ആധുനീക കൃഷിരീതികള്‍ പഠിക്കാന്‍ ഇസ്രയേലിലേക്ക് പുറപ്പെട്ട സംഘത്തില്‍ നിന്നു കാണാതായ ഇരിട്ടി പേരട്ട കെപി മുക്കിലെ കോച്ചേരില്‍ ബിജു കുര്യനെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊര്‍ജിതം. ഇയാള്‍ പഠനസംഘത്തില്‍ ഉള്‍പ്പെട്ടതു സംബന്ധിച്ച് മന്ത്രിയുടെ ഓഫീസ് അടക്കം നല്കിയ നിര്‍ദേശ പ്രകാരം പായം കൃഷി ഓഫിസര്‍ കെ.ജെ.രേഖ കഴിഞ്ഞ ദിവസം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഓണ്‍ലൈനായി ലഭിച്ച അപേക്ഷ പരിശോധിച്ചു കര്‍ഷകനാണെന്ന് ഉറപ്പു വരുത്തിയിരുന്നതായാണു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. കിളിയന്തറയിലെ രണ്ട് ഏക്കറില്‍ ടാപ്പ് ചെയ്യുന്ന റബര്‍ മരങ്ങളുണ്ട്. കൂടാതെ തെങ്ങും കുരുമുളകു കൃഷിയുമുണ്ട്. പേരട്ട കെപി മുക്കിലെ 30 സെന്റ് പുരയിടത്തില്‍ വാഴയും കമുകും ഉള്ളതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വൈവിധ്യമായ വിളകള്‍ കണ്ടുബോധ്യപ്പെട്ട ശേഷമാണ് അപേക്ഷ അംഗീകരിച്ചതെന്നും കൃഷി ഓഫിസര്‍ വ്യക്തമാക്കി. മൈസൂരുവില്‍ ഉള്‍പ്പെടെ സ്ഥലം പാട്ടത്തിനെടുത്ത് മരച്ചീനി, വാഴ, ഇഞ്ചി കൃഷികള്‍ നടത്തിയ പാരമ്പര്യവും ബിജു കുര്യന് ഉള്ളതായി…
Read MoreTag: israel
ഇസ്രയേലില്‍ കൃഷിയ്ക്കിറങ്ങിയാല് ഒരു ദിവസം 30000 വരെ ശമ്പളം ! ബിജു കുര്യന് ഇസ്രയേലിലേക്ക് വിമാനം കയറിയത് ഒന്നും കാണാതെയല്ല…
നവീന കൃഷിരീതികള്‍ പഠിക്കാന്‍ ഇസ്രയേലിലേക്ക് പറന്ന കര്‍ഷക പ്രതിധിനി സംഘം തിരികെയെത്തിയപ്പോള്‍ ചര്‍ച്ചയാകുന്നത് സംഘാംഗമായിരുന്ന ബിജു കുര്യന്റെ തിരോധാനം. സംസ്ഥാന കൃഷിവകുപ്പ് മുഖേന ഇസ്രയേലിലേക്ക് തിരിച്ച കര്‍ഷക സംഘത്തില്‍ കണ്ണൂര്‍ തൊട്ടിപ്പാലം സ്വദേശി ബിജു കുര്യന് കയറിക്കൂടിയത് കൃത്യമായ പദ്ധതികളോടെയായിരുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നാട്ടിലേക്ക് മടങ്ങുന്നതിനു തലേന്ന് രാത്രിയാണ് ഇയാളെ കാണാതാവുന്നതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. രാത്രി ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയശേഷം പെട്ടെന്ന് ബിജുവിനെ കാണാതാവുകയായിരുന്നു. പോലീസെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. യാത്ര ഏറെ ഗുണകരമായിരുന്നെന്നും പുതിയ കൃഷിമാതൃകകള്‍ പഠിക്കാനായെന്നും കര്‍ഷകര്‍ പറഞ്ഞു. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. ബിജു കുര്യന്റെ അപേക്ഷ പരിഗണിച്ച് കൃഷിയിട പരിശോധനയും മറ്റു പരിശോധനകളുംകഴിഞ്ഞ് യോഗ്യതയുണ്ടെന്ന് കണ്ടശേഷമാണ് അപേക്ഷ അംഗീകരിച്ചതെന്ന് കൃഷി ഓഫീസര്‍ കെ.ജെ. രേഖ പറഞ്ഞു. ഇസ്രയേലിലെ കനത്ത ശമ്പളമാണ് ബിജു കുര്യനെ ഈ ഉദ്യമത്തിന്…
Read Moreഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സംഘം തിരികെയെത്തി ! ബിജു എട്ടുമാസത്തിനകം മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടി…
