രണ്ടു ദിവസം മുമ്പ് പ്രളയത്തില്‍ അകപ്പെട്ട് മരണം സംഭവിച്ച ഭാര്യയുടെ മൃതദേഹം പുറത്തെത്തിക്കാനാവാതെ വലഞ്ഞ് വയോധികന്‍. കോഴഞ്ചേരി ചെങ്ങന്നൂര്‍ റൂട്ടില്‍ ആറാട്ടുപുഴ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിയുന്ന നെല്ലിക്കല്‍ ജംഗ്ഷനിലെ ആശിര്‍വാദ് വീട്ടിലെ കെ.കെ കോവില്‍ ആണ് ഭാര്യ അമ്മിണി അമ്മയുടെ മൃതദേഹവുമായി ഒറ്റപ്പെട്ടത്. നിലവില്‍ വീടിന്റെ രണ്ടാം നിലയിലാണ് ഇദ്ദേഹം ഭാര്യയുടെ മൃതദേഹവുമായി ഇരിക്കുന്നത്. ഇവരുടെ ഏക മകന്‍ അജിത് ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളജിലെ റിലീഫ് ക്യാമ്പില്‍ എത്തിയിട്ടുണ്ടെങ്കിലും ജലത്തിന്റെ ഒഴുക്ക് അതിശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനം അതികഠിനമായി തുടരുകയാണ്. പലവിധത്തിലുള്ള രക്ഷാപ്രവര്‍ത്തനവും പരാജയപ്പെട്ട സ്ഥിതിയ്ക്ക് പമ്പയില്‍ തുഴഞ്ഞു പരിചയമുള്ള നാടന്‍തുഴക്കാര്‍ ചെറുവള്ളത്തില്‍ എത്തി മൃതദേഹം പുറത്തെത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
Read MoreTag: isolated
കനത്തമഴയില്‍ ഒറ്റപ്പെട്ട് പത്തനംതിട്ട ! ജില്ലയുടെ പല ഭാഗങ്ങളിലും ഉരുള്‍പൊട്ടല്‍; താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയില്‍; ഗവിയാത്ര നിര്‍ത്തിവച്ചു; പമ്പയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം…
പത്തനംതിട്ട: കനത്തമഴയില്‍ പത്തനംതിട്ട ജില്ലയില്‍ വ്യാപകനാശം. ജില്ലയുടെ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടി കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പമ്പാ നദിക്കരയിലുള്ള റാന്നി,ആറന്മുള,കോഴഞ്ചേരി എന്നീ സ്ഥലങ്ങളെല്ലാം ഇപ്പോള്‍ ഒറ്റപ്പെട്ട നിലയിലാണ്. റാന്നിയില്‍ പതിനേഴുവര്‍ഷത്തിനു ശേഷമാണ് ഇത്തരത്തില്‍ വെള്ളം പൊങ്ങുന്നത്. വടശ്ശേരിക്കര,അത്തിക്കയം,വയ്യാറ്റുപുഴ,ചിറ്റാര്‍,സീതത്തോട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വയ്യാറ്റുപുഴ സ്‌കൂളിനു സമീപത്തുള്ള വനപ്രദേശത്തുണ്ടായ ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് മീന്‍കുഴി റോഡ് പൂര്‍ണമായി തകര്‍ന്നു.സീതത്തോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടി കക്കാട്ടാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സീതത്തോട് ടൗണിലെ പല കടകളും വെള്ളത്തില്‍ മുങ്ങി. ശക്തമായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കനത്ത മഴ പെയ്യുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന് സുരക്ഷിത മേഖലകളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വെള്ളം പൊങ്ങി റോഡുകള്‍ ഒറ്റപ്പെട്ടതോടെ കൊച്ചാണ്ടി ചെക്‌പോസ്റ്റ് വഴി ഗവിയിലേക്കുള്ള വിനോദസഞ്ചാരം ഈ മാസം പതിനെട്ടു വരെ നിര്‍ത്തിവച്ചു. ജില്ലയിലെ ഡാമുകള്‍ എല്ലാം അതിവേഗം…
Read More