ഒന്നിലധികം പിതാക്കന്മാര്ക്ക് പിറന്നവന് എന്ന ശൈലി മിക്ക ഭാഷകളിലും തെറിയായാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇത് സാധ്യമല്ലെന്നാണ് ഇതുവരെ കരുതിപ്പോന്നത്. പല തള്ളയ്ക്ക് പിറന്നവന് എന്ന് ആരെയും വിളിക്കാറില്ല. കാരണം ഇതും അസാധ്യം എന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍ പല പതിവുകളും പാരമ്പര്യ രീതികളും ഇല്ലാതെയാക്കിയ ആധുനിക ശാസ്ത്രം ഇതും സാധ്യമാക്കിയിരിക്കുന്നു. ബ്രിട്ടനില്‍ ഒരു ശിശു പിറന്നത് ഒരു അച്ഛനും രണ്ട് അമ്മമാരുമായിട്ടാണ്. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) അഥവാ കൃത്രിമ ഗര്‍ഭധാരണ സാങ്കേതിക വിദ്യയിലൂടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഐവിഎഫ് സാങ്കേതിക വിദ്യ നിലവില്‍ വന്ന ശേഷമുള്ള അതിന്റെ ഒരു കുതിച്ചു ചാട്ടം തന്നെയാണ് മൈറ്റോകോണ്ട്രിയല് ഡൊണേഷന്‍ ട്രീറ്റ്മെന്റ് (എംഡിടി) എന്ന ഈ ആധുനിക രീതി. മൈറ്റോകോണ്ട്രിയയുടെ വൈകല്യങ്ങള്‍ കാരണം കുട്ടികളില്‍ ഉണ്ടായേക്കാവുന്ന നിരവധി വൈകല്യങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കും ഈ പുതിയ രീതി ഒരു പരിഹാരമാകുമെന്നാണ് വിശ്വസിക്കുന്നത്. ഇത്തരം കേസുകളില്‍,…
Read MoreTag: ivf
26 വര്‍ഷം മുമ്പ് ശേഖരിച്ചു സൂക്ഷിച്ചു വച്ച ബീജത്തില്‍ നിന്ന് കുഞ്ഞ് പിറന്നു ! ഇത് അദ്ഭുത ശിശുവെന്ന് ഡോക്ടര്‍മാര്‍…
26 വര്‍ഷങ്ങള്‍ക്കു മുമ്പ് ശേഖരിച്ചു വച്ച ബീജത്തില്‍ നിന്ന് പിറന്ന കുഞ്ഞ് വൈദ്യശാസ്ത്രത്തിന് അദ്ഭുതമാകുന്നു. ബ്രിട്ടനിലെ കോള്‍ചെസ്റ്ററിലുള്ള പീറ്റര്‍ ഹിക്കിള്‍സ് എന്നയാളാണ് തന്റെ 21-ാം വയസില്‍ ശേഖരിച്ചു വച്ച ബീജത്തില്‍ നിന്നും 47-ാം വയസ്സില്‍ അച്ഛനായിരിക്കുന്നത്. 1996ലാണ് ഇയാള്‍ ബീജ സാമ്പിള്‍ ശേഖരിച്ചു വയ്ക്കുന്നത്. തങ്ങളെ തേടിയെത്തിയ ഈ വലിയ സമ്മാനത്തിന്റെ സന്തോഷത്തിലാണ് പീറ്റര്‍ ഹിക്കിള്സും പ്രതിശ്രുതവധു ഔറേലിജ അപെരബിസിയൂട്ടും. എസെക്സിലെ കോള്‍ചെസ്റ്ററില്‍ നിന്നുള്ള പീറ്റര്‍ ഹിക്കിള്‍സ് തനിക്ക് ഹോഡ്ജ്കിസ് ലിംഫോമ എന്ന അപൂര്‍വമായ അര്‍ബുദമാണെന്ന് തിരിച്ചറിയുന്നത് ഇരുപത്തിയൊന്നാം വയസ്സിലാണ്. താന്‍ മാരകമായ രോഗത്തിന് അടിമയാണെന്ന് അറിഞ്ഞപ്പോള്‍ പീറ്റര്‍ തളര്‍ന്നു പോയെങ്കിലും തന്റെ ബീജ സാമ്പിള്‍ സംരക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അന്ന് ആ തീരുമാനം കേട്ട് പലര്‍ക്കും അത്ഭുതം തോന്നിയെങ്കിലും താന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനം അതായിരുന്നു എന്നാണ് ഇപ്പോള്‍ പീറ്റര്‍ പറയുന്നത്. കാരണം…
