ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തില്‍ പദ്ധതിയിട്ടത് 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടത്തിയ സ്ഫോടന പരമ്പരയുടെ മോഡലിലുള്ള ആക്രമണത്തിനെന്ന് എന്‍ഐഎ. ആരാധനാലയങ്ങളേയും സമുദായ നേതാക്കളേയുമായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടതെന്നായിരുന്നു എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഭീകരവാദ ഫണ്ട് കേസില്‍ അറസ്റ്റിലായ പ്രതികളാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് വിവരം. സംസ്ഥാനത്തെ ആരാധനാലങ്ങളില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതി .ടെലിഗ്രാം വഴിയാണ് ഇവര്‍ ആശയ വിനിമയം നടത്തിയതെന്നും , ഇതിനുവേണ്ട രഹസ്യ നീക്കങ്ങള്‍ ഇവര്‍ ആസൂത്രണം ചെയ്തെന്നും എന്‍ഐഎ കണ്ടെത്തി. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനായിരുന്നു ഇവരുടെ പ്രധാന ശ്രമം. പിടിയിലായവര്‍ ബാങ്ക് കൊള്ളയടക്കം ആസൂത്രണം ചെയ്തിരുന്നതായും എന്‍ഐഎ പറയുന്നു. ഭീകരാക്രമണങ്ങള്‍ക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാനായിരുന്നു കൊള്ളയും കവര്‍ച്ചയും ആസൂത്രണം ചെയ്തത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സ്വരൂപണത്തില്‍ എന്‍ഐഎ. കൂടുതല്‍ അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്തും പാലക്കാട് ഒരിടത്തും എന്‍ഐഎ. പരിശോധന…
Read MoreTag: islamic state
അലിഗഢിലെ വിദ്യാര്‍ഥി അറസ്റ്റില്‍ ! ഐഎസ് ബന്ധം വ്യക്തമാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും കണ്ടെത്തി
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും ദേശീയ സുരക്ഷാ ഏജന്‍സിയുടെ റെയ്ഡ്. പരിശോധനയ്ക്കൊടുവില്‍ 19കാരനായ അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെ വിദ്യാര്‍ഥിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഐഎസ് ബന്ധം സംശയിക്കുന്ന അഞ്ച് പേരെ ബെംഗളൂരുവില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്. നിരോധിത തീവ്രവാദ സംഘടനയിലെ അംഗമെന്ന് ആരോപിക്കപ്പെടുന്ന യുവാവിനെതിരേ ഏജന്‍സി ബുധനാഴ്ച (ജൂലൈ 19) എഫ്ഐആര്‍ ഫയല്‍ ചെയ്തു. യുപിയിലെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി (എഎംയു) വിദ്യാര്‍ത്ഥിയായ ഫൈസാന്‍ അന്‍സാരി എന്ന ഫായിസ് ആണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗ ജില്ലയിലെ ഇയാളുടെ വീട്ടിലും അലിഗഢിലെ വാടക മുറിയിലും ജൂലൈ 16, 17 തീയതികളില്‍ എന്‍ഐഎ നടത്തിയ പരിശോധനയില്‍ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഐസിസ് ബന്ധം വ്യക്തമാക്കുന്ന വസ്തുക്കളും രേഖകളും കണ്ടെടുത്തു. എന്‍ഐഎ പറയുന്നതനുസരിച്ച്, ഫൈസാന്‍ തന്റെ കൂട്ടാളികള്‍ക്കും മറ്റ് അജ്ഞാതരായ വ്യക്തികള്‍ക്കും…