നവീന കൃഷിരീതികള്‍ പഠിക്കാനായി ഇസ്രയേലിലേക്ക് പോയ കര്‍ഷകസംഘം മടങ്ങിയെത്തി. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു ഇസ്രയേല്‍ സന്ദര്‍ശനത്തിനായി പോയത്. 27 പേരടങ്ങുന്ന സംഘമായിരുന്നു ഇസ്രയേലിലേക്ക് പോയത്. എന്നാല്‍ അവിടെ വച്ച് കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇസ്രയേല്‍ ഇന്റലിജന്‍സ് ബിജുവിനായില്‍ തെരച്ചില്‍ തുടരുകയാണ്. മേയ് എട്ടുവരെയാണ് വിസ കാലാവധി. ഇതിനകം ബിജു തിരികെ മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. 17ന് രാത്രി മുതലാണ് ബിജുവിനെ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍ നിന്ന് കാണാതായത്. സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ഭാര്യയ്ക്ക് 16ന് വാട്സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം ബിജുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. വിമാനടിക്കറ്റിനുള്ള പണം ബിജു നല്‍കിയിരുന്നുവെങ്കിലും വിസ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമുള്ളതാണ്. ഈ മാസം 12 നാണ് 27 കര്‍ഷകര്‍ അടങ്ങുന്ന പരീശീലന സംഘം ഇസ്രയേലില്‍ എത്തിയത്. 10…
Read Moreഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ കര്‍ഷകനെ കാണാതായി ! സുരക്ഷിതനാണെന്നും അന്വേഷണിക്കേണ്ടെന്നും ഫോണ്‍ സന്ദേശം…
ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ കേരളത്തില്‍ പോയ സംഘത്തിലെ കര്‍ഷകനെ കാണാതായി. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ് കാണാതായത്. ബിജു കുര്യന് അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകും ഈ മാസം 12നാണ് ഇസ്രയേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്. എംബസിയിലും ഇസ്രയേല്‍ പോലീസിലും ബി അശോക് പരാതി നല്കി. മറ്റുള്ളവര്‍ നാട്ടിലേക്ക് തിരിച്ചു. ഇസ്രയേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്ന് 17നു രാത്രിയോടെയാണ് ബിജുവിനെ കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യന് വാഹനത്തില്‍ കയറിയില്ല. തുടര്‍ന്ന് അപ്രത്യക്ഷനാവുകയായിരുന്നു. കയ്യില്‍ പാസ്പോര്‍ട്ട് അടങ്ങിയ ഹാന്‍ഡ്ബാഗ് കണ്ടെന്ന് സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവര്‍ പറഞ്ഞു. ഇസ്രയേലിലേക്കുള്ള എയര്‍ ടിക്കറ്റിനുള്ള പണം ബിജു കുര്യന് നല്‍കിയിരുന്നുവെങ്കിലും വീസ സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമുള്ളതാണ്. ഇതിനു…
Read Moreവെടിയേറ്റു മരിച്ച സനല്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മാതൃ സഹോദരന്റെ മകന് ! ഒരു വര്‍ഷത്തിനിടെ കുടുംബത്തില്‍ രണ്ടാം ദുരന്തം…
ഇടുക്കി മൂലമറ്റത്ത് തട്ടുകടയിലെ തര്‍ക്കത്തെ തുടര്‍ന്ന് വെടിയേറ്റ് മരിച്ച സനല്‍ സാബുവിന്റെ കുടുംബത്തില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥ. കഴിഞ്ഞ വര്‍ഷം മേയില്‍ ഇസ്രയേലില്‍ വച്ച് ഹമാസ് തീവ്രവാദികളുടെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മാതൃസഹോദരന്റെ മകനാണ് കൊല്ലപ്പെട്ട സനല്‍. കീരിത്തോട്ടില്‍ അര കിലോമീറ്ററില്‍ ചുറ്റളവിലാണ് സനലും സൗമ്യയും താമസിച്ചിരുന്നതും. സൗമ്യയുടെ മാതാവ് സാവിത്രിയുടെ മൂത്ത സഹോദരനാണ് സനലിന്റെ പിതാവ് സാബു. കഴിഞ്ഞ വര്‍ഷം സൗമ്യ മരിച്ചപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കുമായി ഓടി നടന്നത് സനലായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം ബസ് കണ്ടക്ടറായി ജോലി നോക്കുകയായിരുന്ന സനലിനെപ്പറ്റി നാട്ടുകാര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്. സൗമ്യയുടെ മരണം സംഭവിച്ച് ഒരു വര്‍ഷംപോലും തികയും മുമ്പ് സനലും പോയതിന്റെ ആഘാതത്തിലാണ് വീട്ടുകാര്‍. ശനിയാഴ്ച രാത്രി 9.40 നു മൂലമറ്റം ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. മൂലമറ്റം സ്വദേശി മാവേലി പുത്തന്‍പുരയ്ക്കല്‍ ഫിലിപ്പ് മാര്ട്ടിന് (കുട്ടു-26) ആണ് സനലിനെയും…