Read Moreസ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരു പുരുഷന്റെ ബീജവുമായി സംയോജിപ്പിക്കാന്‍ ഒരു ഭര്‍ത്താവും തയ്യാറാവില്ല ! സംഭവിച്ചത് തുറന്നു പറഞ്ഞ് സുധീര്‍…
ചുരുങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയ വില്ലന്‍വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സുധീര്‍. കാന്‍സര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന താരം രോഗം ഭേദമായതോടെ സിനിമയിലേക്കു തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. എന്നാല്‍ സുധീറിനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്രശംസിക്കുന്നത് മറ്റൊരു കാര്യത്തിനാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സുധീറിന്റെ ഭാര്യ പ്രിയ അണ്ഡം ദാനം ചെയ്തിരുന്നു. നന്മ നിറഞ്ഞ ആ പ്രവൃത്തിക്ക് സുധീറിനെയും പ്രിയയെയും വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് സുധീറും പ്രിയയും ആ വെളിപ്പെടുത്തല്‍ നടത്തിയത്. ഏറെക്കാലമായി കുട്ടികളില്ലാതിരുന്ന സുഹൃത്തും ഭാര്യയും സുധീറിന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെ തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്നും കുട്ടികള്‍ ഉണ്ടാകാന്‍ ശേഷിയുള്ള ആരെങ്കിലും ഒരു കുഞ്ഞിനെ നല്കാന് തയാറായെങ്കില്‍ നന്നായിരുന്നു എന്നും പറഞ്ഞു. ഇതുകേട്ട സുധീര്‍, എന്നാല്‍ ഇവര്‍ക്കൊരു കുഞ്ഞിനെ നമുക്ക് കൊടുത്താലോ എന്നു ഭാര്യയോടു ചോദിച്ചു. ഇതുകേട്ടുകൊണ്ടിരുന്ന സുഹൃത്തിന്റെ ഭാര്യ പൊട്ടിക്കരയുകയായിരുന്നു. ആരും…
Read Moreഭര്‍ത്താവിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന് ഭാര്യ ! അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയുടെ ബീജം ശേഖരിക്കാന്‍ കോടതിയുടെ ഉത്തരവ്…
ഭര്‍ത്താവിന്റെ കുഞ്ഞിനെത്തന്നെ പ്രസവിക്കണമെന്ന ഉറച്ച നിലപാട് ഭാര്യ കൈക്കൊണ്ടതിനെത്തുടര്‍ന്ന് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവിന്റെ ബീജം ശേഖരിക്കാന്‍ ഉത്തരവിട്ട് കോടതി. അസാധാരണമാംവിധം അടിയന്തരസാഹചര്യമെന്ന് വിശേഷിപ്പിച്ചാണ് കോടതി വഡോദരയിലുള്ള ആശുപത്രിക്ക് ഈ നിര്‍ദേശം നല്‍കിയത്. ഒരു വര്‍ഷം മുമ്പായിരുന്നു പരാതിക്കാരിയുടെ വിവാഹം. ഈയിടെ കോവിഡ് ബാധിച്ച ഭര്‍ത്താവിന്റെ അവയവങ്ങള്‍ പലതും തകരാറിലായി. വെന്റിലേറ്ററില്‍ കഴിയുന്ന ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതിനിടെ അദ്ദേഹത്തിന്റെ കുഞ്ഞിനെത്തന്നെ തനിക്ക് ഗര്‍ഭം ധരിക്കണമെന്ന ആഗ്രഹം ഭാര്യ അറിയിച്ചു. ബീജം ഐ.