മഹാരാഷ്ട്രയിലെ ഐടി കമ്പനി ജീവനക്കാരിയെ ശീതളപാനീയം നല്‍കി മയക്കി കാബ് ഡ്രൈവര്‍ ബലാല്‍സംഗം ചെയ്തതായി പരാതി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ബ്ലാക്ക്മെയില്‍ ചെയ്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കാബ് ഡ്രൈവര്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. പൂനയില്‍ കഴിഞ്ഞ മാസം നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തു വന്നത്. കാബ് ഡ്രൈവര്‍ക്കെതിരേ പരാതിയുമായി 32കാരി പോലീസിനെ സമീപിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് കൂട്ടുകാരെ കാണാന്‍ കാബ് വിളിച്ചു. സ്ഥലത്ത് കൊണ്ടു വിട്ടതിന് ശേഷം കാബ് ഡ്രൈവര്‍ യുവതിക്ക് വാട്സ്ആപ്പില്‍ സന്ദേശം അയച്ചു. തിരിച്ചുപോകുമ്പോള്‍ വിളിക്കണമെന്നതായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. ഇന്ന് വേണ്ടത്ര ഓട്ടം കിട്ടിയിട്ടില്ല, സഹായിക്കണം എന്ന് അപേക്ഷിച്ച് കൊണ്ടായിരുന്നു സന്ദേശം. കൂട്ടുകാരെ കണ്ട് തിരിച്ചുപോകാന്‍ തുടങ്ങുന്നതിന് മുന്‍പ് അതേ കാബ് ഡ്രൈവറെ തന്നെ വിളിച്ചു. വീട്ടില്‍ കൊണ്ടു വിടണമെന്നായിരുന്നു യുവതിയുടെ ആവശ്യം. യാത്രക്കിടെ ലഹരിമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി.…
Read More