ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ കൂട്ടക്കുരുതി നടത്തിയ തൗഹീദ് ജമായത്ത് കേരളത്തിലും പിടിമുറുക്കുന്നതിന്റെ വ്യക്തമായ വിവരങ്ങള്‍ പുറത്ത്. സംസ്ഥാനത്തെ നാലു ജില്ലകളില്‍ നിന്നായി എഴുപതോളം യുവാക്കളെ ഭീകരസംഘടന റിക്രൂട്ട് ചെയ്തതായാണ് കണ്ടെത്തല്‍. ഇതില്‍ പ്രൊഫഷണലുകളുമുണ്ട്. ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. ജിഹാദി ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മലയാളത്തില്‍ വരെ വെബ്സൈറ്റുകളുണ്ട്. ദജ്ജല്‍-ഇ-അക്ബര്‍ എന്ന ഐഎസിന്റെ രഹസ്യഗ്രൂപ്പില്‍ നിരവധി മലയാളികള്‍ അംഗങ്ങളാണ്. ഐഎസിന്റെ ഭാഗമായ ദായേഷ് കേരളത്തില്‍ പരിശീലനക്ലാസുകള്‍ നടത്തുന്നുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. 20 അംഗ സൈബര്‍ വിംഗ് 24 മണിക്കൂറും സജീവമാണ്. പല മുസ്ലിം സംഘടനകളുടെയും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഐസിസിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയ കോഴിക്കോട്ടുകാരന് അബ്ദുള്‍ റഷീദ് അബ്ദുള്ള, പാലക്കാട്ടുകാരന് ബെസ്റ്റിന് വിന്‍സെന്റ്, കാസര്കോട്ടുകാരന് അഷ്ഫാഖ് മജീദ് എന്നിവര്‍ 2016ല്‍ ശ്രീലങ്കയില്‍ പോയതായും…
Read MoreTag: ISS
ഒരു ചോരത്തിളപ്പിന് ജിഹാദികളുടെ വധുവാകാന്‍ സിറിയയ്ക്കു വണ്ടി കയറിയ സുന്ദരിമാര്‍ക്കെല്ലാം ഇപ്പോള്‍ തിരിച്ചെത്തണം ! തിരിച്ചെത്തിയാല്‍ 15 വര്‍ഷം തടവെന്ന് കട്ടായം പറഞ്ഞ് ഓസ്ട്രിയ; ജീവിതം തുലച്ച യൂറോപ്യന്‍ സുന്ദരിമാരുടെ കഥയിങ്ങനെ…
ഐഎസ് തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ നിന്നു നിഷ്കാസിതമായതോടെ ഇവരുടെ ആശയങ്ങളുടെ സ്വാധീനത്തില്‍ പെട്ട് ഇറാഖിലേക്കും സിറിയയിലേക്കും എത്തിപ്പെട്ടവരും വഴിയാധാരമായി. നിരവധി യൂറോപ്യന്‍ സുന്ദരിമാരാണ് ജിഹാദികളുടെ വധുവാകാന്‍ വീടുവിട്ടിറങ്ങി സിറിയയിലേക്ക് പാലായനം നടത്തിയത്. എന്നാല്‍ ഐഎസ് തകര്‍ന്നതോടെ ഇവരില്‍ ഭൂരിഭാഗവും അഭയാര്‍ഥി ക്യാമ്പുകളിലും മറ്റുമാണ്. 15-ാം വയസില്‍ ഐഎസില്‍ ചേരാന്‍ പോയ ബ്രിട്ടീഷുകാരി ഷമീമ ബീഗം മൂന്നാമത്തെ കുഞ്ഞിന്റെ പിറവിയോടെ സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ബ്രിട്ടന് ഈ ആവശ്യം ശക്തിയുക്തം എതിര്‍ക്കുകയാണ് ചെയ്തത്. ഇതോടെ എങ്ങോട്ടുപോകും എന്ന പ്രതിസന്ധിയിലാണ് ഇപ്പോള്‍ 19 വയസുള്ള ഷമീമ. ജിഹാദികളുടെ വധുവാകാന്‍ ഐഎസിലേക്കു പോയ മറ്റു യൂറോപ്യന്‍ യുവതികളുടെയും അവസ്ഥ ഏറെക്കുറെ സമാനമാണ്. ഇപ്പോള്‍ ഈ അവസ്ഥ നേരിടുന്നവരാണ് ഓസ്ട്രിയക്കാരായ സമാരയും സബീനയും.