വിമാനങ്ങളെപ്പോലെ റോക്കറ്റും റണ്‍വേയില്‍ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ. ഐഎസ്ആര്‍ഒയുടെ പരീക്ഷണം വിജയകരം. ഉപയോഗം കഴിഞ്ഞ റോക്കറ്റുകളെ റണ്‍വേയില്‍ തിരിച്ചിറക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ലാന്‍ഡിങ് പരീക്ഷമാണ് വിജയകരമായത്. ഐസഎ്ആര്‍ഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആര്‍എല്‍വി) കര്‍ണാടകത്തിലെ ചിത്രദുര്‍ഗ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ (എടിആര്‍) ഇന്നലെ രാവിലെയാണ് പരീക്ഷണപ്പറക്കല്‍ നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചിറകുള്ള വിക്ഷേപണ വാഹനം ഹെലികോപ്ടറില്‍ നാലര കിലോമീറ്റര്‍ ഉയരത്തില്‍ കൊണ്ടുപോയി റണ്‍വേയില്‍ ഓട്ടണോമസ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. രാവിലെ 7.10ന്, ആര്‍എല്‍വി വഹിച്ചുകൊണ്ട് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ചിനൂക്ക് ഹെലികോപ്റ്റര്‍ ആകാശത്തേക്ക് പറന്നുയര്‍ന്നത്. സമുദ്രനിരപ്പില്‍നിന്ന് നാലര കിലോമീറ്റര്‍ ഉയരത്തില്‍ ആര്‍എല്‍വിയുടെ മിഷന് മാനേജ്മെന്റ് കംപ്യൂട്ടര്‍ കമാന്‍ഡിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥാനം, വേഗം, ഉയരം, ബോഡി റേറ്റ് തുടങ്ങിയ 10 പില്‍ബോക്സ് മാനദണ്ഡങ്ങള്‍…
Read MoreTag: ISRO
അടിസക്കെ ! ഐഎസ്ആര്‍ഒയുടെ കൂറ്റന്‍ വാഹനം തുമ്പയില്‍ തടഞ്ഞ് നാട്ടുകാര്‍; നോക്കുകൂലിയായി ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ…
ഐഎസ്ആര്‍ഒയുടെ കൂറ്റന്‍ ചരക്ക് വാഹനം തിരുവനന്തപുരം തുമ്പയില്‍ നാട്ടുകാര്‍ തടഞ്ഞു. തുമ്പ വി എസ് എസ് സിയിലേക്ക് പ്രവേശിക്കുമ്പോഴാണ് 10 ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് നാട്ടുകാര്‍ വാഹനം തടഞ്ഞത്. പിന്നീട് പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് വാഹനം കടത്തിവിട്ടത്. ഐഎസ്ആര്‍ഒയുടെ വിന്‍ഡ് ടണല്‍ പദ്ധതിയ്ക്കായി മുംബൈയില്‍നിന്ന് കപ്പല്‍ മാര്‍ഗം കൊല്ലത്തും അവിടെനിന്ന് റോഡ് മാര്‍ഗം തുമ്പയിലേക്കും വന്ന വാഹനമാണ് വേളി പാലത്തിന് സമീപം നാട്ടുകാര്‍ തടഞ്ഞത്. കൊല്ലത്ത് നിന്ന് 21 ദിവസം കൊണ്ടാണ് ചരക്ക് തിരുവനന്തപുരത്ത് എത്തിച്ചത്. വാഹനത്തില്‍ 184 ടണ്‍ ചരക്കാണ് ഉണ്ടായിരുന്നത്. ഒരു ടണ്ണിന് 2000 രൂപ നിരക്കിലാണ് നാട്ടുകാര്‍ നോക്കുകൂലി ആവശ്യപ്പെട്ടത്. നാട്ടുകാരുടെ സഹായമില്ലാതെ മെഷീന് ഉപയോഗിച്ച് ചരക്ക് ഇറക്കുന്നതിനാലാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. തിരുവനന്തപുരം സൗത്ത് തുമ്പയില്‍ ഐഎസ്ആര്‍ഒ വാഹനം തടഞ്ഞ സംഭവത്തില്‍ ഇടപെട്ട് നടപടിയെടുക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക്…
Read Moreവിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാന്‍ 65കോടിയുടെ കൂറ്റന്‍ ആന്റിന; ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് പുതുനാമ്പെടുക്കുന്നു…
