കേരളത്തില്‍ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജയിലുകളിലും ഐസൊലേഷന്‍ സെല്ലുകള്‍ തയ്യാറാകുന്നു. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങാണ് ഐസൊലേഷന്‍ സെല്ലുകള്‍ ഒരുക്കാന്‍ നിര്‍ദേശിച്ചത്. പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ പ്രത്യേകം സജ്ജീകരിച്ച സെല്ലുകളിലേക്ക് മാറ്റും. പുതിയ തടവുകാര്‍ ജയിലുകളിലെത്തിയാല്‍ ആറു ദിവസം പ്രത്യേക മുറികളിലാവും പാര്‍പ്പിക്കുക. ഇതിനായി അഡ്മിവിസ്ട്രേറ്റീവ് ബ്ലോക്കില്‍ പ്രത്യേക മുറികള്‍ തയാറാക്കും. പരോളിന് ശേഷം മടങ്ങിയെത്തുന്ന തടവുകാരെയും സമാന രീതിയില്‍ പ്രത്യേക മുറിയില്‍ പാര്‍പ്പിക്കും. 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
Read More