ജിഹാദികള്‍ക്ക് തുണയാകാന്‍ വീടുവിട്ട് സിറിയയിലേക്ക് പോകുമ്പോള്‍ സമാര കെസിനോവിച്ചിന് 16 വയസ്സും സബീന സെലിമോവിച്ചിന് 15 വയസ്സും. അഞ്ചുവര്‍ഷത്തിനുശേഷം ഇപ്പോള്‍…
Read Moreലണ്ടനില്‍ നിന്ന് ഒളിച്ചോടി സിറിയയിലെത്തി ഐഎസ് ഭീകരന്റെ വധുവാകുമ്പോള്‍ പ്രായം 15 മാത്രം ! ജന്മം നല്കിയ രണ്ടു കുഞ്ഞുങ്ങളും മരിച്ചെങ്കിലും ഇന്നലെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്കി; ഇത്രയുമായിട്ടും യാതൊരു കുറ്റബോധവുമില്ലാതെ ഷമീമ ബീഗം…
ഡച്ചുകാരനായ ഐഎസ് ഭീകരന്റെ വാക്കുകളിലൂടെ ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടയായ ശേഷമാണ് 2015ല്‍ തന്റെ പതിനഞ്ചാം വയസ്സില്‍ ഷമീമ ബീഗം ലണ്ടനില്‍ നിന്നു സിറിയയിലേക്ക് പാലായനം നടത്തിയത്. തുടര്‍ന്ന് അവിടെ ഐഎസ് ഭീകരനെ വിവാഹം കഴിച്ച ഷാമിമ ബീഗം തന്റെ മൂന്നാമത്തെ കുഞ്ഞിനാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി അഭയാര്‍ഥി ക്യാമ്പില്‍ ജന്മം നല്‍കിയത്. ലണ്ടനിലേക്ക് മടങ്ങി വരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലിലൂടെ ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഷാമിമ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇതിന് മുമ്പ് ഈ യുവതിക്ക് ഭീകരനില്‍ പിറന്ന രണ്ട് കുഞ്ഞുങ്ങളും മരിച്ചു പോയിരുന്നു. തന്റെ മാതൃരാജ്യത്ത് നിന്നും പലായനം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ് എന്ന മുസ്ലിം ഭീകരസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിലും ഇപ്പോള്‍ ബ്രിട്ടനിലേക്ക് മടങ്ങി വരാന്‍ ശ്രമിക്കുന്നതിലും ബീഗത്തിന് തീരെ കുറ്റബോധമില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. ഭീകരര്‍ നിരവധി നിരപരാധികളുടെ തലവെട്ടിയെടുക്കുന്നതും നിറയൊഴിച്ച് കൊല്ലുന്നതും കണ്ടിട്ടും തന്റെ മനസ് പതറിയിട്ടില്ലെന്നും…
Read Moreപിച്ച വച്ചു നടക്കാന്‍ കൊതിയായി ! ആറുമാസത്തെ ബഹിരാകാശ വാസം ശരീരികാവസ്ഥ ആകെ മാറ്റി; ഭൂമിയില്‍ തിരിഞ്ഞിറങ്ങിയ ശേഷം നടക്കാന്‍ ബുദ്ധിമുട്ടി ബഹിരാകാശ യാത്രികന്; വീഡിയോ വൈറലാകുന്നു…