വി.എഫ്. (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍), എ.ആര്.ടി. (അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി) വഴി ശേഖരിക്കണമെങ്കില്‍ ദാതാവിന്റെ സമ്മതം ആവശ്യമാണ്. എന്നാല്‍ രോഗിക്ക് ബോധമില്ലാത്തതിനാല്‍ സമ്മതമില്ലാതെ ബീജം ശേഖരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അശുതോഷ് ജെ. ശാസ്ത്രി അനുമതി നല്കി. സംസ്ഥാന സര്‍ക്കാരിനോടും ആശുപത്രി…
Read Moreഐവിഎഫ് ചികിത്സയ്ക്കെത്തുന്നവര്‍ക്കെല്ലാം നല്‍കിയത് സ്വന്തം ബീജം ! നൂറുകണക്കിന് കുട്ടികളുടെ പിതാവായ ഡോക്ടറുടെ ‘കഴിവ്’ തെളിഞ്ഞത് 61കാരി സ്വന്തം അച്ഛനെ കണ്ടെത്താനിറങ്ങിയപ്പോള്‍…
കുട്ടികള്‍ ദൈവത്തിന്റെ വരദാനമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കുട്ടികളില്ലാതെ വേദനക്കുന്ന നിരവധി ദമ്പതികള്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നതാണ് യാഥാര്‍ഥ്യം. എങ്ങനെയും ഒരു കുഞ്ഞിക്കാല് കാണണമെന്ന ആഗ്രഹത്താലാണ് പലരും ഐവിഎഫ് ട്രീറ്റ്മെന്റ് നടത്തുന്നത്. എന്നാല്‍ പലരും വഞ്ചിതരാകാറുണ്ടെന്നതാണ് യാഥാര്‍ഥ്യം. നൂറുകണക്കിന് കുട്ടികളുടെ പിതാവായ ഡോക്ടറുടെ വാര്‍ത്തായാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. അമേരിക്കയിലെ മിഷിഗണിലെ ഡെട്രോയിറ്റില്‍ പ്രാക്ടീസ് നടത്തിയിരുന്ന ഡോക്ടറാണ് ഇത്രയും കുട്ടികളുടെ പിതാവായത്. നാലു പതിറ്റാണ്ട് നീണ്ട സേവന കാലയളവിനിടെ നൂറുകണക്കിന് ദമ്പതികള്‍ക്ക് അവരറിയാതെ സ്വന്തം ബീജം ഐവിഎഫ് ചികിത്സയ്ക്കിടയില്‍ ഡോക്ടര്‍ നല്‍കുകയായിരുന്നു. ശരിയായ നിയമങ്ങളും മാനദണ്ഡങ്ങളുമൊന്നും നിശ്ചയിക്കപ്പെടാതിരുന്ന സമയത്തായിരുന്നു ഇത്. ഡോ. ഫിലിപ്പ് പെവെന്‍ എന്ന ഡോക്ടര്‍ നാല്‍പതുവര്‍ഷത്തിനിടെ തന്റെ കീഴില്‍ ചികിത്സയ്ക്കെത്തിയ ദമ്പതികളിലൂടെ ഏകദേശം 9000 കുട്ടികളുടെ പ്രസവത്തിനാണ് നേതൃത്വം നല്‍കിയത്. ഇപ്പോള്‍ ഈ കുട്ടികളില്‍ ചിലരാണ് ഓണ്‍ലൈന്‍ ഡിഎന്‍എ പരിശോധനയിലൂടെ തങ്ങള്‍ തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ഡോക്ടറുടെ…
Read Moreഐശ്വര്യ റായ് തന്നെയാണ് എന്റെ അമ്മയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല ! ഞാന്‍ ജനിച്ചത് ഐവിഎഫിലൂടെയും; യുവാവിന്റെ അവകാശവാദങ്ങള്‍ ഇങ്ങനെ…
