ഇസ്രയേലില്‍ ഡെല്‍റ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനായ ഫൈസറിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞെന്ന് വ്യക്തമാക്കുകയാണ് ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം. ജൂണ്‍ ആറുമുതല്‍ ജൂലൈ മൂന്നുവരെയുള്ള കാലയളവിലെ കണക്കാണിത്. മേയ് രണ്ടു മുതല്‍ ജൂണ്‍ അഞ്ചുവരെയുള്ള കാലയളവില്‍ ഫൈസറിന്റെ ഫലപ്രാപ്തി 94.3 ശതമാനമാണെന്നാണ് കണക്കാക്കിയിരുന്നത്. ഇക്കാലയളവിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ ഫലപ്രാപ്തിയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇസ്രയേല്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് സിന്‍ഹുവാ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, കോവിഡ്ബാധിതരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കുന്നതിലും രോഗബാധ ഗുരുതരമാകുന്നത് തടയുന്നതിലും ഫൈസര്‍ വാക്സിന് രാജ്യത്ത് 93 ശതമാനം ഫലവത്താണ്. രോഗപ്രതിരോധ ശക്തിക്ഷയമുള്ളവര്‍ വാക്സിന്റെ മൂന്നാംഡോസ് സ്വീകരിക്കുന്നത് ആരോഗ്യമന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്റെ മൂന്നാംഡോസ് നല്കുന്നതില് ഇതുവരെ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 20-നാണ് ഇസ്രയേല്‍ വാക്സിനേഷന് ആരംഭിച്ചത്.…
Read MoreTag: israel
ഹമാസിനെതിരായ ആക്രമണം തുടരുമെന്ന് ഇസ്രയേൽ; വെടിനിർത്തില്ലെന്ന് ഹമാസും; സമാധാനം പാലിക്കണമെന്ന് ഇന്ത്യ
ഗാസ: ഹമാസിനെതിരേ മുഴുവൻ ശക്തിയുമുപയോഗിച്ച് ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സംഘർഷം അവസാനിക്കാൻ സമയമെടുക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു. മണിക്കൂറുകൾക്കകം ഇസ്രയേൽ യുദ്ധവിമാനങ്ങൾ ഗാസ മുനന്പിൽ ശക്തമായ ആക്രമണം തുടരുകയും ചെയ്തു.സംഘർഷം അവസാനിപ്പിക്കണമെന്ന യുഎൻ ആവശ്യത്തെ നിരസിച്ചാണ് ആക്രമണം നടക്കുന്നത്. വെടിനിർത്തലിന് ഇല്ലെന്ന് ഹമാസും പ്രഖ്യാപിച്ചിട്ടുണ്ട്. വെടിനിർത്തൽ ഉണ്ടാകണമെങ്കിൽ തങ്ങളുടെ നിബന്ധനകൾ പൂർണമായി അംഗീകരിക്കണമെന്ന് ഹമാനസ് ഡെപ്യൂട്ടി തലവൻ മൗസ അബു മർസൂഖ് പറഞ്ഞു. ഇരുകൂട്ടരും ആക്രമണം നിർത്തില്ലെന്ന നിലപാട് എടുത്തതോടെ യുഎൻ രക്ഷാസമിതി ഓണ്‍ലൈനിൽ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. യുഎൻ യോഗ സമയത്തും ഹമാസിനെതിരായ ആക്രമണം ഇസ്രയേൽ തുടർന്നിരുന്നു.ഒരാഴ്ചയായി തുടരുന്ന സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുനൂറോളമാണ്. അന്‍പതിലേറെ കുട്ടികളും ഇതിൽപ്പെടുന്നു. എണ്പതു തവണ യുദ്ധവിമാനങ്ങൾ ഗാസയിൽ ആക്രമണം നടത്തിയെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ഈ…