Read Moreഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ഗൂഢാലോചന ! പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്…
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കി കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). രാജ്യത്തെ യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്കറെ തോയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രേരിപ്പിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, ഇസ്ലാമിക ഭരണം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തി, സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചാരണത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിലൂടെ ഇവരുടെ വിപുലമായ സ്വാധീനം വെളിവാക്കപ്പെട്ടെന്നും എന്‍ഐഎ ചൂണ്ടിക്കാണിക്കുന്നു. വിവരങ്ങള്‍ രഹസ്യമായി കൈമാറാന്‍ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളാണ് ഉപയോഗിച്ചത്. റെയ്ഡില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.…
Read Moreഐഎസ് ഇന്ത്യയില്‍ വേരുറപ്പിക്കുന്നുവോ ? കനയ്യലാലിനെ കൊന്നവര്‍ക്ക് ഐഎസ് ബന്ധം; ജയ്പൂരില്‍ പദ്ധതിയിട്ടത് വന്‍ ഭീകരാക്രമണത്തിന്…
സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്ക്കാരന് കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നതിന് അറസ്റ്റിലായ പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. മാര്‍ച്ച് 30ന് ജയ്പുരില്‍ ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇതില്‍ ഒരാള്‍ക്ക് പാക്കിസ്ഥാന് ആസ്ഥാനമായുള്ള ദാവത് ഇ ഇസ്ലാമി എന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നു. ദാവത് ഇ ഇസ്ലാമി വഴി ഐഎസുമായി ബന്ധമുള്ള അല്‍-സുഫ സംഘടനയുടെ തലവനായിരുന്നു റിയാസ് അഖ്താരി. ഇയാള്‍ക്ക് നേരത്തേ രാജസ്ഥാനിലെ ടോങ്കില്‍ നിന്ന് അറസ്റ്റിലായ ഐഎസ് ഭീകരന് മുജീബുമായും ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഉദയ്പുരിലെ മറ്റൊരു വ്യവസായിയെ കൊല്ലാന്‍ പോവുകയായിരുന്നുവെന്ന് പ്രതികള്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞതായും പോലീസ് വെളിപ്പെടുത്തി. കനയ്യ ലാലിന്റെ ശരീരത്തില്‍ 26 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.…
Read Moreദീപ്തി മര്‍ളയെ അനസ് റഹ്മാന് പ്രണയിക്കുന്നത് ബിഡിഎസിനു പഠിക്കുമ്പോള്‍ ! പിന്നീട് മതംമാറ്റി വിവാഹം കഴിച്ചു; മംഗളുരുവില്‍ ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റു ചെയ്ത മറിയത്തിന്റെ കഥ ഇങ്ങനെ…
ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് ശക്തികേന്ദ്രങ്ങളായിരുന്ന സിറിയയിലും ഇറാഖിലും കനത്ത തിരിച്ചടി നേരിട്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരുടെ ആശയങ്ങളില്‍ ആകൃഷ്ടരായവര്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി സജീവമാണ്. കേരളത്തില്‍ നിന്നടക്കം ഐഎസിലേക്ക് പോയവര്‍ ഏതു വിധേനയും തിരികെ എത്താനുള്ള പരിശ്രമത്തിലാണെന്നിരിക്കെ ദേശീയ അന്വേഷണ ഏജന്‍സി ഐഎസ് ബന്ധം ആരോപിച്ചു ഒരു യുവതിയെ അറസ്റ്റു ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഉള്ളാള്‍ മാസ്തിക്കട്ടെ ബിഎം കോമ്പൗണ്ട് ആയിഷാബാഗില്‍ അനസ് അബ്ദുള്‍ റഹ്മാന്റെ ഭാര്യ മറിയ എന്ന ദീപ്ത് മര്‍ളയാണ് അറസ്റ്റിലായത്. ഓഗസ്റ്റ് നാലിന് എന്‍ഐഎ സംഘം ഉള്ളാട്ടിലെ വീട്ടില്‍ റെയ്ഡ് നടത്തി ഇവരുടെ ഭര്‍തൃ സഹോദരപുത്രനെ അറസ്റ്റ് ചെയ്തിരുന്നു. സംശയത്തെത്തുടര്‍ന്ന് അന്ന് മറിയത്തെ കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ ഇവരെ നിരന്തരം നീരീക്ഷിച്ച് എന്‍ഐഎ സംഘം തിങ്കളാഴ്ച വീണ്ടും വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം അറസ്റ്റ് ചെയ്തത്.…
Read Moreഭര്‍ത്താവ് ഐഎസില്‍ ചേര്‍ന്ന കാര്യം ഭാര്യ അറിയുന്നത് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ! പ്രജു പോയത് ഭാര്യയെ വന്കടക്കാരിയാക്കിയ ശേഷം; ഇയാള്‍ ഐഎസില്‍ ചേര്‍ന്നതില്‍ അദ്ഭുതമില്ലെന്ന് യുവതി…
ഭര്‍ത്താവ് ആഗോള തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന വിവരം ഭാര്യ അറിഞ്ഞത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പത്ര സമ്മേളനത്തിലൂടെ. എട്ടുവര്‍ഷം മുമ്പാണ് ബാലുശ്ശേരി സ്വദേശിനിയായ ഭാര്യയെ ഉപേക്ഷിച്ച് പ്രജു നാടുവിടുന്നത്. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പുറത്തുവിട്ട കേരളത്തില്‍ നിന്നുള്ള ഐഎസ് ഭീകരരുടെ പട്ടികയില്‍ ബാലുശ്ശേരി തുരുത്യാട് സ്വദേശി പ്രജുവുമുള്‍പ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. കിനാലൂര്‍ മങ്കയം ആമിന ഉമ്മ കൊലക്കേസ് പ്രതികൂടിയായ പ്രജു (മുഹമ്മദ് അമീന്) ഭാര്യയ്ക്കും വീട്ടുകാര്‍ക്കും വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയശേഷമാണ് നാടുവിട്ടത്. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ സാധ്യതയുള്ള ഇയാള്‍ ഭീകരസംഘടനയിലെത്തിയതില്‍ അതിശയിക്കാനൊന്നുമില്ലെന്ന് യുവതി പറയുന്നു. ഇയാള്‍ നാലു വിവാഹം കഴിച്ചിട്ടുണ്ട്. ഈ യുവതിയെ വിവാഹം കഴിക്കുന്നതിനു മൂന്നു വര്‍ഷം മുമ്പ് പ്രജു ഇസ്ലാം മതം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കടുത്ത മതവിശ്വാസമായിരുന്നു ഇയാള്‍ പുലര്‍ത്തിയിരുന്നത്. പതിയെ ഇയാള്‍…
Read Moreമലയാളികള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പദ്ധതിയിടുന്നു ! സംഘത്തിലുള്ളത് 25 പേര്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്…