ഐശ്വര്യ റായ് അമ്മയാണെന്ന വാദവുമായി സംഗീത് കുമാര്‍ വീണ്ടും രംഗത്ത്. ഐശ്വര്യറായി തന്റെ അമ്മയാണെന്ന അവകാശവുമായി 2017ലാണ് സംഗീത് ആദ്യമായി വാര്‍ത്തകളില്‍ നിറഞ്ഞത്. ചെറുപ്പത്തിലെ ഫോട്ടോ മാത്രമേയുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്. ആളുകള്‍ അതെല്ലാം ചിരിച്ചു തള്ളുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ കഥയുമായാണ് സംഗീത് രംഗത്തെത്തിയിരിക്കുന്നത്. ലണ്ടനില്‍ വച്ച് ഐവിഎഫ് വഴിയാണ് ഐശ്വര്യയ്ക്ക് താന്‍ ജനിച്ചതെന്നാണ് പുതിയ അവകാശവാദം. ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളര്‍ത്തിയതെന്നും സംഗീത് പറയുന്നു. അതിനുശേഷം വളര്‍ത്തച്ഛനായ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു. രേഖകളെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചെന്നും ഇയാള്‍ ആരോപിക്കുന്നു. അമ്മയ്ക്കൊപ്പം മുംബൈയില്‍ താമസിക്കാനാണ് താല്പര്യമെന്നും സംഗീത് പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ബച്ചന് കുടുംബം പ്രതികരിച്ചിട്ടില്ല. അടുത്തിടെ സുപ്രസിദ്ധ ഗായിക അനുരാധ പദ്വാളിന്റെ മകളാണെന്ന് പറഞ്ഞ് ഒരു യുവതി രംഗത്തെത്തിയിരുന്നു.
Read More74-ാം വയസ്സിലെ കൃത്രിമ ഗര്‍ഭധാരണം ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്ന് ഡോക്ടര്‍മാര്‍ ! മങ്കയമ്മയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ ഇങ്ങനെ…
കൃത്രിമ ഗര്‍ഭധാരണത്തിലൂടെ 74കാരി മങ്കയമ്മ ഇരട്ട പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇരട്ടപ്രസവത്തിലൂടെ ആന്ധ്രാസ്വദേശിനിയായ മങ്കയമ്മ ഗിന്നസ് ബുക്കിലും ഇടം നേടി. എന്നാല്‍ ഇത്രയും പ്രായാധിക്യമുള്ള സ്ത്രീയ്ക്ക് കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ചികില്‍സ നല്‍കിയത് ധാര്‍മികമായി ശരിയല്ലെന്ന വാദവുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍. പ്രായം കൂടുന്നതിന് അനുസരിച്ച് പ്രസവത്തിലും ഗര്‍ഭധാരണത്തിലും സങ്കീര്‍ണതകളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് വൈദ്യശാസ്ത്രത്തിന്റെ ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് ഇന്ത്യന്‍ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ടീവ് സംഘടനയുടെ പ്രസിഡന്റ് ഡോക്ടര്‍ ജയദീപ് മല്‍ഹോത്ര ആരോപിച്ചത്. 42 വയസുവരെയാണ് ഒരു സ്ത്രീയില്‍ അണ്ഡത്തിന്റെ സംഭരണശേഷി. 