Read Moreഫൈസര്‍ വാക്സിന് ഉഗ്രന്‍ സാധനം ! എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ അടുത്ത് കളി നടക്കില്ല; വിവിധ വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഇസ്രയേലില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇങ്ങനെ…
വാക്സിനേഷനിലൂടെ കോവിഡിനെ പിടിച്ചു കെട്ടാമെന്ന് വിശ്വസിക്കുന്ന രാജ്യമാണ് ഇസ്രയേല്‍. അതിനാല്‍ തന്നെ വാക്സിനുകളുടെ ഗുണമേന്മയെപ്പറ്റി അവര്‍ നടത്തുന്ന ഗവേഷണങ്ങളുടെ കൃത്യതയും കൂടുതലാണ്. ഫൈസര്‍ വാക്സിന് നല്കുന്ന സംരക്ഷണ വലയം ഭേദിച്ചു കടക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ഇനത്തിനാകും എന്നാണ് ഒരു കൂട്ടം ഇസ്രയേലി ഗവേഷകര്‍ കണ്ടെത്തിയത്. എന്നിരുന്നാലും നിലവിലുള്ള വാക്സിനുകളില്‍ ഏറ്റവും ഫലക്ഷമതയുള്ളത് ഫൈസര്‍ വാക്സിനാണെന്നും അവര്‍ പറയുന്നു. ഇസ്രയേലില്‍ ദക്ഷിണാഫ്രിക്കന്‍ ഇനത്തിന് കാര്യമായ സാന്നിദ്ധ്യമില്ലാത്തതിനാല്‍, ഫൈസര്‍ വാക്സിന് ഏറെ ഫലപ്രദമായി എന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇസ്രയേലിന്റെ മൊത്തം കോവിഡ് കേസുകളില്‍ ഒരു ശതമാനം മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ഇനമായ ബി. 1. 351 ഉള്ളതെന്നും അവര്‍ പറയുന്നു. മെഡ്ക്സിവ് എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് അവര്‍ ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്്സിന് ലഭിച്ചവരില്‍ വാക്സിന് ലഭിക്കാത്തവരെക്കാള്‍ എട്ടിരട്ടി ഈ ഇനത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായും അവര്‍ വെളിപ്പെടുത്തി. ഇതുതന്നെ ഫൈസര്‍…
Read Moreവെറും അഞ്ചു ദിവസത്തിനുള്ളില്‍ കോവിഡിനെ തുരത്തുന്ന അദ്ഭുത ഇന്‍ഹെയ്ലര്‍ വികസിപ്പിച്ചെന്ന് ഇസ്രയേല്‍; ലോകത്തിനു പ്രതീക്ഷയേകുന്ന വിവരങ്ങള്‍ ഇങ്ങനെ…
കോവിഡിനെത്തുരത്താനുള്ള വാക്സിനുകള്‍ ജനങ്ങള്‍ക്ക് നല്കുന്ന തിരക്കിലാണ് ലോകരാജ്യങ്ങളെല്ലാം. ഈ അവസരത്തില്‍ ഇസ്രയേലില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത ഏവര്‍ക്കും പ്രതീക്ഷയേകുന്നതാണ്. അഞ്ചു ദിവസം കൊണ്ടു കോവിഡ് ഭേദമാക്കുന്ന അദ്ഭുത ഇന്‍ഹെയ്ലര്‍ ഇസ്രയേലിലെ നദീര്‍ അബെര്‍ എന്ന പ്രഫസര്‍ കണ്ടെത്തിയതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എക്സോ-സിഡി24 എന്ന മരുന്നാണ് ഇന്‍ഹെയ്ലര്‍ രൂപത്തില്‍ രോഗികള്‍ക്കു നല്‍കിയത്. കോവിഡ രോഗബാധയുള്ള ചിലരില്‍ രോഗപ്രതിരോധ ശേഷി അമിതമായ പ്രവര്‍ത്തനത്തിലേക്ക് പോകുന്ന അവസ്ഥ തിരിച്ചറിഞ്ഞിരുന്നു. സൈറ്റോകൈനുകള്‍ എന്നറിയപ്പെടുന്ന ചെറിയ പ്രോട്ടീനുകള്‍ വലിയ അളവില്‍ ഈ പ്രക്രിയ വഴി പുറത്തുവിടുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുന്നത്. അമിതമായ അളവില്‍ ഉണ്ടാകുന്ന സൈറ്റോകൈന്‍ ഉത്പാദനത്തെ സൈറ്റോകൈന്‍ സ്റ്റോം എന്ന് പറയുന്നു. ഇത് രോഗിയില്‍ കോശജ്വലനത്തിനോ അണുബാധയ്ക്കോ കാരണമാകുകയും ക്രമേണ മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നതായാണ് വിലയിരുത്തപ്പെട്ടത്. കോവിഡ് മൂലമുള്ള മരണത്തിന് ഇടയാക്കുന്ന ഇത്തരം സൈറ്റോകൈന്‍ കൊടുങ്കാറ്റിനെ (Cytokine Storm) ചെറുക്കുകയാണ്…
Read Moreകൊറോണയ്ക്ക് ഏറ്റവും പ്രിയം ആദ്യ ഡോസ് വാക്സിനേഷന് എടുത്തവരോടോ ? രണ്ടാം ഡോസിനു മുമ്പ് കൊറോണ പിടിക്കപ്പെടാന്‍ സാധ്യത വളരെക്കൂടുതല്‍…
ഫൈസര്‍ വാക്സിനേഷന്റെ ആദ്യ ഡോസ് പ്രതീക്ഷിച്ച ഫലം ചെയ്യുന്നില്ലെന്ന് നിരീക്ഷണം. ഇസ്രയേലിലെ പ്രമുഖ കോവിഡ് ചികിത്സകനായ ഡോ.നാഷ്മാന്‍ ആഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാക്സിന്റെ ആദ്യ ഡോസിന് പ്രതീക്ഷിച്ചത്ര രോഗവ്യാപനം തടയാന്‍ കഴിയുന്നില്ലെന്നും ആദ്യ ഡോസ് നല്കിക്കഴിഞ്ഞാല് പത്തു ദിവസമെങ്കിലും എടുക്കും പ്രതിരോധ ശേഷി വികസിക്കുവാനെന്നും ആദ്യ ഡോസിനും രണ്ടാം ഡോസിനും ഇടയിലുള്ള ഇടവേളയില്‍ രോഗബാധയേറ്റവര്‍ നിരവധിയാണെന്നാണ് അദ്ദേഹം പറയുന്നത്. യഥാര്‍ത്ഥ സ്ഥിതിവിവരക്കണക്കനുസരിച്ച് ഇസ്രയേലില്‍ ആദ്യ ഡോസെടുത്തവരില്‍ 14 ഉം 21 ഉം ദിവസത്തിനിടയില്‍ 33 ശതമാനത്തോളം രോഗവ്യാപനം കുറഞ്ഞതായി കണ്ടെത്തി. അതേസമയം ബ്രിട്ടനില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് വാക്സിന് എടുത്തവരില്‍ 89 ശതമാനം വരെ രോഗബാധ തടയാനായി എന്നാണ്. ബ്രിട്ടനെ പോലെ രണ്ടു ഡോസുകള്‍ക്കും ഇടയില്‍ 12 ആഴ്ച്ചത്തെ ഇടവേള ഇസ്രയേല്‍ നല്‍കുന്നില്ല. മൂന്നാഴ്ച്ചത്തെ ഇടവേളയിലാണ് രണ്ട് ഡോസുകളും നല്‍കുന്നത്. എന്നാല്‍ ഈ ചുരുങ്ങിയ കാലയളവില്‍…
Read Moreകാന്‍സര്‍ വന്നാല്‍ മരിക്കുന്ന കാലം കഴിയുന്നു ! ജീന്‍ എഡിറ്റിംഗ് ടൂള്‍ ഉപയോഗിച്ച് ഇസ്രയേലി ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണം പൂര്‍ണമായും വിജയകരം; കാന്‍സര്‍ എന്ന മഹാമാരിയെ മനുഷ്യന് എന്നന്നേക്കുമായി കീഴടക്കാനൊരുങ്ങുമ്പോള്‍…
