സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് മുന്‍ വിജിലന്‍സ് മേധാവിയും ഐ എം ജി ഡയറക്ടറുമായ ജേക്കബ് തോമസ്. കേരളത്തില്‍ അഴിമതിക്കാര്‍ ഒറ്റക്കെട്ടാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഓഖി ദുരന്തത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. സുതാര്യതയെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. സുനാമി ഫണ്ടിലെ 1400 കോടി രൂപ അടിച്ചുമാറ്റി. ഈ ഫണ്ട് ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്തിന് ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പണക്കാരനാണ് കടലില്‍ പോയതെങ്കില്‍ സര്‍ക്കാര്‍ ഈ സമീപനമല്ല സ്വീകരിക്കുക. കടലില്‍ എത്രപേര്‍ മരിച്ചെന്നോ എത്രപേര്‍ തിരിച്ചെത്തിയെന്നോ സര്‍ക്കാരിനറിയില്ല. നിയമ വാഴ്ച സംസ്ഥാനത്ത് തകര്‍ന്നിരിക്കുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ സംവാദത്തിനു പോലും കേരളത്തില്‍ ഭയമാണ്. 51 വെട്ടൊന്നും വെട്ടിയില്ലെങ്കിലും നിശ്ശബ്ദനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജേക്കബ് തോമസിന്റെ പ്രതികരണം സോഷ്യല്‍ മീഡിയിയിലും ഹിറ്റായിക്കഴിഞ്ഞു.
Read More