രാജ്യത്തെ സ്ത്രീ സ്വാതന്ത്ര്യം തങ്ങളുടെ മുന്‍ഗണനാ വിഷയമല്ലെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ നീക്കുകയെന്നത് സംഘടനയുടെ മുന്‍ഗണനയിലുള്ള കാര്യമല്ലെന്ന് താലിബാന് വക്താവ് സബീയുള്ള മുഹാജിദ് വ്യക്തമാക്കി. സര്‍വകലാശാലകളിലും എന്‍ജിഒകളിലും സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു താലിബാന് വക്താവ്. ഇസ്്ളാമിക നിയമം മറികടക്കുന്ന ഒരു കാര്യവും രാജ്യത്ത് അനുവദിക്കില്ല. രാജ്യത്തു നടപ്പാക്കിയിരിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാവും സ്ത്രീകള്‍ക്കെതിരായ വിലക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുകയെന്നും സബീയുള്ള പറഞ്ഞു. ശരിയ നിയമപ്രകാരം കാര്യങ്ങള്‍ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. ആ സാഹചര്യത്തില്‍ അതിനെതിരായ ഒരു പ്രവര്‍ത്തനവും സര്‍ക്കാരിന് അനുവദിക്കാനാവില്ല. രാജ്യത്തെ മതവിശ്വാസം കണക്കിലെടുക്കണമെന്നും മനുഷ്യത്വപരമായ സഹായങ്ങളും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നും സബീയുള്ള പറഞ്ഞു. അധികാരത്തിലെത്തിയതിന് പിന്നാലെ, സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കില്ലെന്ന് താലിബാന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ, സര്‍വകലാശാലകളില്‍ സ്ത്രീകളെ വിലക്കി കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഇതര…
Read MoreTag: islam
മതംമാറാന്‍ ഷീസാന് സമ്മര്‍ദ്ദം ചെലുത്തി ! ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും മരണം കൊലപാതകമാവാമെന്നും തുനിഷയുടെ അമ്മ…
സീരിയല്‍ നടി തുനിഷ ശര്‍മയുടെ മരണം കൊലപാതകമാവാമെന്ന് അമ്മ വനിത ശര്‍മ. മുന്‍ കാമുകനും നടുമായ ഷീസാന് ഖാന് മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും വനിത വെളിപ്പെടുത്തി. മൃതദേഹം താഴെയിറക്കുമ്പോള്‍ ഷീസാന് അവിടെയുണ്ടായിരുന്നുവെന്നും വനിത പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്യുന്നതിനു ഒരു ദിവസം മുന്‍പ് താന്‍ ഷൂട്ടിങ് സെറ്റില്‍ വന്നിരുന്നുവെന്നും ഷീസാന്റെ രഹസ്യകാമുകിയെക്കുറിച്ചുള്ള വിവരം അയാളോട് ചോദിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി. ”ഷീസാനെ ശിക്ഷിക്കുന്നതുവരെ ഞാന്‍ പോരാടും. ഒരിക്കല്‍ തുനിഷ അവന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അവന് ചതിക്കുന്നത് അവള്‍ക്ക് മനസ്സിലായി. ഷീസാനോട് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍, അവന് അവളെ അടിച്ചു. എന്റെ മകള്‍ക്ക് അസുഖമൊന്നും ഇല്ലായിരുന്നു. ഷീസാനെ ഞാന്‍ വെറുതെ വിടില്ല. എന്റെ മകള്‍ പോയതോടെ ഞാന്‍ തനിച്ചായി, ഹിജാബ് ധരിക്കാന്‍ ഷീസാന് അവളെ നിര്‍ബന്ധിച്ചിരുന്നു. ഇത് ഒരു കൊലപാതകമാകാം. ” വനിത ശര്‍മ പറയുന്നു. ഡിസംബര്‍ 24ന്, തുനിഷ…
Read Moreസോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ! വിവാഹവാഗ്ദാനം നല്കി മതംമാറാന്‍ പ്രേരിപ്പിച്ചു; യുവാക്കള്‍ പിടിയില്‍…
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്കി പലയിടങ്ങളില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍. കന്യാകുമാരി സ്വദേശിനിയാണ് പീഡനത്തിനിരയായത്. കൊളത്തറ ചെറുവണ്ണൂര്‍ കോട്ടാലട എ കെ നിഹാദ് ഷാന്‍ (24), സുഹൃത്തായ മലപ്പുറം വാഴയൂര്‍ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. രണ്ടാംപ്രതി ജുനൈദിനെ ഞായറാഴ്ച മലപ്പുറത്തുനിന്നും ഒന്നാംപ്രതി നിഹാദിനെ ചൊവ്വാഴ്ച കോഴിക്കോട്ടുനിന്നുമാണ് പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധസ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി യുവാക്കള്‍ പീഡിപ്പിച്ചെന്നുകാണിച്ച് ഒക്ടോബര്‍ 29നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. യുവതിയും നിഹാദ് ഷാനും തമ്മില്‍ സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു. വിവാഹ ആവശ്യം മുന്നോട്ടുവെച്ച യുവതിയോട് പ്രതിയായ നിഹാദ് ഷാന്‍ മതംമാറണമെന്ന് ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബന്ധത്തില്‍നിന്ന് ഒഴിയാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ യുവതി വിസമ്മതിച്ചതിനെ തുടര്‍ന്ന് തനിക്ക് അപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റിയെന്നും ഓര്‍മശക്തി നഷ്ടപ്പെട്ടെന്നും…
