നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ)യ്ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ കുറ്റപത്രത്തില്‍ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ കാര്യങ്ങള്‍. 2047ഓടെ ഇന്ത്യയില്‍ ഇസ്ലാമിക ഭരണകൂടമുണ്ടാക്കുകയാണ് പിഎഫ്ഐയുടെ ലക്ഷ്യം. ഇതിനായി രാജ്യത്ത്് ഭീകരപ്രവര്‍ത്തനവും വര്‍ഗീയ, വിദ്വേഷ പ്രചാരണങ്ങളും അസ്വസ്ഥതകളും വളര്‍ത്താന്‍ പിഎഫ്ഐ ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സംഘടനയുടെ പ്രഖ്യാപിത ശത്രുക്കളുടെ നാശം ലക്ഷ്യമിട്ട് സര്‍വീസ് ടീംസ്, കില്ലര്‍ സ്ക്വാഡ്സ് എന്നീ പേരുകളില്‍ രഹസ്യ സംഘങ്ങള്‍ ഉണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബംഗളൂരുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകനായ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് എന്‍ഐഎ ഈ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായ് 26ന് ദക്ഷിണ കന്നഡ ജില്ലയിലെ സുല്ലിയ താലൂക്കിലെ ബെല്ലാരയിലാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്. ആളുകള്‍ നോക്കിനില്‍ക്കേയാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് പ്രവീണ്‍ നെട്ടാരുവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ഒരു പ്രത്യേക സമുദായത്തിനിടെ…
Read More