ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടിമാരിലൊരാളാണ് സാന്യ മല്‍ഹോത്ര. സൂപ്പര്‍ താര ചിത്രത്തിലെ ക്യാരക്ടര്‍ റോളിലൂടെയായിരുന്നു സാന്യയുടെ അരങ്ങേറ്റം. ഇന്ന് ബോളിവുഡിലെ തിരക്കുള്ള നായികമാരില്‍ ഒരാളാണ് സാന്യ. ഇതിനോടകം ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാന്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പൊതുവേയുള്ള നായകന്റെ നിഴലില്‍ ഒതുങ്ങിയുള്ള കഥാപാത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെയായിരുന്നു നടി അവതരിപ്പിച്ചത്. എല്ലാം കാമ്പുള്ള കഥാപാത്രങ്ങള്‍ തന്നെയായിരുന്നു. കടാലാണ് സാന്യയുടെ പുതിയ ചിത്രം. മെയ് 19നാണ് ചിത്രത്തിന്റെ റിലീസ്. ചക്കപ്പഴവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ചക്കപ്പഴ മോഷണത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. ഇപ്പോഴിതാ തനിക്ക് ചക്കപ്പഴം ഭയങ്കര ഇഷ്ടമാണെന്ന് തുറന്ന് പറയുകയാണ് സാന്യ. ഈ ചിത്രം കാരണമാണ് തനിക്ക് ചക്കപ്പഴത്തോട് ഇഷ്ടം കൂടിയതെന്ന് സാന്യ മല്‍ഹോത്ര പറയുന്നു. കടാല് എന്ന ചിത്രത്തില്‍ ആനന്ദ് ജോഷിയാണ് സാന്യയുടെ ജോഡി. യശോവര്ധണ മിശ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Read MoreTag: jackfruit
മനസ്സുവച്ചാല്‍ മരത്തിലും കയറും ! പ്ലാവില്‍ കയറി ചക്കയിടുന്ന കൊമ്പന്റെ വീഡിയോ തരംഗമാവുന്നു…
ആനകള്‍ക്ക് വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് ചക്ക. ചക്ക പഴുക്കുമ്പോള്‍ മണമടിച്ച് നാട്ടിലിറങ്ങുന്ന കാട്ടാന പലപ്പോഴും മനുഷ്യര്‍ക്ക് ഉപദ്രവമാവാറുമുണ്ട്. മൂത്തുപഴുത്തു നില്ക്കുന്ന ചക്ക കണ്ടാല്‍ പ്ലാവില്‍ പിടിച്ചു കുലുക്കി ചക്കയിടാനായിരിക്കും ആന ആദ്യം ശ്രമിക്കുക. എന്നാല്‍ അതിനു കഴിഞ്ഞില്ലെങ്കില്‍ പ്ലാവില്‍ കയറിയും ആന ചക്ക പറിക്കും എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഏറെ ഉയരത്തിലുള്ള ചക്കയാണ് തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് ആന പറിച്ചെടുത്തത്. ഈ വീഡിയോ കണ്ടാല്‍ ആരും കൈയടിച്ചുപോകുമെന്ന കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. കാടിനോട് സമീപത്തുള്ള ഒരു കുടിലിന് സമീപത്തെ പ്ലാവില്‍ കയറി ആന ചക്കപറിച്ചെടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ആന ചക്കയിടുന്നത് കണ്ട് വീഡിയോ പകര്‍ത്താന്‍ പറയുന്നതും വീഡിയോയില്‍ കാണാം വീഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്, നിരവധി പേര് റീട്വീറ്റ് ചെയ്യുകയും…
Read Moreചക്ക വിശേഷങ്ങൾ ;ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കും; ചക്ക സേഫ് ഫുഡ്