Read Moreവീട്ടില്‍ പൂട്ടിയിട്ട് ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ശ്രമം ! ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി ക്രിസ്ത്യന്‍ യുവതി…
ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് ഇസ്ലാമിലേക്ക് മതംമാറ്റാന്‍ ശ്രമിച്ചെന്ന പരാതിയുമായി ക്രിസ്ത്യന്‍ യുവതി. ഇവരുടെ പരാതിയില്‍ പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം തുടങ്ങി. ഭര്‍ത്താവ് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം മൊഴി രേഖപ്പെടുത്താനെത്തിയ പോലീസിനോടാണ് യുവതി മതപരിവര്‍ത്തന ശ്രമങ്ങള്‍ വെളിപ്പെടുത്തിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം വീട്ടിലേക്കു പോയ ഭാര്യ മടങ്ങിവന്നിട്ടില്ലെന്നും വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്കി. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു രക്ഷപ്പെട്ടു വന്നതാണെന്നും ഇനി തിരിച്ചുപോവാന്‍ താത്പര്യമില്ലെന്നുമാണ് യുവതി പോലീസിനെ അറിയിച്ചത്. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഭര്‍ത്താവിന്റെ ഹര്‍ജി തള്ളി. യുവതിയുടെ മൊഴിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളതെന്നും ഇതു പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഭര്‍ത്താവ് നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നാണ് യുവതി വെളിപ്പെടുത്തിയത്. ആരോടും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇസ്ലാമിലേക്കു…
Read Moreകോവിഡെന്ന പിശാചിനെ അയച്ചത് അള്ളാഹു ! ഖുറാനും നബിവചനവും അംഗീകരിച്ചില്ലെങ്കില്‍ കോവിഡ് പിടികൂടുമെന്ന് സിപിഎം നേതാവ് ടികെ ഹംസ…
കോവിഡ് എന്ന പിശാചിനെ അള്ളാഹുവാണ് അയച്ചതെന്ന് മുന്‍ എംപിയും വഖഫ് ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ ടികെ ഹംസ. നമ്മളെ നേരെയാക്കാനാണ് അല്ലാഹു കോവിഡിനെ ഇങ്ങോട്ടേക്ക് അയച്ചതെന്നും നമ്മെ നേരെയാക്കാതെ അത് ഇവിടം വിട്ട് പോകില്ലെന്നും ടി കെ ഹംസ പറഞ്ഞു. വഖഫ് ആക്ഷന്‍ കൗണ്‍സില്‍ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഹംസയുടെ ഈ പരാമര്‍ശം. ഹംസയുടെ വാക്കുകള്‍ ഇങ്ങനെ…എവിടെയൊക്കെയാണ് തകരാറ് എന്ന് നമ്മള് പഠിക്കണം. പഠിക്കാത്തത് കൊണ്ടും തിരുത്താത്തത് കൊണ്ടും അള്ളാഹു അയച്ചതാണ് കോവിഡ് 19 എത്ത ചെകുത്താനെ. നമ്മളെ നേരെയാക്കീട്ടെ ഓന് പോവുള്ളൂ, സംശയം വിചാരിക്കണ്ട. നമ്മളൊരുപാട് നേരെയാവാനുണ്ട്. ഖുറാനില്‍ നിന്ന് വഖഫ് ജീവനക്കാരായ നമ്മള് വ്യതിചലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇങ്ങനെ ഒരു ആത്മപരിശോധന വേണം. ഇപ്പോള്‍ നാലാമത്തേത് കഴിഞ്ഞു, അഞ്ചാമത്തേത് വരികയാണ്. നമ്മള് ഒരുപാട് നേരേയാവാനുണ്ട്. നേരെയാവാന്‍ നമ്മള് ശ്രമിക്കണം. ടി…
Read Moreതീവ്ര ഇസ്ലാമിനെ പ്രതിരോധിക്കാന്‍ കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ അംഗീകാരം ! മതസംഘടനകളെ സൂക്ഷ്മമായി നിരീക്ഷിക്കും;വിവേചനമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍…
തീവ്രഇസ്ലാമിനെ പ്രതിരോധിക്കാനായി കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ ദേശീയ അസംബ്ലി അംഗീകാരം നല്കി. ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു ബില്ലുമായി മുമ്പോട്ടു വന്നത്. എന്നാല്‍ നിയമനിര്‍മ്മാണം ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യംവച്ചല്ലെന്നും, നിര്‍ബന്ധിത വിവാഹം, കന്യകാത്വ പരിശോധന തുടങ്ങിയ നടപടികളെയാണ് എതിര്‍ക്കുന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കുട്ടികളെ മുഖ്യധാരാ സ്കൂളുകള്‍ക്ക് പുറത്ത് പഠിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പാക്കുക. കൂടാതെ മതസംഘടനകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നവരെ പ്രതിരോധിക്കാനാണ് നിയമമെന്നാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞത്. അതേസമയം നിയമം ഫ്രാന്‍സിലെ മുസ്ലീങ്ങളോട് കാണിക്കുന്ന വിവേചനമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഏകദേശം അഞ്ച് ദശലക്ഷം മുസ്ലീങ്ങളുണ്ട്. 2020 ഒക്ടോബര്‍ 16 ന് മതനിന്ദ ആരോപിച്ച് സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസിനിടെ പ്രവാചകന് മുഹമ്മദിന്റെ…
Read More