മലയാളികള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധതിയിടുന്നതായി മുന്നറിയിപ്പ് നല്കി കേന്ദ്ര സര്‍ക്കാര്‍. 25 ഭീകരരുടെ സംഘമാണ് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്. അതിനാല്‍ തന്നെ രാജ്യത്ത് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. ഈ അടുത്താണ് ഐ.എസ് തീവ്രവാദികള്‍ മോചിതരായത്. ഇതില്‍ കാസര്‍ഗോഡ് സ്വദേശിയായ മലയാളിയുള്‍പ്പെടുന്നുണ്ട്. താലിബാന് ഇവരെ മോചിപ്പിച്ചുവെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്നും ഒപ്പം രാജ്യത്ത് ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരണം എന്നീ നിര്‍ദേശങ്ങള്‍ ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ താലിബാന് മുന്നോട്ട് വെച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സിഖ് വംശജര്‍ക്ക് ഇന്ത്യയില്‍ തീര്‍ത്ഥാടനത്തിന് എത്താനുള്ള അനുമതി നല്‍കണമെന്നും താലിബാന് മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
Read Moreഐഎസിനു ചൂട്ടുപിടിക്കാന്‍ തുര്‍ക്കി ! അമേരിക്ക പിന്മാറിയതോടെ സിറിയയില്‍ കടന്നു കയറിയ തുര്‍ക്കി സൈന്യം ലക്ഷ്യമിടുന്നത് ഐഎസിനെതിരേ പോരാടിയ കുര്‍ദ്ദുകളുടെ ഉന്മൂലനാശം;ഐഎസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് തുര്‍ക്കി വഴിവയ്ക്കുന്നതിങ്ങനെ…
ശക്തികേന്ദ്രങ്ങളില്‍ നിന്ന് നിഷ്കാസിതമായ ഐഎസിന്റെ തിരിച്ചുവരവിന് സഹായകമാവുകയാണ് തുര്‍ക്കി സൈന്യത്തിന്റെ നടപടികള്‍. ഐഎസിന്റെ തകര്‍ച്ചയോടെ സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ ഇവിടേക്ക് ഇരച്ചെത്തിയ തുര്‍ക്കി സൈന്യം കുര്‍ദ്ദുകള്‍ക്കെതിരേ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്. ഐഎസിനെതിരേ അമേരിക്കയ്ക്കൊപ്പം ചേര്‍ന്ന് പോരാടിയ കുര്‍ദ്ദുകളുടെ ഉന്മൂലനാശമാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. തീവ്രവാദികളെന്നു വിശേഷിപ്പിച്ച് തുര്‍ക്കി കുര്‍ദ്ദുകളെ ആക്രമിക്കുമ്പോള്‍ തങ്ങളെ സിറിയയില്‍ നിന്നു തുരത്തിയവര്ക്കെതിരേ തിരിച്ചടിക്കാന്‍ ഐഎസിനും അവസരമൊരുങ്ങുകയാണ്. അമേരിക്കന്‍ സൈന്യം സിറിയയില്‍ നിന്നു പിന്‍വാങ്ങിയതോടെ സിറിയന്‍ മണ്ണില്‍ ഇരച്ചെത്തിയ തുര്‍ക്കി സൈന്യം പറയുന്നത് തങ്ങള്‍ എത്തിയിരിക്കുന്നത് സമാധാനം പുനഃസ്ഥാപിക്കാനാണെന്നാണ്. എന്നാല്‍ സിറിയയില്‍ എത്തിയ ഇവര്‍ ഐഎസിനെ ആക്രമിക്കുന്നതിനു പകരം ആക്രമിക്കുന്നതാവട്ടെ ഐഎസിന്റെ ശത്രുക്കളായ കുര്‍ദ്ദുകളെയും. നിരവധി കുര്‍ദ്ദുകളെയാണ് വ്യോമാക്രമണങ്ങളിലൂടെയും വെടിവെപ്പിലൂടെയും ടര്‍ക്കിഷ് സേന ഇതിനോടകം കൊന്നൊടുക്കിയത്. ഐഎസ് പോരാളികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലുകളുടെ ചുമതലയുള്ള കുര്‍ദ്ദ് പോരാളികളെയാണ് തുര്‍ക്കി പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനോടകം പല…
Read Moreഇന്ത്യയില്‍ പ്രവര്‍ത്തനമണ്ഡലം സ്ഥാപിച്ചെന്ന് അവകാശപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ് ! വിലായ ഓഫ് ഹിന്ദ് പ്രഖ്യാപനത്തെത്തുടര്‍ന്ന് അതീവ ജാഗ്രതയില്‍ സുരക്ഷാ സേനകള്‍; ഐഎസ് നീക്കം വിഘടനവാദികളിലൂടെയോ ?
