ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി; ക്രയോജനിക് സാങ്കേതിക വിദ്യ റഷ്യയില്‍ നിന്നും സ്വീകരിക്കാതിരിക്കാന്‍ അമേരിക്ക നടത്തിയ ഗുഢാലോചനയുടെ ഇര !

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരവും ചില ചോദ്യങ്ങള്‍ക്കുള്ള കാരണവുമാണ്. കുറ്റക്കാരനല്ലെന്ന കോടതി വിധിപുറത്ത് വന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി, ഗൂഢാലോചനയില്‍ അന്വേഷണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു നമ്പി നാരായണന്‍ ഹര്‍ജിയില്‍ ഉന്നയിച്ചത്. ഉന്നത പദവിയില്‍ ഇരുന്ന ഒരു ശാസ്ത്രജ്ഞനെതിരേയാണ് ആരോപണം ഉന്നയിക്കപ്പെട്ടതെന്നും സംശയത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതിനാല്‍ നഷ്ടപരിഹാരം അര്‍ഹിക്കുന്നില്ലേ എന്നുമായിരുന്നു കേസ് വാദം കേള്‍ക്കുന്നതിനിടയില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ചോദിച്ചത്. നഷ്ടപരിഹാരത്തേക്കാള്‍ കേസ് അന്വേഷിച്ച സിബിമാത്യൂസ്, എസ് വിജയന്‍ എന്നിവര്‍ക്കെതിരേ നടപടിവേണമെന്നായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്ന ആവശ്യം. നേരത്തേ ഈ ഹര്‍ജി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയില്‍ എത്തിയത്. 1992ലാണ്…

Read More

ഇനി പല തലകളും ഉരുളും!;ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ചുരുളഴിയുന്നു ? നിര്‍ണായ വെളിപ്പെടുത്തലുമായി നമ്പി നാരായണന്റെ ആത്മകഥ

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതനും വിഎസ്‌സിയിലെ മുന്‍ ശാസ്ത്രജ്ഞനുമായ നമ്പി നാരായണന്റെ ആത്മകഥ പുറത്തിറങ്ങാന്‍ പോകുന്നു. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡിജിപി മാത്യൂസിന്റെ പുസ്തകമിറങ്ങുന്നതിനു പിന്നാലെ നമ്പി നാരായണന്റെ ആത്മകഥ പുറത്തു വരുന്നത് വന്‍ കോളിളക്കം സൃഷ്ടിക്കാന്‍ ഇടയുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പുസ്തകം പുറത്തിറങ്ങുന്നുണ്ട്.ഇംഗ്ലീഷ് പതിപ്പ് എഴുതി തീര്‍ത്തുവെന്നു. പുസ്തകം ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് കുറച്ച് നിയമവശങ്ങള്‍ ശരിയാകാനുണ്ടെന്നും അതുകൂടി ശരിയായാല്‍ പുസ്തകം അടുത്തമാസം പുറത്തിറങ്ങുമെന്നും നമ്പി നാരായണന്‍ പറഞ്ഞു. ആത്മകഥയില്‍ ചാരക്കേസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമുണ്ടാകുമെന്നും നമ്പി നാരായണന്‍ പറഞ്ഞു. ജെ ചന്ദ്രശേഖരന്‍ എഴുതിയ സ്‌പൈസ് ഫ്രെം സ്‌പെയ്‌സ് എന്ന പുസ്തകത്തില്‍ തനിക്ക് എന്താണ് സംഭവിച്ചതെന്നും കേസിനെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ പുസ്തകം പ്രകാശനം ചെയത് ദിവസങ്ങള്‍ക്കകം പുസ്തകത്തിന്റെ പകര്‍പ്പുകള്‍ നശിപ്പിക്കപ്പെട്ടു. ഇപ്പോള്‍ ആ പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പതിപ്പുമാത്രമാണ്…

Read More