52 വയസാകുന്നതോടെ ആര്‍ത്തവവിരാമം സംഭവിക്കുന്നു. 74 വയസുള്ള സ്ത്രീയുടെ ശരീരത്തില്‍ അണ്ഡോത്പാദനം നടത്തി, അണ്ഡം പുറത്തെടുത്ത് കൃത്രിമ ബീജസങ്കലനം നടത്തി നിക്ഷേപിക്കുന്നത് ഹൃദയാഘാതമുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. ഗര്‍ഭധാരണ സമയത്തും കടുത്ത രക്തസ്രാവത്തിനുള്ള സാധ്യതയും കൂടുതലാണ്. രോഗിയില്‍…
Read Moreസുന്ദരനല്ലാത്ത ഭര്‍ത്താവിന്റെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാന്‍ ഭാര്യയ്ക്ക് വയ്യ ! അവള്‍ക്ക് വേണ്ടത് സുന്ദരനായ ഡോക്ടറിന്റെ ബീജത്തിലുള്ള കൃത്രിമഗര്‍ഭം; ഒരു ഭര്‍ത്താവിന്റെ ചങ്കുതകര്‍ക്കുന്ന കുറിപ്പ് വൈറലാവുന്നു…
ഭര്‍ത്താവ് സുന്ദരനല്ലെന്നു പറഞ്ഞ് ഭാര്യ മറ്റൊരുത്തന്റെ ബീജം സ്വീകരിച്ച് ഗര്‍ഭിണിയാകാന്‍ ആഗ്രഹിച്ചാല്‍ ആ ഭര്‍ത്താവിന്റെ മാനസികാവസ്ഥ എന്തായിരിക്കും. ഇത്തരമൊരു സന്ദര്‍ഭത്തിലൂടെ കടന്നുപോകുന്ന ഒരു ഭര്‍ത്താവിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. പേരുവെളിപ്പെടുത്താത്ത ഇയാള്‍ സാമൂഹ്യ മാധ്യമത്തിലൂടെ പല പോസ്റ്റുകളായിട്ടാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. താന്‍ സുന്ദരനല്ലെന്ന് ഭാര്യയ്ക്ക് തോന്നുന്നതിനാല്‍ ഉണ്ടാകുന്ന കുട്ടികള്‍ക്കും സൗന്ദര്യം കാണില്ലെന്നും അങ്ങിനെ വന്നാല്‍ ഭാവിയില്‍ അവര്‍ ആത്മവിശ്വാസം ഇല്ലാത്ത കുട്ടികളായി മാറുമെന്നുമാണ് ഭാര്യയുടെ കണ്ടെത്തല്‍. സുന്ദരനായ ഒരാളില്‍ നിന്നും ബീജം സ്വീകരിച്ച് കൃത്രിമഗര്‍ഭം ധരിച്ചാല്‍ ഈ പ്രശ്നം ഉണ്ടാകില്ലെന്നും നല്ല സൗന്ദര്യവും സ്മാര്‍ട്ട്നെസ്സും കുട്ടികള്‍ക്കുണ്ടായാല്‍ താന്‍ ഇപ്പോള്‍ അനുഭവിക്കുന്ന മാനസീക പ്രശ്നം ഭാവിയില്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വരില്ലെന്നുമാണ് യുവതിയുടെ കണ്ടെത്തല്‍. ബീജദാതാവായി ഭാര്യ കണ്ടെത്തിയതാകട്ടെ തന്റെ പഴയ കാമുകനും സുന്ദരനുമായ ഡോക്ടറെ. മൂന്ന് വര്‍ഷമായി ഇയാളുമായി വീണ്ടും പ്രണയത്തിലായിരിക്കുന്ന ഭാര്യ തന്നെ ഭംഗിയായി വഞ്ചിച്ചു കൊണ്ടിരിക്കുക…
Read Moreഷില്‍നയുടെ മോഹം സഫലമായി ! ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷത്തിനു ശേഷം പിറന്നത് ഭര്‍ത്താവിന്റെ രക്തത്തില്‍ തന്നെയുള്ള ഇരട്ടക്കുട്ടികള്‍; തുണയായത് കൃത്രിമബീജധാരണം
