തൊഴിലാളികളോടു അനുഭാവപൂര്‍വം പെരുമാറുന്ന മുതലാളിമാര്‍ എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. സൂറത്തിലെ വജ്രവ്യാപാരി സാവ്ജി ധോലക്യ ഇത്തരത്തിലൊരാളാണ് ജീവനക്കാര്‍ക്ക് കാറുള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്കി ധോലക്യ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അടുത്തിടെ അഞ്ച് ജീവനക്കാര്‍ക്ക് ബിഎംഡബ്ല്യൂ കാര്‍ സമ്മാനിച്ച് ഞെട്ടിച്ച ഐടി കമ്പനിയുടെ വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഐടി സ്ഥാപനമാണ് അപ്രതീക്ഷിത സമ്മാനവുമായി ജീവനക്കാരെ ഞെട്ടിച്ചത്. കമ്പനിയിലെ 100 ജീവനക്കാര്‍ക്ക് മാരുതി സുസുക്കി കാറുകള്‍ ആണ് സമ്മാനമായി നല്‍കിയത്. ‘ഐഡിയാസ്2ഐടി’ എന്ന കമ്പനിയാണ് ജീവനക്കാര്‍ക്കായി അപ്രതീക്ഷിത സമ്മാനമൊരുക്കിയത്. 15 കോടിയോളം രൂപയാണ് കമ്പനി ഇതിനായി ചിലവഴിച്ചത്. കാറുകള്‍ കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ മുരളി വിവേകാനന്ദനും ഭാര്യയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗായത്രിയും ചേര്‍ന്ന് കൈമാറി. എസ് ക്രോസ് മുതല്‍ ബലേനോ വരെയുള്ള കാറുകളാണു വിവിധ ശ്രേണിയിലുള്ള ജീവനക്കാര്‍ക്കായി നല്‍കിയത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കമ്പനിയുടെ വാര്‍ഷിക വരുമാനത്തില്‍…
Read MoreTag: IT company
ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ യുവാവിന് ഐടി കമ്പനിയിലെ ജോലി നഷ്ടമായി ! ജീവിതം പുലര്‍ത്താനായി ലൈംഗികത്തൊഴിലാളിയായി മാറി; സംശയം തോന്നി ഭര്‍ത്താവിന്റെ ലാപ്ടോപ് തുറന്ന 24കാരി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍…
കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായ ഭര്‍ത്താവ് ലൈംഗികത്തൊഴിലാളിയായി മാറിയതോടെ അയാളില്‍ നിന്ന് വിവാഹമോചനം തേടി ഭാര്യ. ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ദമ്പതികളാണ് ഒടുവില്‍ വഴി പിരിയാനായി തീരുമാനിച്ചിരിക്കുന്നത്. ഭാര്യ അറിയാതെയായിരുന്നു ഭര്‍ത്താവ് ലൈംഗികത്തൊഴിലുമായി മുമ്പോട്ടു പോയിരുന്നത്. എന്നാല്‍ സംഗതി ഭാര്യ അറിഞ്ഞതോടെ പ്രശ്നങ്ങള്‍ക്കു തുടക്കമായി. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാനായി യുവതി സുഹൃത്തിന്റെ സഹായത്തോടെ വനിതാ ഹെല്പ് ലൈനില്‍ ബന്ധപ്പെടുകയായിരുന്നു. പലവട്ടം കൗണ്‍സിലിങ് നല്‍കിയെങ്കിലും ഭര്‍ത്താവിനൊപ്പം ഇനി ജീവിക്കാന്‍ സാധിക്കില്ലെന്ന് യുവതി തീര്‍ത്തു തന്നെ പറഞ്ഞിരുന്നു. ഒടുവില്‍ മൂന്ന് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ പങ്കാളികള്‍ ഡൈവോഴ്സ് ആയി. വനിതാ ഹെല്പ് ലൈനാണ് സംഭവം മാധ്യമങ്ങളോട് പറയുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട രാഹുലിന് കുറച്ചധികം നാള് ശ്രമിച്ചെങ്കിലും മറ്റൊരു ഐടി കമ്പനിയില്‍ ജോലി നേടാന്‍ സാധിച്ചില്ല. തുടര്‍ന്ന് മാസങ്ങള്‍ക്കു ശേഷമാണ് ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍…
Read More