കശാപ്പിനുള്ള കാലി വില്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരരീതിക്കെതിരേ കോണ്‍ഗ്രസ് ദേശീയസംസ്ഥാന നേതൃത്വങ്ങള്‍. കണ്ണൂര്‍ സിറ്റിയില്‍ നടുറോഡില്‍ കന്നുകുട്ടിയെ പരസ്യമായി അറുത്ത് മാംസം വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ അപലപിച്ചിരുന്നു. പശുക്കുട്ടിയെ പരസ്യമായി അറുത്തു പ്രതിഷേധത്തിനു നേതൃത്വം നല്കിയ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്‍റ് റിജില്‍ മാക്കുറ്റിയെ പാര്‍ട്ടിയില്‍ നിന്നും രാഹുല്‍ ഗാന്ധി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഡിസിസി ഇന്ന് കെപിസിസിക്ക് റിപ്പോര്‍ട്ട് നല്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെ നേരിട്ടു വിളിച്ചാണ് രാഹുല്‍ ഗാന്ധി തന്റെ അതൃപ്തി അറിയിച്ചത്. സംഘപരിവാറിന്റെ ഗോവധ നിരോധനീക്കത്തിന് എതിരായി ജനങ്ങള്‍ ഏറ്റെടുത്ത നീക്കത്തിന് കണ്ണൂരിലെ സംഭവം തിരിച്ചടിയായെന്നാണ് രാഹുലിന്റെ പക്ഷം. നിങ്ങള്‍ നേതാക്കള്‍ക്ക് തീരെ…
Read More