ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പല നടപടികളും ലോകവ്യാപകമായി വിമര്‍ശനം ക്ഷണിച്ചു വരുത്തുന്ന സാഹചര്യത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സൂപ്പര്‍താരം ജാക്കി ചാന് രംഗത്ത്. പാര്‍ട്ടി നടത്തിയ സിംപോസിയത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. വാഗ്ദാനങ്ങളെല്ലാം നിറവേറ്റുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം താന്‍ മനസിലാക്കുന്നുവെന്നും ജാക്കി ചാന് കൂട്ടിച്ചേര്‍ത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദിയോടനുബന്ധിച്ചു സിനിമാരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ളതായിരുന്നു സിംപോസിയം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന സൂപ്പര്‍താരം പാര്‍ട്ടി നിയോഗിച്ച ഉപദേശക സമിതിയില്‍ അംഗമാണ്. പക്ഷേ 2019ല്‍ ഹോങ്കോങ്ങില്‍ നടന്ന ചൈന വിരുദ്ധ ജനാധിപത്യസമരങ്ങള്‍ക്കു താരം പിന്തുണ പ്രഖ്യാപിച്ചതു വിവാദമായിരുന്നു.
Read MoreTag: jackie chan
ഒരു കാലത്ത് കിട്ടിയിരുന്ന പണം മുഴുവന്‍ ചിലവഴിച്ചിരുന്നത് പെണ്ണിനും ചൂതാട്ടത്തിനുമായി ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജാക്കിച്ചാന്; ആത്മകഥയില്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് കണ്ണുതള്ളി ആരാധകര്‍…
ബ്രൂസ്ലിയ്ക്കു ശേഷം കുങ്ഫുവിലൂടെ ലോകം കീഴടക്കിയ ഇതിഹാസമാണ് ജാക്കിച്ചാന്. പ്രായം 64 ഉണ്ടെങ്കിലും ആക്ഷനില്‍ ജാക്കിച്ചാന്റെ സിംഹാസനം ഇപ്പോഴും ഇളക്കം തട്ടാതെ ഇരിക്കുന്നു. കോടിക്കണക്കിന് ആരാധകരുടെ ഇഷ്ടതാരമാണെങ്കിലും ഒരു കാലത്ത് താന്‍ കുത്തഴിഞ്ഞ ജീവിതത്തിന്റെ ഉടമയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു കാലത്ത് സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിരുന്ന പണം മുഴുവന്‍ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണെന്ന് തുറന്നു പറയുകയാണ് ജാക്കിച്ചാന്. ഈ മാസം പുറത്തിറങ്ങുന്ന ആത്മകഥ ‘നെവര്‍ ഗ്രോ അപ്പി’ലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഹോങ്കോങിലെ സാധാരണ കുടുംബത്തില്‍ പിറന്ന ജാക്കി ചാന് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി വളര്‍ന്നതിനു പിന്നില്‍ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ആയിരുന്നു. പ്രതിസന്ധികളിലൂടെയായിരുന്നു കുട്ടിക്കാലം. ഇപ്പോഴും വായിക്കാനും എഴുതാനും തനിക്ക് അറിയില്ലെന്ന് തുറന്നു സമ്മതിക്കുന്ന ജാക്കിച്ചാന്റെ കുട്ടിക്കാലം മികച്ചതായിരുന്നില്ല. പഠിക്കാന്‍ മോശമായ ജാക്കിച്ചാനെ പിതാവ് ഓപ്പറ സ്കൂളില്‍ അയച്ചാണ് പഠിപ്പിച്ചത്.…
Read Moreജാക്കിച്ചാന് രണ്ടാമൂഴത്തില്‍ ! എത്തുന്നത് നാഗരാജാവായി; ആക്ഷന്‍ഹീറോയുടെ വരവു പ്രതീക്ഷിച്ച ആരാധകര്‍…
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം രണ്ടാമൂഴത്തില്‍ ഹോളിവുഡ് സൂപ്പര്‍താരം ജാക്കിച്ചാന് അഭിനയിച്ചേക്കും. കേന്ദ്ര കഥാപാത്രമായ ഭീമന് ഒളിപ്പോര് തന്ത്രങ്ങള്‍ പകര്‍ന്നു കൊടുക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിച്ചാന് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ താരനിര്‍ണയം അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും പല താരങ്ങളും ചിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. നാഗാര്‍ജുന, മഹേഷ്ബാബു, അജയ്ദേവ്ഗണ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. 100 ഏക്കര്‍ സ്ഥലമാണ് രണ്ടാമൂഴത്തിന്റെ ചിത്രീകരണത്തിനായി ആവശ്യമായിട്ടുള്ളത്. എറണാകുളവും കൊയമ്പത്തൂരുമാണ് പരിഗണനയിലുള്ളത്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം മഹാഭാരത സിറ്റി എന്ന പേരില്‍ മ്യൂസിയമാക്കും. ആദ്യഘട്ടത്തില്‍ മലയാളം,ഹിന്ദി,തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രീകരിക്കുന്ന സിനിമ പിന്നീട് ലോകത്തെ പ്രധാനഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും.
Read More