Read Moreഇസ്രയേലി ജയിലില്‍ ‘പുരുഷ ബീജം’ പുറത്തേക്ക് കടത്തിയത് ചിപ്സ് പാക്കറ്റില്‍ ! കുഞ്ഞിന് ജന്മം നല്‍കിയത് അനവധി സ്ത്രീകള്‍…
ഇസ്രയേലി ജയിലുകളിലെ ബീജ കള്ളക്കടത്തിനെക്കുറിച്ച് മുമ്പും വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ വന്നിരിക്കുന്ന വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. പതിനഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിനിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് താന്‍ നാല് കുഞ്ഞുങ്ങളുടെ പിതാവായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പലസ്തീനി യുവാവ്. ജറുസലേം പോസ്റ്റ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉരുളക്കിഴങ്ങ് ചിപ്സ് എന്ന വ്യാജേന ബീജം ജയിലില്‍ നിന്നും പുറത്തേക്ക് കടത്തിയാണ് ഇത് സാധ്യമാക്കിയതെന്നാണ് ഇയാളുടെ അവകാശവാദം. പലസ്തീനിയന്‍ അതോറിറ്റി ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് പലസ്തീനി യുവാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘കാന്റീന്റെ മറവിലാണ് ഞങ്ങള്‍ ബീജം കടത്തിയത്. കുടുംബത്തിനു ജയില്‍ കാന്റീനിലുള്ള വിഭവങ്ങള്‍ നല്‍കാനുള്ള ഇളവുണ്ടായിരുന്നു. മിഠായികളും ബിസ്കറ്റും തേനും ജ്യൂസുമെല്ലാം ഇത്തരത്തില്‍ നല്‍കിയിരുന്നു’. ഇക്കൂട്ടത്തില്‍ ഉരുളക്കിഴങ്ങ് ചിപ്സിന്റെ കവറിലാണ് ബീജം കടത്തിയതെന്നും റഫാറ്റ് അല്‍ ഖറാവി പറഞ്ഞു. ജയില്‍ അധികൃതര്‍ സന്ദര്‍ശകരെ കാണാനായി തങ്ങളുടെ പേര് വിളിക്കുന്നതിനു നിമിഷങ്ങള്‍ മുന്‍പാണ് ബീജം പുറത്തെടുത്ത് കവറിലാക്കിയിരുന്നത്.…
Read Moreപുതിയ അവതാരം ‘ഫ്ളൊറോണ’ ഇസ്രയേലില്‍ ! കൊറോണയും ഫ്ളൂവും ഒരേ സമയത്ത് മനുഷ്യ ശരീരത്തിലെത്തുമ്പോള്‍…
ഒമിക്രോണ്‍ ലോകം കീഴടക്കുമ്പോള്‍ ഇസ്രയേലില്‍ നിന്ന് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. കോറോണയും പകര്‍ച്ചപ്പനിയും ഒന്നിച്ചുവരുന്ന ഡബിള്‍ ഇന്ഫെക്ഷന് കേസായ ഫ്ളൊറോണയുടെ ആദ്യകേസ് ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പ്രതിരോധശേഷിയില്‍ ദൗര്‍ബല്യങ്ങളുള്ളവര്‍ക്കു നാലാം ഡോസ് കോവിഡ് ബൂസ്റ്റര്‍ വാക്സിന് നല്കാന് ഒരുങ്ങുന്നതിനിടെയാണ് ഫ്ളൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്ളൊറോണ കോവിഡിന്റെ പുതിയ വകഭേദമല്ല. കൊറോണയും ഫ്ളുവും ഒരുമിച്ച് ഉണ്ടാകുന്ന അവസ്ഥയാണിത്. പകര്‍ച്ചപ്പനിക്കേസുകള്‍ രാജ്യത്ത് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഫ്ളൊറോണയെപ്പറ്റി വിശദമായി പഠിക്കുമെന്ന് ഇസ്രയേല്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരേസമയം രണ്ടു വൈറസുകള്‍ മനുഷ്യശരീരത്തില്‍ കടക്കുന്നതിനാല്‍ വലിയ തോതിലുള്ള പ്രതിരോധശേഷി നഷ്ടം എന്നാണ് അര്‍ഥമെന്ന് കെയ്റോ സര്‍വകലാശാല ആശുപത്രിയിലെ ഡോ. നഹാല അബ്ദേല്‍ വഹാബ് പറഞ്ഞു. കോവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ ലോകത്ത് തന്നെ ഏറ്റവും മുന്‍പന്തിയിലുള്ള ഇസ്രയേല്‍ ഒമിക്രോണ്‍ വകഭേദത്തെ നേരിടുന്നതിന്റെ ഭാഗമായാണ് നാലാം ഡോസ് വാക്സിനും നല്‍കുന്നത്.