ചന്ദ്രയാന്‍-2വിലെ വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ കഴിഞ്ഞ ഒരാഴ്ചയായി ഇസ്രോയിലെ ശാസ്ത്രജ്ഞര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. സെപ്റ്റംബര്‍ ഏഴിന് അതിരാവിലെ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതിനിടെയാണ് ലാന്‍ഡറുമായി ആശയവിനിമയം നഷ്ടപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ അവസാന വഴി എന്ന നിലയ്ക്ക് ട്രോംബെയിലെ ബാര്ക്കിന് വിക്രം ലാന്‍ഡറെ ഉണര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 32 മീറ്റര്‍ വ്യാസമുള്ള ഒരു ആന്റിനയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററും (ബാര്‍ക്ക്) ബെംഗളരൂവിനടുത്തുള്ള ബിയാലാലുവിലുള്ള ഇന്ത്യന്‍ ഡീപ് സ്പേസ് നെറ്റ്വര്‍ക്കിന്റെ ഭാഗമായ ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും (എസില്‍) സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ സ്ഥാപനം വിക്രം ലാന്‍ഡറുമായി സിഗ്നല്‍ സ്ഥാപിക്കാന്‍ ഒരു പങ്കുവഹിക്കുമെന്നാണ് അറിയുന്നത്. കാലിഫോര്‍ണിയയിലെ ഗോള്‍ഡ്സ്റ്റോണ്‍, സ്പെയിനിലെ മാഡ്രിഡ്, ഓസ്ട്രേലിയയിലെ കാന്‍ബെറ എന്നിവിടങ്ങളിലെ നാസയുടെ ഡീപ് സ്പേസ് നെറ്റ്വര്‍ക്കുകള്‍ക്കൊപ്പം ഇന്ത്യയിലെ ഭീമന് ആന്റിനയും പ്രവര്‍ത്തിക്കും. ബാര്‍ക്കിന്റെ വക്താവ് പറയുന്നതനുസരിച്ച് 32 മീറ്റര്‍…
Read Moreവിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാമെന്ന പ്രതീക്ഷകള്‍ അസ്തമിക്കുന്നു…അവസാന ശ്രമവുമായി ഐഎസ്ആര്‍ഒ; പ്രതീക്ഷകള്‍ക്ക് വക നല്കുന്ന കാര്യങ്ങള്‍ ഇങ്ങനെ…
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായിരുന്ന ചന്ദ്രയാന്‍-2 അവസാന നിമിഷമുണ്ടായ പാളിച്ചയെത്തുടര്‍ന്ന് ഫലപ്രാപ്തിയിലെത്താതെ പോവുകയായിരുന്നു.അവസാന നിമിഷം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലാന്‍ഡറെ കണ്ടെത്തിയതോടെ വീണ്ടും പ്രതീക്ഷയായി. ഏറ്റവും അവസാനം നിരാശതരുന്ന വാര്‍ത്തയാണ് വരുന്നത്. ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായ ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത മങ്ങുന്നതായാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ലാന്‍ഡറിന്റെ പ്രവര്‍ത്തന കാലാവധി തീരാന്‍ ഏഴുദിവസം മാത്രമേ ഇനിയുള്ളൂ എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇനിയൊരൊറ്റ സാധ്യതയാണ് ശാസ്ത്ര ലോകത്തിന് മുന്നിലുള്ളത്. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ സിഗ്നല്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ വലിയ സാധ്യത തന്നെയുണ്ടാകും. എന്നാല്‍ അതിന് അത്ഭുതം തന്നെ സംഭവിക്കണമെന്നാണ് കരുതുന്നത്. അതേസമയം ശാസ്ത്രജ്ഞന്മാര്ക്ക് എല്ലാ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിട്ടുണ്ട്. പണം ഒരു പ്രശ്നമേയല്ലെന്നും വിജയക്കുതിപ്പാണ് വേണ്ടതെന്നുമാണ് മോദിയുടെ നിലപാട്. മോദിയുടെ ശക്തമായ പിന്തുണ ശാസ്ത്രജ്ഞര്‍ക്ക് വലിയ…
Read Moreഇസ്രയേലിന്റെ ബെറെഷീറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയത് 500കി.മി വേഗത്തില്‍ ! എന്നാല്‍ വിക്രം ലാന്‍ഡറിന് സംഭവിച്ചത് എന്തെന്നറിയാന്‍ ഡേറ്റ ഇസ്രയേല്‍ സ്പേസ് ഏജന്സിയ്ക്കു കൈമാറാന്‍ ഐഎസ്ആര്‍ഒ…