കണ്ണൂര്‍: വാഹനാപകടത്തില്‍ മരണമടഞ്ഞ ഭര്‍ത്താവിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നുള്ള ഭാര്യയുടെ മോഹം സഫലമായി. മരിച്ച് ഒരു വര്‍ഷത്തിന് ശേഷം അച്ഛന്റെ മക്കളായ രണ്ടു കണ്മണികള്ക്ക് തന്നെ അമ്മ ജന്മം നല്കി. വാഹനാപകടത്തില്‍ മരിച്ച ബ്രണ്ണന്‍ കോളേജ് അധ്യാപകന് കെ.വി. സുധാകരന്റെ ഭാര്യ ഷില്‍നയാണ് ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. സുധാകരന്റെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജധാരണം (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) വഴിയായിരുന്നു ഗര്‍ഭധാരണം. വ്യാഴാഴ്ച പകല്‍ 12 മണിയോടെ ഷില്‍ന രണ്ടു പെണ്മക്കള്ക്കാണ് ജന്മം നല്‍കിയത്. 2017 ഓഗസ്റ്റ് 15-ന് നിലമ്പൂരിലുണ്ടായ അപകടത്തില്‍ വെച്ചായിരുന്നു സുധാകരന് മരണമടഞ്ഞത്. ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം അസി. പ്രൊഫസറായിരുന്ന അച്ഛന് വിടപറഞ്ഞ് ഒരുവര്‍ഷവും 30 ദിവസവും പിന്നിടുമ്പോഴായിരുന്നു പുതുജീവനുകള്‍ ലോകത്തേക്ക് എത്തിയത്. കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ പ്രസവമുറിയില്‍ ശസ്ത്രക്രിയയിലൂടെ പ്രസവം. 2006 ഏപ്രില്‍ 22-നാണ് ഷില്‍നയും സുധാകരനും വിവാഹിതരായത്. പിന്നീട് കണ്ണൂരിലെ ഡോ. ഷൈജൂസിന്റെ…
Read Moreഎനിക്ക് എന്റെ അമ്മയെ തിരികെ വേണം ! ഐശ്വര്യ റായ്ക്ക് ലണ്ടനില്‍ വച്ചുണ്ടായ മകനാണ് താന്‍ എന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്; തെളിവുകള്‍ നിരത്താമെന്ന് വാദം
ഹൈദരാബാദ്: മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യറായിയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത കുമാറാണ് ഐശ്വര്യ റായി തന്റെ അമ്മയാണെന്നും അതിന് തന്റെ കൈയില്‍ തെളിവുകളുണ്ടെന്നുമുള്ള അവകാശവാദവുമായി എത്തിയത്. 1988ല്‍ ലണ്ടനില്‍ വെച്ച് ഐ.വി.എഫ് ചികിത്സയിലൂടെയാണ് താന്‍ ജനിച്ചതെന്നും രണ്ടു വയസ്സ് വരെ ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ കൂടെ വളര്‍ന്ന താന്‍ 27 വയസ്സുവരെ ആന്ധ്രയിലെ ചോളവാരത്തായിരുന്നുവെന്നും യുവാവ് പറയുന്നു. തന്റെ ബന്ധുക്കള്‍ അമ്മയെ കുറിച്ചുള്ള തെളിവുകള്‍ നശിപ്പിച്ചതിനാലാണ് താന്‍ ഇത്രയും നാള് വരാതിരുന്നതെന്നും ഇപ്പോള്‍ എനിക്കെല്ലാം അറിയാം. മറ്റൊന്നും വേണ്ട,അമ്മയുടെ കൂടെ താമസിച്ചാല്‍ മാത്രം മതി യുവാവ് പറയുന്നു. യുവാവ് പറയുന്നതിങ്ങനെ…ഞാന്‍ സംഗീത് കുമാര്‍ റായി. 95ലെ ലോക സുന്ദരി ഐശ്വര്യ കൃഷ്ണരാജ് റായിയുടെ മകനാണ് ഞാന്‍. ഐ.വി.എഫ് പ്രക്രിയയിലൂടെയാണ് ഞാന്‍ ജനിച്ചത്. 1988ല്‍ ലണ്ടനില്‍ വച്ച്. മൂന്ന് വയസ്സ്…
Read More