Read Moreഭക്ഷണം തേടി ഡാമിലേക്ക് പറന്നിറങ്ങിയത് 45000 പെലിക്കണുകള്‍ ! ഭക്ഷ്യവേട്ടയില് ഭീതിപൂണ്ട് കര്‍ഷകര്‍;വീഡിയോ വൈറല്‍…
പെലിക്കണുകളുടെ ദേശാടന യാത്ര ഇസ്രയേലില്‍ എത്തിയപ്പോള്‍ വെട്ടിലായത് രാജ്യത്തെ കര്‍ഷകരാണ്. ഈ കൂട്ടപ്പലായനത്തില്‍ വിശപ്പടക്കാനുള്ള ഇവരുടെ ശ്രമങ്ങള്‍ ഇസ്രയേലിലെ കര്‍ഷകര്‍ക്ക് വലിയ തലവേദനയാണ്. ശരത്ക്കാലത്തിന്റെ തുടക്കത്തില്‍ത്തന്നെ പെലിക്കണുകളുടെ ദേശാടനം ആരംഭിക്കും. പടിഞ്ഞാറന്‍ യൂറോപ്പിലും ഏഷ്യയിലുമായി ശരത്ക്കാലവും വസന്തകാലവും ചിലവിട്ട് വര്‍ഷാന്ത്യത്തില്‍ ആഫ്രിക്കയിലേക്ക് മടങ്ങുകയാണ് പെലിക്കണുകളുടെ പതിവ്. ഇസ്രയേലിലൂടെയുള്ള പ്രയാണത്തില്‍ പെലിക്കണുകളുടെ പ്രധാന ആകര്‍ഷണം കര്‍ഷകര്‍ തടയണകളിലും ഡാമിലും വളര്‍ത്തുന്ന മത്സ്യങ്ങളാണ്. ഇതാണ് ഇസ്രയേലിലെ കര്‍ഷകരുടെ ഉറക്കം കെടുത്തുന്നത്. 45000ത്തിലധികം വരുന്ന ഞാറകള്‍ കൂട്ടത്തോടെ ഡാമിലേക്ക് പറന്നിറങ്ങി മീനുകള്‍ കൊക്കിലാക്കി പറന്നുപൊങ്ങുന്ന വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ഭക്ഷ്യവേട്ട തടയുക ഭഗീരഥപ്രയത്നം തന്നെയാണ്. പിന്നെയുള്ള ഏക മാര്‍ഗം മറ്റൊരു മത്സ്യവിരുന്നൊരുക്കുക എന്നതാണ്. അതാണിപ്പോള്‍ കര്‍ഷകര്‍ ചെയ്യുന്നത്. പെലിക്കണുകള്ക്കായി മെഡിറ്ററേനിയന്‍ തീരത്തോട് ചേര്‍ന്ന് ചെറു കുളങ്ങള്‍ നിര്‍മിച്ച് അതില്‍ മത്സ്യങ്ങള്‍ ഇടും. ഓരോ കുളത്തിലും രണ്ടര ടണ്‍ മീന്‍.…
Read More1500 വര്‍ഷം പഴക്കമുള്ള വമ്പന്‍ വൈന്‍ നിര്‍മാണ സമുച്ചയം കണ്ടെത്തി ! തട്ടിപ്പുകാരന് മോന്സണെപ്പോലും അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ…
ഇസ്രയേലില്‍ കണ്ടെത്തിയ 1500 വര്‍ഷം പഴക്കമുള്ള വമ്പന്‍ വൈന്‍ നിര്‍മാണ സമുച്ചയം ലോകത്തെ അമ്പരപ്പിക്കുകയാണ്. അക്കാലത്തുണ്ടായതില്‍ ലോകത്തിലെ ഏറ്റവും വലിയ വൈന്‍ നിര്‍മ്മാണ സമുച്ചയമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നു കരുതുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നു. പ്രതിവര്‍ഷം ഇരുപത് ലക്ഷം ലിറ്റര്‍ വൈന്‍ ഇവിടെ ഉത്പാദിപ്പിക്കപ്പെടും എന്നാണ് കണക്കാക്കുന്നത്. ടെല്‍ അവീവിന് തെക്ക് യാവ്നിലാണ് ഇത് കണ്ടെത്തിയത്. വൈന്‍ തയ്യാറായ ശേഷം അത് മെഡിറ്ററിയേന് ചുറ്റും കയറ്റുമതി ചെയ്തു. ഇതിന്റെ വലിപ്പം കണ്ട് അമ്പരന്ന് പോയി എന്ന് ഇത് കണ്ടെത്തിയവരും പുരാവസ്തു ഗവേഷകരും പറയുന്നു. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇത് ജനങ്ങള്‍ക്ക് കാണാനുള്ള അവസരമുണ്ടാവും. സൈറ്റില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ (0.4 ചതുരശ്ര മൈല്‍) വ്യാപിച്ചുകിടക്കുന്ന അഞ്ച് വൈന്‍ പ്രസ്സുകള്‍, സൂക്ഷിക്കുന്നതിനും വീഞ്ഞ് കുപ്പിയിലാക്കുന്നതിനുമുള്ള വെയര്‍ഹൗസുകള്‍, അത് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ചൂളകള്‍ എന്നിവയെല്ലാം കണ്ടെത്തിയതില്‍ അടങ്ങിയിരിക്കുന്നു. യൂറോപ്പിലേക്കും വടക്കേ…
Read Moreഇസ്രയേലിനെ ഞെട്ടിച്ച് പലസ്തീന്‍കാരുടെ ജയില്‍ചാട്ടം ! സ്പൂണ്‍ കൊണ്ട് തുരങ്കമുണ്ടാക്കി രക്ഷപ്പെട്ടത് ആറുപേര്‍; സിനിമസ്റ്റൈല്‍ ജയില്‍ ചാട്ടത്തില്‍ ഞെട്ടി ഇസ്രയേല്‍…
ഷ്വഷാങ്ക് റിഡംപ്ഷന്, ദി ഗ്രേറ്റ് എസ്കേപ്പ്, പാപ്പിയോണ്‍ തുടങ്ങിയ ലോക പ്രശസ്ത സിനിമകള്‍ ജയില്‍ചാട്ടത്തെ ആസ്പദമാക്കി ഇറങ്ങിയവയാണ്. എന്നാല്‍ ഈ സിനിമകളെ വെല്ലുന്ന ഒരു ജയില്‍ചാട്ടത്തിനാണ് ഇപ്പോല്‍ ഇസ്രയേല്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്.ജയിലിനുള്ളില്‍ നിന്ന് പുറത്തേക്ക് വലിയ തുരങ്കം കുഴിച്ച് അതീവ സുരക്ഷയുള്ള ഇസ്രായേല്‍ ജയിലില്‍ നിന്നും ആറ് പാലസ്തീന്‍കാരാണ് ജയില്‍ചാടിയത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരും ശിക്ഷ കാത്തിരിക്കുന്ന മറ്റൊരാളും പ്രത്യേക തടവിന് വിധിക്കപ്പെട്ടയാളുമാണ് തടവുചാടിയത്. ഇവര്‍ക്ക് വേണ്ടി പോലീസും സൈന്യവും തെരച്ചില്‍ തുടങ്ങി. ഭീകരപ്രവര്‍ത്തനത്തിന് പലസ്തീന്‍കാരെ തടവിലാക്കിയിരിക്കുന്ന ഗില്‍ബോവ ജയിലില്‍ നിന്നുമായിരുന്നു തടവുചാട്ടം നടന്നിരിക്കുന്നത്. ഇസ്രായേലിലെ പ്രമുഖ നഗരമായ വെസ്റ്റ് ബാങ്ക് അതിര്‍ത്തിയില്‍നിന്നും നാലു കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജയിലില്‍ അതീവസുരക്ഷാ ക്രമീകരണങ്ങളെ അതിജീവിച്ചായിരുന്നു ഇവരുടെ ജയില്‍ച്ചാട്ടം. ആറുപേര്‍ കൊല്ലപ്പെട്ട ഇസ്രായേലിലെ ലിക്കുഡ് പാര്‍ട്ടി ഓഫീസിലുണ്ടായ ബോംബ് സ്ഫോടന കേസിലെ മുഖ്യപ്രതി അല്‍ അഖ്സ…
Read More