ആരോഗ്യമേഖല ഇത്രയേറെ പുരോഗമിച്ചിട്ടും കാന്‍സര്‍ മനുഷ്യന് ഒരു വെല്ലുവിളിയായി ഇന്നും നിലനില്‍ക്കുകയാണ്. ഈ രോഗത്തിന് കൃത്യമായ ഒരു ചികിത്സ ഇന്നും അപ്രാപ്തമായി നിലകൊള്ളുന്നു. എന്നാല്‍ ലോകത്തിനു പ്രതീക്ഷ നല്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കാന്‍സര്‍ വന്നാല്‍ മരിക്കുമെന്ന വിലയിരുത്തല്‍ തിരുത്താന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം ഇസ്രയേലി ശാസ്ത്രജ്ഞര്‍. ഇവരുടെ നേട്ടം മാനവരാശിയ്ക്കു തന്നെ പ്രതീക്ഷ പകരുകയാണ്. ഇസ്രയേലിലെ ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് മഹത്തായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇത്തവണ രസതന്ത്രത്തില്‍ നോബേല്‍ സമ്മാനം നേടിയ ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യയാണ് ചികിത്സക്കായി ഉപയോഗിച്ചത്. ബാക്ടീരിയ പോലുള്ള ഏകകോശജീവികളില്‍ കാണപ്പെടുന്ന, കോശമര്‍മ്മവും കോശാവരണവും ഇല്ലാത്ത പ്രോകാരിയോട്ട് കോശങ്ങള്‍ എന്നറിയപ്പെടുന്ന കോശങ്ങളുടെ ജീനോമുകളീലെ ആവര്‍ത്തന സ്വഭാവമുള്ള ഡി എന്‍ എ ശ്രേണികളായ ക്രിസ്പറിന്റെ ഒരു ഇനമായ ക്രിസ്പര്‍ കാസ്-9 ജീന്‍ എഡിറ്റിങ് സിസ്റ്റം ഉപയോഗിച്ച് ഗവേഷകര്‍…
Read Moreഇസ്രയേലിനെതിരേ സൈബര്‍ ആക്രമണം അഴിച്ചുവിട്ട് കിം ജോങ് ഉന്‍ ! ഇസ്രയേലിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ഇറാന് കൈമാറിയെന്ന ആശങ്ക പങ്കുവച്ച് സൈബര്‍ ലോകം…
ഇസ്രയേലിനെതിരേ ഉത്തര കൊറിയ സൈബര്‍ ആക്രമണം നടത്തിയെന്ന് വിവരം. തങ്ങളുടെ പ്രതിരോധ സ്ഥാപനത്തിനു നേരെ നടന്ന സൈബര്‍ ആക്രമണം തടഞ്ഞുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണത്തെ തകര്‍ത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴും സൈബര്‍ സുരക്ഷാ വിദഗ്ധരായ ക്ലിയര്‍ സ്കൈ അടക്കമുള്ളവര്‍ ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളില്‍ നിന്നും മോഷ്ടിച്ച നിര്‍ണായക വിവരങ്ങള്‍ ഉത്തരകൊറിയയുടെ സുഹൃത്തായ ഇറാന്റെ കൈവശമെത്തുമെന്ന ആശങ്കയാണ് ഉയരുന്നത്. ഉത്തരകൊറിയന്‍ ഹാക്കര്‍മാരുടെ സംഘമായ ലസാറുസാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഹിഡന്‍ കോബ്ര എന്ന പേരിലും ഈ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ അറിയപ്പെടാറുണ്ട്. ഉത്തരകൊറിയന്‍ സൈനിക രഹസ്യാന്വേഷണ യൂണിറ്റായ ലാബ് 110നു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലസാറുസിനെ 2018ല്‍ അമേരിക്കയാണ് പുറത്തുകൊണ്ടുവന്നത്. ലോകത്ത് 150ലേറെ രാജ്യങ്ങളിലെ മൂന്ന് ലക്ഷത്തിലേറെ കംപ്യൂട്ടറുകളെ ബാധിച്ച സൈബര്‍ ആക്രമണത്തിന് പിന്നിലും 2016ല്‍ ബംഗ്ലാദേശ് ബാങ്കില്‍ നിന്നും 8.1…
Read Moreകോവിഡ് പരോശോധന ഫലം വെറും 30 സെക്കന്‍ഡില്‍ ! ഇസ്രയേല്‍ സംഘം ഇന്ത്യയിലേക്ക് തിരിച്ചു; ഇത് ഇന്ത്യയ്ക്കുള്ള പ്രത്യുപകാരം…
വെറും 30 സെക്കന്‍ഡിനുള്ളില്‍ കോവിഡ് പരിശോധന ഫലം ലഭ്യമാകുന്നതിനായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ പരീക്ഷണങ്ങള്‍ക്കായി ഇസ്രയേല്‍ ഗവേഷക സംഘം ഇന്ത്യയിലേക്കു തിരിച്ചു. ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ സംഘവും ആര് ആന്‍ഡ് ഡി വിഭാഗവും പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കു തിരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവയാണ് കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുമായി സഹകരിക്കുന്നത്. ഇസ്രയേലില്‍ കോവിഡ് വ്യാപനമുണ്ടായപ്പോള്‍ ഇന്ത്യ മരുന്നുകളും മാസ്കുകളും സുരക്ഷാ ഉപകരണങ്ങളും അവിടെ എത്തിച്ചിരുന്നു. അതിനുള്ള പ്രത്യുപകാരമായാണ് അടുത്ത സുഹൃത്തായ ഇന്ത്യയുമായി സഹകരിക്കുന്നതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. സംയുക്തമായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ ആദ്യഘട്ട പരീക്ഷണം ഇസ്രയേലില്‍ പൂര്‍ത്തിയായിരുന്നു. രക്തപരിശോധനയിലൂടെ 30 സെക്കന്‍ഡുകള്‍കൊണ്ട് ശരീരത്തിലെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്നതാണ് പരിശോധനാ കിറ്റുകള്‍. ഇസ്രയേല്‍ സാങ്കേതികവിദ്യയും ഇന്ത്യന്‍ നിര്‍മാണശേഷിയും കൂട്ടിച്ചേര്‍ത്ത് കോവിഡിനെതിരേ മികച്ച പ്രതിരോധം തീര്‍ക്കുകയാണ് ലക്ഷ്യമെന്നു…
Read Moreഇസ്രയേലിന്റെ ബെറെഷീറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയത് 500കി.മി വേഗത്തില്‍ ! എന്നാല്‍ വിക്രം ലാന്‍ഡറിന് സംഭവിച്ചത് എന്തെന്നറിയാന്‍ ഡേറ്റ ഇസ്രയേല്‍ സ്പേസ് ഏജന്സിയ്ക്കു കൈമാറാന്‍ ഐഎസ്ആര്‍ഒ…