ബഹിരാകാശത്തെയും ഭൂമിയിലെയും സ്ഥിതിഗതികള്‍ വ്യത്യസ്ഥമാണെന്ന് നമുക്കറിയാം. ഭൂമിയില്‍ ഉള്ളതിനേക്കാള്‍ ഭാരക്കുറവായിരിക്കും നമുക്ക് ബഹിരാകാശത്ത് അനുഭവപ്പെടുക. ബഹിരാകാശയാത്രയ്ക്കു ശേഷം തിരിച്ചെത്തുന്ന പലരും ഭൂമിയിലെ സ്ഥിതിഗതികളുമായി പൊരുത്തപ്പെടാന്‍ ഏറെബുദ്ധിമുട്ടാറുണ്ട്. ഇതേ അവസ്ഥയിലാണ് നാസയുടെ ബഹിരാകാശ യാത്രികന് ഡ്രൂ ഫ്യൂസ്റ്റല് ഇപ്പോള്‍. ആറ് മാസത്തിലധികം ബഹിരാകാശത്ത് ചെലവിട്ടശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഫ്യൂസ്റ്റലിനാണ് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. 197 ദിവസങ്ങള്‍ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ ചെലവഴിച്ചശേഷം ഭൂമിയില്‍ തിരിച്ചെത്തിയതായിരുന്നു 56കാരനായ ഫ്യൂസ്റ്റല്. ഭൂമിയിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും ഫ്യൂസ്റ്റലിന് നടക്കുന്നത് എങ്ങനെയാണെന്ന് മറന്ന് പോയിരുന്നു. ബുദ്ധിമുട്ടി നടക്കുന്ന ഫ്യൂസ്റ്റലിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. ഒക്ടോബര്‍ അഞ്ചിന് ഷൂട്ട് ചെയ്ത വീഡിയോ നാസ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഭൂമിയില്‍ തിരിച്ചെത്തിയതിനുശേഷം കണ്ണടച്ച് നടക്കാനും ഫ്യൂസ്റ്റലിന് സാധിച്ചിരുന്നില്ല. 197 ദിവസം ബഹിരാകാശത്ത് ഭാരമില്ലാതെ ഒഴുകി നടന്നതാണ് ഫ്യൂസ്റ്റല് നടക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം. നാസയുടെ 56-ാമത് പര്യവേക്ഷണ…
Read Moreരാജ്യാന്തര ബഹിരാകാശ നിലയത്തിലെ മനുഷ്യ സാന്നിദ്ധ്യം അവസാനിപ്പിക്കാന്‍ നാസ ഒരുങ്ങുന്നു; നിലവില്‍ ഉള്ളവരെ ജനുവരിയോടെ തിരിച്ചിറക്കും; നാസയെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് ഈ സംഭവം…
രാജ്യാന്തര ബഹിരാകാശ നിലയത്തിലെ മനുഷ്യസാന്നിദ്ധ്യം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അവസാനിപ്പിക്കാനൊരുങ്ങുന്നു. രണ്ട് ബഹിരാകാശ യാത്രികരുമായി പുറപ്പെട്ട സോയുസ് റോക്കറ്റ് യന്ത്രതകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കേണ്ടി വന്നിരുന്നു. ഇതാണ് നാസയെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചത്. നിലവില്‍ ബഹിരാകാശ നിലയത്തിലെ യാത്രികരെ ജനുവരിയോടെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാമെന്നാണ് കരുതുന്നത്. നേരത്തെ ഡിസംബറില്‍ ഇവരെ തിരിച്ചെത്തിക്കാമെന്നാണ് കരുതിയിരുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരെ തിരികെയെത്തിക്കാനുള്ള പേടകം കഴിഞ്ഞ ജൂണിലാണ് ബഹിരാകാശത്തെത്തിയത്. 