സുഷമാ സ്വരാജ് വിശിഷ്ടാതിഥിയായി എത്തുന്ന ഇസ്ലാമിക രാഷ്ട്ര സമ്മേളനത്തില്‍ പാകിസ്ഥാന്‍ പങ്കെടുക്കില്ല; തീരുമാനം ഇസ്ലാമിക രാജ്യങ്ങള്‍ കൂടെ നില്‍ക്കാഞ്ഞതിനാല്‍; ഇനി പാകിസ്ഥാന് ശരണം ചൈന മാത്രം…

ലോക രാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ തീര്‍ത്തും ഒറ്റപ്പെടുന്നു. വിശിഷ്ടാതിഥിയായി സുഷമ സ്വരാജ് എത്തുന്ന ഇസ്ലാമിക രാഷ്ട്ര സമ്മേളനത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറിയിരിക്കുകയാണ് ഇപ്പോള്‍. പാകിസ്ഥാനില്‍ ഇന്ത്യ ബോംബിട്ട് ഭീകരരെ വധിച്ചപ്പോള്‍ ഒരു ഇസ്ലാമിക രാജ്യവും പിന്തുണയ്ക്കാഞ്ഞതിന്റെ പേരിലാണ് പിന്മാറ്റം എന്നാണ് സൂചന. ലോക രാജ്യങ്ങള്‍ക്കിടയില്‍ തീര്‍ത്തും ഒറ്റപ്പെട്ടതിന് പിന്നാലെ ഇസ്ലാമിക രാഷ്ട്രങ്ങളേയും തള്ളിപ്പറയുന്നത് പാക്കിസ്ഥാന് വന്‍ തിരിച്ചടിയാകുമെന്ന് നിഗമനം. മറ്റ് ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ച് പാക്കിസ്ഥാന്‍ ഭീകരത അവസാനിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ ഇന്ത്യന്‍ വ്യോമസേന പാക് മണ്ണില്‍ നടത്തിയ മിന്നലാക്രമണത്തിന് ഉറച്ച പിന്തുണയാണ് ലോകരാഷ്ട്രങ്ങള്‍ നല്‍കിയത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആക്രമണം ഉണ്ടാകരുതെന്ന് അഭ്യര്‍ത്ഥിച്ച് ഓസ്‌ട്രേലിയ ഉള്‍പ്പെടെ മിതവാദി രാഷ്ട്രങ്ങള്‍ എത്തിയപ്പോള്‍ അവരും ഇന്ത്യന്‍ ആക്രമണത്തെ അപലപിച്ചില്ല. ഇത് പാക്കിസ്ഥാന് വലിയ ക്ഷീണമായി. അതേസമയം, ഫ്രാന്‍സും അമേരിക്കയും ഇന്ത്യക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. ഇസ്രയേലും ഇറാനും അഫ്ഗാനും…

Read More