ചിലര്‍ സന്തോഷം കണ്ടെത്തുന്നത് തങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്കായി ഉഴിഞ്ഞു വെക്കുന്നതിലൂടെയാണ്. ചണ്ഡീഗഢിലെ പ്രീമിയര്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന് മുമ്പിലും അങ്ങനെയൊരാളെ സ്ഥിരമായി കാണാനാകും. 85-ാം വയസിലും കര്‍മനിരതനായ ഒരു വയോധികനെ. തീരെ അവശനായ അദ്ദേഹം അവിടെ പാവപ്പെട്ട രോഗികള്‍ക്കും, അവരുടെ പരിചാരകര്‍ക്കും ഭക്ഷണം നല്‍കുകയാണ്. അതാണ്, ജഗദീഷ് ലാല്‍ അഹൂജ. പാവപ്പെട്ടവരുടെയും, അവശരുടെയും വിശപ്പകറ്റാന്‍, കഴിഞ്ഞ 30 -ലേറെ വര്‍ഷങ്ങളായി സ്വന്തം സ്വത്തും ജീവിതവും മാറ്റിവച്ച ആളുകളുടെ പ്രിയപ്പെട്ട ലങ്കാര്‍ ബാബ. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ഈ വര്‍ഷം രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നല്കി ആദരിക്കുകയുമുണ്ടായി. പക്ഷെ അംഗീകാരങ്ങളില്‍ ഒന്നും അദ്ദേഹം അഹങ്കരിക്കുന്നില്ല. ചെറുപ്പം മുതലേ കഷ്ടപ്പാടുകളും, പ്രാരാബ്ധവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കഷ്ടപ്പാട് സ്വയം അനുഭവിച്ച ഒരാള്‍ക്ക് മാത്രമേ മറ്റൊരാളുടെ ദുരിതം മനസ്സിലാക്കാന്‍ സാധിക്കൂ എന്ന് പറയും. അഹൂജ അതിനൊരു ഉത്തമോദാഹരണമാണ്. ”എന്റെ കുട്ടിക്കാലത്തെക്കുറിച്ച് എന്നോട്…
Read More