ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപാണ് ബോവെറ്റ് ദ്വീപ്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ തെക്കൻ ഭാഗത്ത്. ലോകത്തിലെ ഏറ്റവും വിദൂര ദ്വീപ് ആണ് ഇതെന്നു നിസംശയം പറയാം. നിഷ്ക്രിയമായ ഒരു അഗ്നിപർവതത്തിന്റെ ഐസ് നിറഞ്ഞ ഗർത്തമാണ് ദ്വീപിന്റെ കേന്ദ്രം. നോർവെ രാജ്യത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ ദ്വീപിന്റെ പരമാധികാരം. അറ്റ്ലാന്റിക് ഭാഗത്തുനിന്ന് അന്റാർട്ടിക്കയിലേക്കു പോകുന്ന വഴിയിൽ ബോവെറ്റ് ദ്വീപ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. ഈ ദ്വീപിന്റെ പ്രകൃതി ദൃശ്യങ്ങളും സ്വഭാവവും അന്റാർട്ടിക്കയുടേതിനു സമാനം, മഞ്ഞുകൊണ്ട് മൂടപ്പെട്ട അവസ്ഥ.1739 ജനുവരി ഒന്നിന് ഫ്രഞ്ച്കാരനായ ജീൻബാപ്റ്റിസ്റ്റ് ചാൾസ് ബോവെറ്റ് ഡി ലോസിയർ ആണ് ഈ ദ്വീപ് ആദ്യമായി കണ്ടെത്തിയത്. 1927ൽ ആണ് ആദ്യത്തെ നോർവെ പര്യവേക്ഷണ സംഘം ദ്വീപിൽ വന്നിറങ്ങുന്നത്. ബ്രിട്ടനും നോർവെയും ഒരുപോലെ ഈ ദ്വീപിൽ അവകാശവാദം ഉന്നയിച്ചെങ്കിലും നോർവെയ്ക്കാണ് അവകാശ അധികാരം കിട്ടിയത്. 1930 മുതൽ യുകെയുമായുള്ള തർക്കം പരിഹരിച്ചതിനെത്തുടർന്ന് ഇത്…
Read MoreTag: island parampara
ശാസ്ത്രവും സംവിധാനങ്ങളുമൊക്കെ ഏറെ പുരോഗമിച്ചെങ്കിലും ചുരുൾ അഴിക്കാൻ കഴി യാതെ പാൽമിറ ദ്വീപിലെ പല ദുരൂഹതകളും
ശാസ്ത്രവും സംവിധാനങ്ങളുമൊക്കെ ഏറെ പുരോഗമിച്ചെങ്കിലും പാൽമിറ ദ്വീപിലെ പല ദുരൂഹതകളുടെയും ചുരുൾ അഴിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പാൽമിറ ദ്വീപിനെ ചുറ്റിപ്പറ്റി പലതരം കഥകളും പ്രചരത്തിലുണ്ട്. പ്രചരിക്കുന്നതിൽ എത്രത്തോളം സത്യമുണ്ടെന്നതും വ്യക്തമല്ല. എങ്കിലും ഈ ദ്വീപ് ഒരു പ്രശ്നമായി തന്നെ ഇപ്പോഴും ആളുകളുടെ മനസിൽ നിലനിൽക്കുന്നു. ഈ ദ്വീപിൽ പലതരത്തിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളുമെല്ലാം നടന്നിട്ടുണ്ട്. കൊലപാതകങ്ങൾപാൽമിറ ദ്വീപിൽ നടന്ന ഏറ്റവും പ്രസിദ്ധമായ സംഭവങ്ങളിലൊന്നാണ് മാൽക്കത്തിന്റെയും എലനോർ എബ്രഹാമിന്റെയും കൊലപാതകങ്ങൾ. 1974ൽ, സമ്പന്നരും യാത്രാപ്രിയരും ദമ്പതികളുമായ ചിലി സ്വദേശികൾ മാൽക്കവും എലനോർ ഏബ്രഹാമും തങ്ങളുടെ ബോട്ടായ സീ വിൻഡിൽ ലോകം ചുറ്റാൻ പുറപ്പെട്ടു. പാൽമിറയെക്കുറിച്ചുള്ള അറിവുകൾ അവരുടെ മനസിൽ കൗതുകം ഉണർത്തിയിരുന്നു. യാത്രയുടെ ഭാഗമായി അവർ പാൽമിറ ദ്വീപിലുമെത്തി. ഇവിടെ കുറേക്കാലം താമസിച്ചിട്ടു യാത്ര തുടരാനായിരുന്നു പദ്ധതി. എന്നാൽ, പിന്നീട് ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ആർക്കും ലഭിച്ചില്ല. മാൽക്കത്തിന്റെയും എലനോറിന്റെയും ബന്ധുക്കൾ…
Read Moreപാൽമിറയിൽ ഒളിച്ചിരിക്കുന്നത് ! നോക്കിയാൽ ശാന്തം, ആരെയും ആകർഷിക്കും, പക്ഷേ അടുത്തേക്ക് ചെന്നാൽ; നിഗൂഢതകളുടെ ദ്വീപിലേക്ക്…
തയാറാക്കിയത്: നിയാസ് മുസ്തഫ അകലെനിന്ന് നോക്കിയാൽ ശാന്തം, ആരെയും ആകർഷിക്കും. അത്രയ്ക്കു സൗന്ദര്യമുണ്ട് ആ ദ്വീപിന്. പക്ഷേ അടുത്തേക്ക് ചെന്നാൽ കാര്യങ്ങളൊന്നും അത്ര ഭംഗിയല്ല. ചുരുളഴിയാത്ത നിഗൂഢതകളുടെ താവളം എന്നു വിളിക്കാം ഈ ദ്വീപിനെ. പസഫിക് മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന പാൽമിറ ദ്വീപാണ് കഥയിലെ സുന്ദരിയായ വില്ലത്തി. അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമാണ് ഈ ദ്വീപ്. പസഫിക്കിലെ സുന്ദരി എന്നു മേനിക്കു പറയാമെങ്കിലും പാൽമിറ ശരിക്കും ശപിക്കപ്പെട്ട ദ്വീപ് എന്നു പറയുന്നതാണ് കൂടുതൽ യോജിച്ചത്. ജനവാസമില്ലജനവാസമില്ലാത്ത ദ്വീപ്. വർഷങ്ങളായി അസ്വസ്ഥത സമ്മാനിക്കുന്ന, അസ്വാഭാവിക സംഭവങ്ങളുടെയും മരണങ്ങളുടെയും കേന്ദ്രബിന്ദു. ഈ ദ്വീപിൽ സ്ഥിരതാമസക്കാരില്ല. ശുദ്ധജലവും ഇല്ല. ദ്വീപിലെങ്ങും ധാരാളം തെങ്ങുകൾ കാണാം. ദ്വീപിനെചുറ്റി ധാരാളം മത്സ്യങ്ങളും പവിഴപ്പുറ്റുകളുമുണ്ട്. ഒരു മോതിരം പോലെ പവിഴപ്പുറ്റുകളാൽ നിർമിതമായ ഈ ദ്വീപ് അത്ര പെട്ടെന്നൊന്നും സമുദ്ര സഞ്ചാരികളുടെ കണ്ണിൽപ്പെടില്ല. ദ്വീപിന് അടുത്തുകൂടി കടന്നുപോയ എത്രയോ…
Read More