200 ദിവസം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ഈ പേടകത്തിലെ ബാറ്ററിയിലുണ്ട്. സാങ്കേതികമായി അടുത്ത വര്‍ഷം ജനുവരിയില്‍ ഈ ഊര്‍ജ്ജം തീരും. അതിന് മുന്‍പ് ഐഎസ്എസിലുള്ളവരെ തിരിച്ചെത്തിക്കേണ്ടി വരും. അതേസമയം, ഭക്ഷണത്തിന്റെയും മറ്റു സൗകര്യങ്ങളുടേയും കാര്യത്തില്‍ നിലവില്‍ ഐഎസ്എസിലെ സഞ്ചാരികള്‍ക്ക് യാതൊരു ഭീഷണിയുമില്ല. ജപ്പാന്റെയും അമേരിക്കയുടേയും ആളില്ലാ റോക്കറ്റുകള്‍ സാധനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഐഎസ്എസിലെത്തിക്കുന്നുണ്ട്. സോയൂസ് റോക്കറ്റിന്റെ സാങ്കേതിക തകരാറ് കണ്ടുപിടിച്ച് പരിഹരിക്കാതെ യാത്രികരെ…
Read Moreഞാന്‍ അയച്ച സാമ്പിളില്‍ ഒരു ബഹിരാകാശ ജീവിയുണ്ടായായിരുന്നു; ബഹിരാകാശ നിലയത്തിലെ കോസ്മോനോട്ട് പറഞ്ഞ വാക്കുകള്‍ കേട്ട് ഞെട്ടിത്തരിച്ച് ശാസ്ത്രലോകം
ഭൂമിയ്ക്കു മുകളില്‍ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ(ഐഎസ്എസ്) ശാസ്ത്രജ്ഞര്‍ ഇടയ്ക്കിടെ പുറത്തിറങ്ങാറുണ്ട്. നിലയത്തിന്മേല്‍ പറ്റിപ്പിടിച്ചിരിക്കുന്ന വസ്തുക്കളുടെ സാംപിളുകള്‍ എടുക്കുകയാണു ലക്ഷ്യം. റഷ്യന്‍ കോസ്മോനോട്ട് ആന്റണ്‍ ഷ്കാപ്ളെറോവും അത്തരമൊരു ലക്ഷ്യത്തിലേര്‍പ്പെട്ടിരുന്നു. നിലയത്തിനു പുറത്തെ പലയിടത്തു നിന്നും സാംപിളുകള്‍ തുടച്ചെടുത്ത് ശേഖരിച്ചു. ഇവ പിന്നീട് ഭൂമിയിലേക്കയക്കുകയും ചെയ്തു. എന്നാല്‍ ഗവേഷണ ഫലം ശാസ്ത്രജ്ഞരെ ഞെട്ടിച്ചു കളഞ്ഞു. ഒരു പുതിയ തരം ബാക്ടീരിയത്തെ ആന്റണ്‍ അയച്ച സാംപിളുകളില്‍ കണ്ടെത്തിയിരിക്കുന്നു. അവയാകട്ടെ ഭൂമിയില്‍ നിന്നല്ലെന്ന് ഉറപ്പാണ്, കൂടുതല്‍ വിശദവിവരങ്ങള്‍ക്കായി അവയെപ്പറ്റി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ഭൂമിയില്‍ നിന്ന് ആന്റണ്‍ അറിയിപ്പും ലഭിച്ചു. ഭൂമിക്കു പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടെന്നതിന് ഇതാദ്യമായാണ് ഒരു ബഹിരാകാശ ഗവേഷകന് തന്നെ തെളിവുമായെത്തിരിക്കുന്നത്. ഡിസംബറില്‍ തന്റെ മൂന്നാം ബഹിരാകാശ നിലയ യാത്രയ്ക്ക് ഒരുങ്ങവേയാണ് ആന്റണിന്റെ വെളിപ്പെടുത്തല്‍. റഷ്യന്‍ വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തിലെ ഈ കാര്യങ്ങള്‍ ശാസ്ത്രലോകം ഞെട്ടലോടെയാണു കേട്ടത്.…
Read More