടുക്കി ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ 4-4-2 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ കളിക്കാനിറങ്ങിയത്. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ടോപ്പ്സ്കോറർ ദിമിത്രിയോസ് ഡയമെന്റകോസിനു പരിക്കിനെത്തുടർന്ന് ഇന്നലെ ടീമിൽ ഇടംകിട്ടിയില്ല. പുതുതായി ടീമിലെത്തിയ ഘാന സ്ട്രൈക്കർ ക്വാമേ പെപ്രയെയും…
Read Moreഐഎസ്എല്‍ ; കൊച്ചിയില്‍ ബംഗളൂരു പന്തു തട്ടേണ്ടത് മഞ്ഞക്കുപ്പായക്കാര്‍ക്ക് നടുവിൽ
കൊച്ചി: ഒമ്പതു വര്‍ഷമായി കൊണ്ടുനടക്കുന്ന കലിപ്പടക്കി കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്സും തോല്‍വിയെന്ന് വെറുതെപോലും ചിന്തിക്കാത്ത മുന്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്സിയും നേര്‍ക്കുനേര്‍ വരുന്ന ഉശിരന്‍ പോരാട്ടത്തോടെ ഐഎസ്എല്‍ പത്താം സീസണിന് ഇന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കിക്കോഫ്. ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നതോടെ മഞ്ഞക്കുപ്പായക്കാര്‍ക്ക് നടുവിലാകും ബംഗളൂരു പന്തു തട്ടേണ്ടത്. രാത്രി എട്ടിന് സ്പോര്‍ട്സ് 18ലും സൂര്യ മൂവീസിലും തത്സമയം കളി കാണാം. കഴിഞ്ഞ സീസണില്‍ ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടിരുന്നു. ഈ തീരുമാനത്തിന് ടീം വലിയ വില നല്‍കേണ്ടിയും വന്നു. ഇതേത്തുടര്‍ന്നുണ്ടായ വിലക്ക് തീരാത്തതിനാല്‍ സീസണിലെ ആദ്യ നാലു മത്സരങ്ങളില്‍ പരിശീലകന് ഇവാന് വുക്കുമനോവിച്ചിന് പുറത്തിരിക്കേണ്ടിവരും. വുക്കുമനോവിച്ചിന്റെ കീഴില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തിയിരുന്നു. മൂന്നു തവണ ഫൈനലിലെത്തിയെങ്കിലും ഇതുവരെ കിരീടമുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. തുടര്‍ച്ചയായ…
Read Moreഐഎസ്എല്ലിന് നാളെ കിക്കോഫ്; ആദ്യമത്സരം ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ
കൊച്ചി: കൂടുതല്‍ ടീമുകളും മത്സരങ്ങളും ഉള്‍പ്പെടുത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 10-ാം സീസണ് നാളെ കിക്കോഫ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ബംഗളൂരു എഫ്സിയും മാറ്റുരയ്ക്കും. മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സാണ് നിലവിലെ ചാമ്പ്യന്മാര്. കിക്കോഫ് സമയക്രമങ്ങളിലുള്പ്പെടെ ഈ സീസണിൽ മാറ്റങ്ങള്‍ വരുത്തിയുണ്ട്. രാത്രി എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം വൈകിട്ട് 5.30ന് തുടങ്ങും. കിരീടം ലക്ഷ്യമിട്ട് 12 ടീമുകളാണ് ഇത്തവണ ലീഗില്‍ ഉള്ളത്. ഐ ലീഗ് ചാമ്പ്യന്മാരായി സ്ഥാനക്കയറ്റം ലഭിച്ച പഞ്ചാബ് എഫ്സി ആണ് പുതുമുഖ ടീം. ഡ്യൂറന്റ് കപ്പ് നേടിയാണ് ഇത്തവണ ടീമിന്റെ വരവ്. ഐഎസ്എലില്‍ തുടര്‍ച്ചയായ രണ്ടാം ഉദ്ഘാടന മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ സീസണുകളിലേതു പോലെ ഇത്തവണയും പ്രത്യേക ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല. മത്സരത്തിന്റെ…
Read More