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. ഈ അവസാന നിമിഷം എന്താണ് സംഭവിച്ചതെന്ന് ഇസ്രോ ഗവേഷകര്‍ പഠിച്ചുക്കൊണ്ടിരിക്കുകയാണ്. ചന്ദ്രനില്‍ പേടകമിറക്കാമെന്ന ഇസ്രയേലിന്റെ ദീര്‍ഘനാളത്തെ സ്വപ്നം പൊലിഞ്ഞതും ഈ വര്‍ഷം തന്നെയാണ്. ഇസ്രയേല്‍ തദ്ദേശീയമായി നിര്‍മിച്ച ബേറെഷീറ്റ് എന്ന ബഹിരാകാശ പേടകം ലാന്‍ഡിംഗിന്റെ അവസാന നിമിഷങ്ങളിലാണ് തകര്‍ന്നു വീണത്. അന്ന് 500 കിലോമീറ്റര്‍ വേഗത്തിലാണ് ബേറെഷീറ്റ് പേടകം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. ഇതു തന്നെയാണോ വിക്രം ലാന്‍ഡറിനും സംഭവിച്ചതെന്ന് ഗവേഷര്‍ പഠിക്കുന്നുണ്ട്. വിക്രം ലാന്‍ഡറിനു അവസാന നിമിഷം എന്തു സംഭവിച്ചുവെന്നത് സംബന്ധിച്ച ഡേറ്റ ഇസ്രോ ഗവേഷകര്‍ ഇസ്രയേല്‍ ബഹിരാകാശ ഏജന്‍സിയായ സ്പേസ് ഐഎല്ലിന് കൈമാറിയേക്കും. ഇസ്രയേലിന്റെ റോബോട്ടിക് ലാന്‍ഡര്‍ ഏപ്രില്‍ 11 നാണ് തകര്‍ന്നത്. രണ്ടു ദൗത്യങ്ങളുടെയും പരാജയ കാരണങ്ങള്‍ വിലയിരുത്തും. ഇതുവഴി അടുത്ത ചന്ദ്രയാന്‍ പദ്ധതിക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കും. വിക്രം…
Read Moreറഷ്യന്‍ നിര്‍മിത സുഖോയ് വിമാനം അന്നു തകര്‍ത്തത് മിസൈല്‍ ഉപയോഗിച്ച് ! വിമാനം തകര്‍ക്കുന്നതിനു മുമ്പുണ്ടായ സംഭവങ്ങള്‍ വെളിപ്പെടുത്തി ഇസ്രയേലി പ്രതിരോധ സേനാ ഉദ്യോഗസ്ഥ നാമാന്…
മാസങ്ങള്‍ക്കു മുമ്പ് സിറിയന്‍ സൈന്യത്തിന്റെ റഷ്യന്‍ നിര്‍മിത സുഖോയ് പോര്‍വിമാനം ഇസ്രയേല്‍ തകര്‍ത്തിരുന്നു. ഇസ്രയേല്‍ വ്യോമതിര്‍ത്തിയില്‍ പ്രവേശിച്ച വിമാനം പ്രതിരോധ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേനാ ഉദ്യോഗസ്ഥ നാമാന് വെളിപ്പെടുത്തി. ജൂലൈ 24 നാണ് സംഭവം. സിറിയയുടെ സുഖോയ് പോര്‍വിമാനം ഇസ്രയേലി വ്യോമതിര്‍ത്തി കടന്ന് രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചു. ഇതോടെ ഇസ്രയേലി വ്യോമ പ്രതിരോധ സംവിധാനം പാട്രിയേട്ട് ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്നായിരുന്നു ഐഡിഎഫ് ഒഫീസറുടെ വെളിപ്പെടുത്തല്‍. പോര്‍വിമാനം മിസൈലിട്ട് തകര്‍ക്കുന്നതിന്റെ തൊട്ടുനിമിഷത്തെ സംഭവങ്ങള്‍ അവര്‍ വിവരിക്കുന്നുണ്ട്. പോര്‍വിമാനം വെടിവെച്ചിട്ടാല്‍ പൈലറ്റുമാര്‍ രക്ഷപ്പെടുമോ? അവരുടെ പാരച്യൂട്ടുകളും ഹെല്‍മെറ്റുകളും തകരുമോ തുടങ്ങി നിരവധി ആശങ്കളുണ്ടായിരുന്നു. സംഭവത്തില്‍ പോര്‍വിമാന പൈലറ്റ് കൊല്ലപ്പെട്ടതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോര്‍വിമാനം തകര്‍ക്കുന്നതിനു മുന്‍പ് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതാണെന്നും തുടര്‍ന്നും അതിര്‍ത്തി കടന്ന് പറന്നപ്പോഴാണ് വിമാനം വെടിവെച്ചിട്ടതെന്നും അവര്‍ പറഞ്ഞു. വിമാനത്തില്‍…
Read More