ഐറ്റം നമ്പരുകളിലൂടെ സിനിമലോകത്ത് ഏകദേശം രണ്ടു പതിറ്റാണ്ട് കാലഘട്ടം മിന്നിത്തിളങ്ങിയ താരമാണ് സുജ വരുണി. അനില്‍ സി മേനോന് സംവിധാനം ചെയ്ത് മലയാളികളുടെ പ്രിയനടന് കലാഭവന്‍ മണി നായകനായി 2005 ല്‍ പുറത്തിറങ്ങിയ ബെന്‍ ജോണ്സണ് എന്ന സിനിമയിലെ സോനാ സോനാ നീ ഒന്നാം നമ്പര്‍ എന്ന ഗാനം കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യാത്ത മലയാളികള്‍ ഉണ്ടാകില്ല. സൂപ്പര്‍ ഹിറ്റ് ഐറ്റം സോങ്ങായ സോനാ സോനാ എന്ന ഈ ഗാനത്തിലൂടെയാണ് സുജ വരുണി എന്ന നടി മലയാള സിനിമയില്‍ ശ്രദ്ധ നേടുന്നത്. 2002 ല്‍ പുറത്തിറങ്ങിയ പ്ലസ് ടു എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമാ അഭനയ രംഗത്തേക്കുള്ള സുജയുടെ അരങ്ങേറ്റം. മലയാളത്തിലും കന്നഡയിലും തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് സുജ വരുണി. ഇല്ലസു പുതുസു രാവുസ്സു, കസ്തൂരി മാന്‍, ഉള്ള കാതല്‍, നാളൈ,…
Read More