ചക്കയും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കയിലെ നാരുകൾ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. വൻകുടലിൽ ലൂബ്രിക്കേഷൻ നിലനിർത്തുന്നു; മലബന്ധം തടയുന്നു. വൻകുടലിൽ നിന്നു മാലിന്യങ്ങളെ പുറന്തളളുന്നതിനു സഹായകം. കുടലിൽ വിഷമാലിന്യങ്ങൾ ഏറെനേരം തങ്ങിനിൽക്കാനുളള സാഹചര്യം ഒഴിവാകുന്നു. കോളൻ കാൻസർസാധ്യത കുറയ്ക്കുന്നു. ആന്റിഓക്സിഡന്റുകൾചക്കയിലുള്ള ആന്റിഓക്സിഡൻറുകൾ ഓക്സിജൻ ഫ്രീ റാഡിക്കലുകളിൽ(ഓക്സിഡേറ്റീവ് സ്ട്രസ് മൂലം കോശങ്ങളിൽ രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകൾ ഡിഎൻഎ ഘടന തകർക്കുന്നു; സാധാരണകോശങ്ങളെ കാൻസർകോശങ്ങളാക്കി മാറ്റുന്നു)നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകളെ നിർനീര്യമാക്കുന്നു; കോശത്തിലെ ഡിഎൻഎയ്ക്ക് സംരക്ഷണം നല്കുന്നു. ശരീത്തിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. വൻകുടൽ, ശ്വാസകോശം, അന്നനാളം എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നു. ഉയർന്ന അളവിൽ ഊർജംകാൻസർ തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകൾ ചക്കയിൽ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയൻറുകളും ഫ്ളേവനോയ്ഡുകളും കാൻസർ പ്രതിരോധത്തിനു ഫലപ്രദം. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ എന്നിവയും ചക്കപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൊഴുപ്പിന്റെ അളവു…
Read Moreവേണമെങ്കിലല്ല, വിളക്കാനപ്പിള്ളിയിൽ ബിജു വർഗീസിന്റെ പ്ലാവിലെ വേരിൽ സ്ഥിരമായി ചക്കകൾ കായ്ക്കും
വടക്കഞ്ചേരി: വേണമെങ്കിലല്ല, പന്തലാംപാടം കല്ലിങ്കൽപ്പാടം റോഡിലുള്ള വിളക്കാനപ്പിള്ളിയിൽ ബിജു വർഗീസിന്റെ വീട്ടുമുറ്റത്തെ പ്ലാവിന്റെ വേരിൽ നിറയെ ചക്ക കൂട്ടമാണ്. വേര് പോകുന്നിടത്തെല്ലാം ചക്ക നിറയുന്നു. ഇതിൽ മൂപ്പെത്തിവരും ചെറുപ്രായക്കാരുമൊക്കെയുണ്ട്. ഇപ്പോൾ ഉണ്ടാകുന്ന കുഞ്ഞൻമാരേയും കൂട്ടത്തിൽ കാണാം.ഓണം വരെ ചക്ക ഉണ്ടായികൊണ്ടിരിക്കുമെന്നാണ് ബിജു പറയുന്നത്. പിന്നെ അടുത്ത സീസണ് നവംബറിൽ തുടങ്ങും. വിശ്രമമില്ലാതെയാണ് അഞ്ച് വയസ് പ്രായമുള്ള ഈ ബഡ് പ്ലാവ് ചക്ക ഉല്പാദനം നടത്തുന്നത്. ബിജുവിന്റെ വീട്ടുമുറ്റത്ത് തന്നെയാണ് ഈ കൗതുക കാഴ്ച. നബാർഡിന്റെ മൊബൈൽ നഴ്സറിയിൽ നിന്നും തൈ വാങ്ങി വെച്ചതായിരുന്നു. മൂന്നാം വർഷം തന്നെ പ്ലാവ് കായ്ച് താരമാകുന്നതിന്റെ സൂചന നൽകിയിരുന്നു. നല്ല മധുരമുള്ള വരിക്ക ചക്കയായതിനാൽ ആവശ്യക്കാരും കൂടുതലാണ്.ഇതിനാൽ മൂപ്പെത്തിയ ചക്കകളിൽ ബിജുവിന്റെ രഹസ്യ നിരീക്ഷണവുമുണ്ട്.
Read Moreമൊബൈല്‍ ഫോണും ലാപ്ടോപ്പും ഇനി ‘ചക്ക’ കൊണ്ട് ചാര്‍ജ് ചെയ്യാം ! ചക്കയുപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാവുന്നതിന്റെ സാധ്യതകള്‍ ഇങ്ങനെ…
ചക്ക അത്ര നിസ്സാരപുള്ളിയല്ലെന്ന് പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. പക്ഷെ ചക്കയില്‍ നിന്ന് മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യാമെന്ന വസ്തുത ഏവരെയും ഞെട്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഓസ്ട്രേലിയയിലെ ഗവേഷകരാണ് ചക്കയിലെ ഈ സാധ്യത വെളിപ്പെടുത്തിരിക്കുന്നത്. എന്നാല്‍ ചക്ക മുഴുവന്‍ വേണ്ട, ചുളയും മടലുമെല്ലാം ഉപയോഗിച്ച് ബാക്കിവരുന്ന കൂഞ്ഞില് മാത്രംമതി പവര്‍ബാങ്ക് ഉണ്ടാക്കാന്‍. ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്കുലര്‍ എന്‍ജിനിയറിങ്ങിലെ അസോസിയേറ്റ് പ്രൊഫസര്‍ വിന്‍സന്റ് ഗോമസ് നടത്തിയ ഗവേഷണത്തിലാണ് ചക്കയില്‍ നിന്നും ചാര്‍ജ് ചെയ്യാനുള്ള ഈ സാധ്യത കണ്ടെത്തിയിരിക്കുന്നത്. ചക്കയുടെ കൂഞ്ഞില് അടക്കമുള്ള മാംസളഭാഗം ഈര്‍പ്പം നീക്കംചെയ്ത് കാര്‍ബണ്‍ എയ്റോജെല്‍ ആക്കി ഉണ്ടാക്കുന്ന ഇലക്ട്രോഡുകള്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ ആണെന്നാണ് കണ്ടെത്തല്‍. ചക്കക്കൂഞ്ഞിനെ ഓട്ടോക്ളേവ് വഴി വേവിച്ചശേഷം ഫ്രീസ് ഡ്രൈ (അതിശീത പ്രയോഗത്തിലൂടെ ഈര്‍പ്പരഹിതമാക്കുന്ന വിദ്യ) ചെയ്തുകഴിയുമ്പോള്‍ കാര്‍ബണ്‍ എയ്റോജെല്‍ കിട്ടും. ഇത് ഇലക്ട്രോഡുകളാക്കി അതില്‍…
Read Moreരാഹുല്‍ ഗാന്ധിയേക്കാളും നരേന്ദ്രമോദിയേക്കാളും പ്രധാനമന്ത്രി പദത്തിന് യോഗ്യന്‍ ഞാന്‍ തന്നെ ! മോദിയ്ക്കെതിരേയും മത്സരിക്കും; ചക്ക ചിഹ്നത്തില്‍ മത്സരിക്കുന്ന ജസ്റ്റിസ് കര്ണന് കട്ടക്കലിപ്പിലാണ്…
ചെന്നൈ: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഓരോത്തര്‍ക്കും ഓരോ കാരണമുണ്ട്. ജയിക്കുകയില്ലെന്ന് ഉറപ്പാണെങ്കിലും പലരും മത്സരിക്കുന്നത് ചില കാര്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. ജസ്റ്റിസ് സി.എസ് കര്ണന് ഇത്തവണ തെരഞ്ഞടുപ്പ് ഗോദയിലിറങ്ങുന്നതും ഈ ലക്ഷ്യത്തോടെയാണ്. സിനിമാതാരങ്ങളെ കര്ണന് വലിയ താല്പര്യമില്ല എങ്കിലും കക്ഷിയെക്കുറിച്ച് പറയുമ്പോള്‍ ‘ഓര്‍മവരിക എന്‍ വഴി’ എന്ന രജനിയുടെ മാസ് ഡയലോഗാണ്. പദവിയിലിരിക്കെ കോടതിയലക്ഷ്യക്കേസില്‍ ജയിലില്‍ പോയ ആദ്യ ജഡ്ജി ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പു പോരാട്ടത്തിലാണ്. സെന്‍ട്രല്‍ ചെന്നൈയില്‍ ആന്റി കറപ്ഷന്‍ ഡൈനമിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണു അങ്കം. അഴിമതി തുടച്ചു നീക്കാന്‍ 6 മാസം മുന്‍പു രൂപീകരിച്ചതാണു പാര്‍ട്ടി. തിരുവള്ളൂര്‍ മണ്ഡലത്തിലുള്‍പ്പെടുന്ന ആവഡിയാണ് കര്‍ണന്റെ പാര്‍ട്ടി ഓഫീസ്. ഭാര്യ സരസ്വതിയുടെ പേരിലുള്ള സില്‍ക് സ്റ്റോറിന്റെ രണ്ടാമത്തെ നിലയിലാണ് ഓഫീസ്. ചുമരിലെ പോസ്റ്ററില്‍ വലുതായി ചിത്രീകരിച്ചിരിക്കുന്ന എംബ്ലത്തിനൊരു കര്ണന് ടച്ചുണ്ട്. പണം കൈമാറുന്ന രണ്ടു കൈകള്‍. അവയ്ക്കു…
Read Moreമോപ്പെഡില്‍ കയറി സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങുന്നതിനിടെ ചക്ക തലയില്‍ വീണ് വയോധികന് മരിച്ചു;മരിച്ചത് ലോട്ടറി വില്പ്പനക്കാരന്…
ചക്ക തലയില്‍ വീണ് ലോട്ടറി വില്‍പ്പനക്കാരനായ വയോധികന് ദാരുണാന്ത്യം. മോപ്പെഡില്‍ കയറുന്നതിനിടെ ചക്ക തലയില്‍ വീണാണ് കിരാലൂര്‍ ഒരായംപുറത്ത് ശങ്കരന്‍കുട്ടി(67)യാണ് മരിച്ചത്. ആവണൂര്‍ ആല്‍ത്തറ ജംഗ്ഷനില്‍ വച്ച് രാവിലെ 11ന് ആയിരുന്നു സംഭവം. ചായ കുടിച്ചശേഷം ഹോട്ടലില്‍ നിന്നു പുറത്തിറങ്ങി ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങവെ, റോഡിലേക്കു നീണ്ടു നിന്നിരുന്ന പ്ലാവില്‍ നിന്ന് രണ്ടു ചക്കകള്‍ ഞെട്ടറ്റ് ശങ്കരന്‍കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More