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. ഈ അവസാന നിമിഷം എന്താണ് സംഭവിച്ചതെന്ന് ഇസ്രോ ഗവേഷകര്‍ പഠിച്ചുക്കൊണ്ടിരിക്കുകയാണ്. ചന്ദ്രനില്‍ പേടകമിറക്കാമെന്ന ഇസ്രയേലിന്റെ ദീര്‍ഘനാളത്തെ സ്വപ്നം പൊലിഞ്ഞതും ഈ വര്‍ഷം തന്നെയാണ്. ഇസ്രയേല്‍ തദ്ദേശീയമായി നിര്‍മിച്ച ബേറെഷീറ്റ് എന്ന ബഹിരാകാശ പേടകം ലാന്‍ഡിംഗിന്റെ അവസാന നിമിഷങ്ങളിലാണ് തകര്‍ന്നു വീണത്. അന്ന് 500 കിലോമീറ്റര്‍ വേഗത്തിലാണ് ബേറെഷീറ്റ് പേടകം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. ഇതു തന്നെയാണോ വിക്രം ലാന്‍ഡറിനും സംഭവിച്ചതെന്ന് ഗവേഷര്‍ പഠിക്കുന്നുണ്ട്. വിക്രം ലാന്‍ഡറിനു അവസാന നിമിഷം എന്തു സംഭവിച്ചുവെന്നത് സംബന്ധിച്ച ഡേറ്റ ഇസ്രോ ഗവേഷകര്‍ ഇസ്രയേല്‍ ബഹിരാകാശ ഏജന്‍സിയായ സ്പേസ് ഐഎല്ലിന് കൈമാറിയേക്കും. ഇസ്രയേലിന്റെ റോബോട്ടിക് ലാന്‍ഡര്‍ ഏപ്രില്‍ 11 നാണ് തകര്‍ന്നത്. രണ്ടു ദൗത്യങ്ങളുടെയും പരാജയ കാരണങ്ങള്‍ വിലയിരുത്തും. ഇതുവഴി അടുത്ത ചന്ദ്രയാന്‍ പദ്ധതിക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കും. വിക്രം…
Read Moreടവര്‍ ഇല്ലാത്ത നാടുകളില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ജിയോ ഐ.എസ്.ആര്.ഒയുമായി കൈകോര്‍ക്കുന്നു ! ഇതിനു പുറമേ അമേരിക്കന്‍ കമ്പനിയുടെ സാങ്കേതിക വിദ്യയും ഉപയോഗിക്കും;എതിരാളികളില്ലാതെ കുതിക്കാന്‍ മുകേഷ് അംബാനിയുടെ പുതിയ തന്ത്രങ്ങള്‍ ഇങ്ങനെ…
രാജ്യത്തെ ടെലികോം മേഖലയെ വരുതിയിലാക്കാന്‍ ജിയോയുടെ പുതിയ പുതിയ തന്ത്രം. ഐ.എസ്.ആര്.ഒ ഉപഗ്രഹങ്ങളുപയോഗിച്ച് ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുള്‍പ്പെടെ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഐ.എസ്.ആര്.ഒയ്ക്ക് പുറമേ അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് ജിയോ ഉദ്ദേശിക്കുന്നത്. അമേരിക്കയില്‍ സാറ്റ്ലൈറ്റ് വഴി ഇന്റര്‍നെറ്റ്, ടിവി പ്രക്ഷേപണം നടത്തുന്ന കമ്പനിയാണ് ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സ്. ഐ.എസ്.ആര്.ഒയുടെ സാറ്റലൈറ്റുകളും ഹ്യൂസിന്റെ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം വ്യാപമാക്കാന്‍ കഴിയുമെന്ന് ജിയോ പ്രതീക്ഷിക്കുന്നു. ടെലിഫോണ്‍ സേവനം ഇതുവരെ ലഭ്യമാക്കാന്‍ കഴിയാത്ത ഗ്രാമങ്ങളില്‍പ്പോലും ഇത്തരത്തില്‍ എത്താന്‍ കഴിയും. വ്യത്യസ്ത ഭൂപ്രകൃതിയുടെ ഫലമായി മൊബൈല്‍ ടവറുകള്‍ക്ക് എത്താന്‍ പറ്റിയിട്ടില്ലാത്ത മലയോര പ്രദേശങ്ങളിലും ദ്വീപുകളിലുമുള്‍പ്പെടെ 400 വിദൂര പ്രദേശങ്ങളില്‍ പദ്ധതി നടപ്പാക്കും. ഇത് കുറഞ്ഞ ചിലവില്‍ ജിയോയ്ക്ക് രാജ്യവ്യാപകമായുള്ള നെറ്റ്വര്‍ക്ക് കവറേജ് നേടിക്കൊടുക്കാനും വഴിയൊരുക്കുമെന്ന് തീര്‍ച്ചയാണ്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇത്തരത്തില്‍ 4ജി…
Read Moreലോകത്തെ ജയിക്കാന്‍ വീണ്ടും ഇന്ത്യ !ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്നതോടെ ചാന്ദ്രദൗത്യങ്ങളില് ഇന്ത്യ കിരീടം വയ്ക്കാത്ത രാജാക്കന്മാരാകും; ബ്രിട്ടന്റെ’ബാഹുബലി’യും ഇന്ത്യ വിക്ഷേപിക്കും…
