എല്ലാവരും കൂടി പറ്റിച്ചു ! രാജ്യത്തെ മറ്റ് ടെലികോം കമ്പനികള്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ട്രായിയെ സമീപിച്ച് ജിയോ…

രാജ്യത്തെ മറ്റ് ടെലികോം സേവനദാതാക്കള്‍ക്കെതിരേ പരാതിയുമായി റിലയന്‍സ് ജിയോ ട്രായിയെ സമീപ്പിച്ചു. എയര്‍ടെല്‍, ഐഡിയ-വോഡഫോണ്‍, ബിഎസ്എന്‍എല്‍ തുടങ്ങിയ കമ്പനികള്‍ അനധികൃതമായി ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) ജിയോയില്‍ നിന്നും അനധികൃതമായി ഈടാക്കിയെന്ന് കാണിച്ചാണ് ട്രായിക്ക് റിലയന്‍സ് ജിയോയുടെ കത്ത്. ലാന്‍ഡ്ലൈന്‍ നമ്പറുകള്‍ മൊബൈല്‍ നമ്പറുകളാക്കി കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും ജിയോ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. തങ്ങള്‍ ഇത്തരത്തില്‍ നഷ്ടം വരുത്തിയ ടെലികോം കമ്പനികള്‍ക്ക് പിഴ വിധിക്കണമെന്നും ജിയോ ട്രായിയോട് ആവശ്യപ്പെട്ടു.കോള്‍ സെന്റര്‍, ഹെല്‍പ്പ് ലൈന്‍ നമ്പറുകളായി മറ്റ് സേവനദാതാക്കള്‍ മൊബൈല്‍ നമ്പറുകളാണ് നല്‍കിയതെന്നും ജിയോ ട്രായിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉപയോക്താക്കള്‍ കോള്‍ സെന്ററിലേക്കോ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലേക്കോ വിളിക്കുമ്പോള്‍ ഈ മൊബൈല്‍ നമ്പറിലേക്കാവും ആദ്യം കോള്‍ പോവുക. ഈ മൊബൈല്‍ നമ്പര്‍ ഇത്തരം കോളുകള്‍ കോള്‍ സെന്റര്‍ അല്ലെങ്കില്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലേക്ക് കണക്ട് ചെയ്യുന്നു. കോളുകള്‍…

Read More