വ​രു​മാ​നം 100 കോ​ടി ഡോ​ള​ര്‍ പി​ന്നി​ട്ട​തി​ന്റെ സ​ന്തോ​ഷ​ത്തി​ല്‍ 21,000 ജീ​വ​ന​ക്കാ​ര്‍​ക്ക് ഐ ​പാ​ഡ് ! ഞെ​ട്ടി​ച്ച് ഇ​ന്ത്യ​ന്‍ ഐ​ടി ക​മ്പ​നി

ക​മ്പ​നി​യു​ടെ വ​ള​ര്‍​ച്ച​യ്ക്കാ​യി ആ​ത്മാ​ര്‍​ഥ​മാ​യി പ​ണി​യെ​ടു​ക്കു​ന്ന​വ​രെ സ​ന്തോ​ഷി​പ്പി​ക്കാ​നാ​യി പ​ല ക​മ്പ​നി​ക​ളും അ​പ്ര​തീ​ക്ഷി​ത സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു കാ​ര്യ​മാ​ണ് ഇ​പ്പോ​ള്‍ ഒ​രു ഇ​ന്ത്യ​ന്‍ ഐ​ടി ക​മ്പ​നി ചെ​യ്തി​രി​ക്കു​ന്ന​ത്. വ​രു​മാ​നം നൂ​റ് കോ​ടി ഡോ​ള​ര്‍ പി​ന്നി​ട്ട​തോ​ടെ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ആ​പ്പി​ള്‍ ഐ ​പാ​ഡ് ന​ല്‍​കി ആ​ഘോ​ഷി​ക്കാ​നാ​ണ് ക​മ്പ​നി​യു​ടെ പ​ദ്ധ​തി. 2022- 23 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ന്റെ നാ​ലാം പാ​ദ​ത്തി​ല്‍ നി​ര്‍​ണ്ണാ​യ​ക​മാ​യ ര​ണ്ട് നേ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത് ആ​ഘോ​ഷി​ക്കാ​നാ​ണ് 21,000 ജീ​വ​ന​ക്കാ​ര്‍​ക്കും ഐ. ​പാ​ഡ് ന​ല്‍​കാ​ന്‍ കോ​ഫോ​ര്‍​ജ് എ​ന്ന ഐ.​ടി ക​മ്പ​നി തീ​രു​മാ​നി​ച്ച​ത്. നോ​യി​ഡ​യും യു.​എ​സി​ലെ ന്യൂ​ജേ​ഴ്സി​യും കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ.​ടി. ക​മ്പ​നി​യാ​ണ് കോ​ഫോ​ര്‍​ജ്. നൂ​റ് കോ​ടി ഡോ​ള​ര്‍ വ​രു​മാ​ന​ത്തി​ന് പു​റ​മേ, ക​മ്പ​നി അ​ഞ്ച് ശ​ത​മാ​നം വ​ള​ര്‍​ച്ച​യും നേ​ടി​യി​രു​ന്നു. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷ​വും നേ​ട്ടം തു​ട​രാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കോ​ഫോ​ര്‍​ജ് സി.​ഇ.​ഒ. സു​ധി​ര്‍ സി​ങ് പ​റ​ഞ്ഞു. ഏ​താ​ണ്ട് 80 കോ​ടി രൂ​പ​യോ​ള​മാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്ക് സ​മ്മാ​നം ന​ല്‍​കാ​നാ​യി…

Read More