ബംഗളൂരു: ബഹിരാകാശ ഗവേഷണരംഗത്തെ മുടിചൂടാമന്നന്മാരാകാനുറച്ച് ഐഎസ്ആര്‍ഒ. ചെലവുകുറഞ്ഞ രീതിയില്‍ ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇതിനകം നേട്ടങ്ങളേറെ സ്വന്തമാക്കിയ ഐഎസ്ആര്‍ഒ അടുത്ത ഏഴുമാസത്തിനിടെ ലക്ഷ്യമിടുന്നത് 19 വിക്ഷേപണങ്ങളാണ്. ഇന്ത്യയുടെ അഭിമാന നേട്ടങ്ങളിലൊന്നായ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ രണ്ടാം ഭാഗമായ ചാന്ദ്രയാന്‍-2 ആണ് ഇതില്‍ പ്രധാനം. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ പത്ത് സാറ്റലൈറ്റുകളും അഞ്ച് ലോഞ്ചിങ് വെഹിക്കിളുകളും വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന് പറഞ്ഞു. സ്ഥാപനത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും തിരക്കേറിയ വിക്ഷേപണ കാലയളവ് കൂടിയാകും ഇത്. 30 ദിവസത്തിനിടെ രണ്ട് സാറ്റലൈറ്റുകളെന്ന നിലയ്ക്ക് ഇന്നേവരെ ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടില്ല. അതും തുടര്‍ച്ചയായ മാസങ്ങളില്‍. സെപ്റ്റംബര്‍ 15-ന് പിഎസ്എല്‍വി സി42 വിക്ഷേപണത്തോടെയാണ് ഇതിന് തുടക്കമാവുക. ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടാകും പിഎസ്എല്‍വി സി42 കുതിച്ചുയരുക. നോവാസര്‍, എസ്1-4 എന്നീ ഉപഗ്രഹങ്ങളാണിത്. ഒക്ടോബറില്‍ ഹൈപ്പര്‍ സ്പെക്ടല്‍ ഇമേജിങ് സാറ്റലൈറ്റായ ഹൈസിസും ജി-സാറ്റ് 29ഉം വിക്ഷേപിക്കും.…
Read Moreഐഎസ്ആര്‍ഒയെ ലക്ഷ്യമിട്ട് ഉത്തരകൊറിയയുടെ സൈബര്‍ പടയൊരുക്കം; പുതിയ റാന്‍സംവെയര്‍ വികസിപ്പിച്ചതായി വിവരം
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയ്ക്ക് നേര്‍ക്ക് നേരെ സൈബര്‍ ആക്രമണത്തിനായി ഉത്തരകൊറിയ തയ്യാറെടുക്കുന്നതായി വിവരം. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണമാണ് ഉത്തരകൊറിയയുടെ അടുത്ത പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനായി ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ലാബുകളിലെ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനിലൂടെ ചോര്‍ത്താന്‍ ഉത്തരകൊറിയന്‍ സംഘം ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് സൂചന. ഐഎസ്ആര്‍ഒയുടെ നിയന്ത്രണത്തിലുള്ള നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററും ഇന്ത്യന്‍ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയും ഉത്തരകൊറിയന്‍ സംഘം ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യാന്തര സൈബര്‍ ഭീഷണികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കി. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ ആറുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, ന്യൂസിലന്‍ഡ്, നേപ്പാള്‍, കെനിയ, മൊസാംബിക്, ഇന്തോനേഷ്യ തുടങ്ങി രാജ്യങ്ങളിലെ വിവരങ്ങള്‍ക്കായും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. നേരത്തെ വിവിധ രാജ്യങ്ങളിലെ മിസൈല്‍ ടെക്നോളജി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യ അടക്കം സ്വന്തമാക്കിയിട്ടുള്ളത്.…
Read More