അമ്മാന്‍: ഇസ്രയേല്‍-ഇറാന്‍ വാക്‌പോര് പരിധിവിടുമ്പോള്‍ ലോകം ആശങ്കയില്‍. ഇസ്രയേലിനെ അടുത്ത 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കുമെന്ന് ഇറാന്‍ സൈന്യം പ്രസ്താവനയ്ക്ക് ഇസ്രയേല്‍ പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹു മറുപടി കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസ്താവന ആവര്‍ത്തിച്ച ഇറാന്‍ എരിതീയില്‍ കൂടുതല്‍ എണ്ണ പകര്‍ന്നു. സിറിയ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാന്തരീക്ഷം മൂന്നാംലോകയുദ്ധത്തില്‍ കലാശിക്കുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റു നോക്കുന്നത്. ഇസ്രയേലിനെ തുരത്തിയോടിക്കുമെന്നു വെല്ലുവിളിച്ചത് ഇറാന്‍ സൈനിക മേധാവിയാണ്. കടലിലേക്കല്ലാതെ മറ്റൊരിടത്തേക്കും ഇസ്രയേലിനു പോകാന്‍ കഴിയാത്ത തരത്തില്‍ അവരെ ഓടിച്ചുവിടുമെന്നാണു സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ അബ്ദുല്‍റഹിം മൗസാവി ഭീഷണി പ്രസംഗം നടത്തിയത്. അടുത്തിടെ ഇറാനുനേര്‍ക്ക് ഇസ്രയേല്‍ നടത്തിയിട്ടുള്ള എല്ലാ ഭീഷണികളോടും പ്രതികരിക്കുകയായിരുന്നു മൗസാവി. ശനിയാഴ്ച ടെഹ്‌റാനില്‍ നടന്ന ‘ഷിയ പുണ്യ നഗരങ്ങളുടെ പ്രതിരോധക്കാര്‍’ (ഡിഫെന്‍ഡേഴ്‌സ് ഓഫ് ദി ഷിയ ഹോളി പ്ലേസസ്) ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു…
Read MoreTag: israel
ഭൂഗര്‍ഭ അറകളില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ വരെ കണ്ടെത്തി നശിപ്പിക്കാം; സൈന്യത്തിന്റെ പുതിയ ഹൈടെക് റഡാറിന്റെ സവിശേഷതകള്‍ ഇതൊക്കെ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനു കരുത്തേകി പുതിയ ഹൈടെക് റഡാറുകള്‍ എത്തുന്നു. ഭൂഗര്‍ഭ ബങ്കറുകളിലും മറ്റും ഒളിച്ചിരിക്കുന്ന ഭീകരരെ വരെ കണ്ടുപിടിക്കാവുന്ന അത്യാധുനീക റഡാറുകള്‍ യുഎസ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ സ്വന്തമാക്കുന്നത്. കശ്മീരിലും നിയന്ത്രണരേഖയിലും പാക്ക് ഭീകരരുടെ നുഴഞ്ഞകയറ്റവും ഏറ്റുമുട്ടലും വ്യാപകമായതോടെയാണു ആധുനിക സങ്കേതങ്ങളെക്കുറിച്ചു സേന ആലോചിച്ചത്. മൈക്രോവേവ് തരംഗങ്ങള്‍ അടിസ്ഥാനമാക്കിയാണു റഡാറിന്റെ പ്രവര്‍ത്തനം. കശ്മീര്‍ താഴ്‌വാരയില്‍ ഭീകരരെ നേരിടാന്‍ ഇപ്പോള്‍ത്തന്നെ ഇത്തരം റഡാറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നു ഉന്നത സൈനിക വൃത്തങ്ങള്‍ പറഞ്ഞു. അതിസൂക്ഷ്മതയാണു റഡാറുകളുടെ സവിശേഷത. പ്രത്യേക ചുമരുകള്‍ക്കുള്ളിലോ വീടുകള്‍ക്ക് അകത്തോ ഭൂഗര്‍ഭ അറയ്ക്കുള്ളിലോ ഒളിച്ചിരിക്കുന്ന ഭീകരരെ റഡാറിലൂടെ കൃത്യമായി കണ്ടുപിടിക്കാനാകും. സൈനികരുടെ ഭാഗത്തെ ആള്‍നാശം പരമാവധി കുറച്ച്, പ്രഹരശേഷി കൂട്ടുകയാണു തന്ത്രം. ജനവാസ മേഖലയില്‍, നാട്ടുകാരെ കവചമാക്കുന്ന ഭീകരരെ കൃത്യമായി ലക്ഷ്യമിടാം എന്നതും നേട്ടമാണ്. 2008ലെ മുംബൈ ഭീകരാക്രമണം സംഭവിച്ചതിനു ശേഷമാണ് ഈയൊരു പദ്ധതിയെക്കുറിച്ച്…
Read More