രാജ്യത്തെ ഭീതിയിലാക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ അവകാശവാദം. ഇന്ത്യയില്‍ പ്രവര്‍ത്തനമണ്ഡലം സ്ഥാപിച്ചതായാണ് ഐഎസ് അവകാശപ്പെടുന്നത്. നിരോധിത ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ഭീകരനെ കശ്മീരില്‍ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം. ഇതാദ്യമായാണ് ഇന്ത്യയില്‍ സ്വന്തം പ്രവിശ്യയ്ക്കു രൂപം നല്‍കിയെന്ന് ഐഎസ് ഭീകരര്‍ അവകാശപ്പെടുന്നത്. ജമ്മു കശ്മീരില്‍ ഷോപ്പിയാന്‍ ജില്ലയിലെ ആംഷിപ്പൊരയില്‍ കഴിഞ്ഞദിവസമുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെടുകയാണ് ഐഎസ്. പുതിയ പ്രവിശ്യയുടെ പേരും സ്വന്തം വാര്‍ത്താ ഏജന്‍സിയായ അമാഖ് വഴി ഐഎസ് പുറത്തുവിട്ടു. വിലായ ഓഫ് ഹിന്ദ്(ഇന്ത്യയിലെ പ്രവിശ്യ). ഇറാഖിലും സിറിയയിലും സ്വയം നിയന്ത്രിത പ്രദേശങ്ങള്‍ രൂപീകരിച്ചതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യയിലും പ്രവിശ്യ രൂപവല്‍ക്കരിച്ചതെന്ന് ഐഎസ് പറയുന്നു. ഇതോടെ കാശ്മീരില്‍ സേന നിരീക്ഷണങ്ങള്‍ ശക്തമാക്കി. കാഷ്മീരിനെ പാകിസ്ഥാനോടൊപ്പം ചേര്‍ക്കാന്‍ കച്ചകെട്ടിയിരിക്കുന്ന വിഘടനവാദികള്‍ ഐഎസിനോടൊപ്പം ചേരാനുള്ള സാദ്ധ്യതയും നിലനില്ക്കുന്നു.ഷോപ്പിയാനില്‍ ഭീകരവാദികളുമായി ഏറ്റുട്ടലുണ്ടായെന്നും അതില്‍ ഇഷ്ഫാഖ് അഹമ്മദ് സോഫി…
Read Moreജമാ അത്തെ നേതാക്കളെയും മുസ്ലീം പുരോഹിതരെയും വധിക്കും, ഹിന്ദു നേതാക്കള്‍ക്കൊപ്പം അമ്പലങ്ങളും തകര്‍ക്കും, ഒടുക്കം കലാപം, ഇന്ത്യയെ കുരുതിക്കളമാക്കാനുള്ള ഐഎസ് ശ്രമങ്ങള്‍ ഇങ്ങനെ
ന്യൂഡൽഹി : ഐഎസ് ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ പദ്ധതി തയാറാക്കിയിരുന്നതായി റിപ്പോർട്ട്. എൻഐഎ പിടികൂടിയ മലയാളിയായ മെയ്ദീനെ ചോദ്യം ചെയ്തപ്പോഴാണ് മുസ്ലിം- ഹിന്ദു നേതാക്കന്മാരെ ആക്രമിച്ച് രാജ്യത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ചതായി സമ്മതിച്ചതെന്ന് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജമാ അത്ത് ഇസ്ലാമി നേതാക്കളെയും അഹമ്മദിയ മോസ്കുകളും ഹിന്ദു നേതാക്കളെയുമാണ് ഇവർ ലക്ഷ്യം വച്ചിരുന്നത.് ഐഎസ് ആശയങ്ങളെ എതിർത്തിരുന്നതിനാലാണ് ഇവരെ ലക്ഷ്യം വച്ചരുന്നതെന്നാണ് മെയ്ദീൻ പറയുന്നത്. ഡിസംബറിൽ അബുദാബിയിൽ പിടിയിലായ മെയ്ദീനെ കഴിഞ്ഞ 14നാണ് എൻഐഎയ്ക്ക് പോലീസ് കൈമാറിയത്. ഐഎസിന്റെ രഹസ്യ ഒാൺലൈൻ ഗ്രൂപ്പിൽ ഇന്ത്യയെ ആക്രമിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നതായും മെയ്ദീൻ പറഞ്ഞു. ബാബ് അൽ നൂർ എന്ന ടെലഗ്രാം ഗ്രൂപ്പിൽ രാഹുൽ ഈശ്വർ അടക്കം പങ്കെടുക്കുന്ന ജമാ അത്ത് ഇസ്ലാമിയുടെ കൊച്ചിയിലെ പരിപാടിയെക്കുറിച്ച് വിശദമായി പോസ്റ്റ് ചെയ്തിരുന്നു. ഈ പരിപാടിയെ നമ്മൾ ലക്ഷ്യം…
Read More