ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹ വീഡിയോ പുറത്തു വന്നു. താരസമ്പന്നമാണ് വീഡിയോ. രഞ്ജിനി ഹരിദാസും അര്‍ച്ചന സുശീലനും ഭാഗ്യലക്ഷ്മിയുമുള്‍പ്പെടെ നിരവധി പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു. ജിജിന്‍ ജഹാംഗീറായിരുന്നു ശ്രീലക്ഷ്മിയുടെ വരന്‍. അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇവര്‍ വിവാഹിതരായത്. ലുലു ബോല്‍ഗാട്ടി സെന്ററില്‍വെച്ചായിരുന്നു വിവാഹം. ബോളിവുഡ് സുന്ദരികളെപ്പോലെ ഉത്തരേന്ത്യന്‍ രീതിയിലുള്ള വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്. മെറൂണ്‍ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജിജിന്റെ വേഷം. മലയാളസിനിമയില്‍ നിന്നുള്ള നിരവധിപ്പേര്‍ കല്യാണത്തിന് എത്തി. അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്‌ബോസ് പരിപാടിയിലൂടെ കൂടുതല്‍ ശ്രദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് താരം.
Read MoreTag: jagathy
‘വീ ആര്‍ ഡൂയിംഗ് എ കാര്‍’; അതുല്യനടന്‍ ജഗതി ശ്രീകുമാറിന് ‘ ഓര്‍ഫിയോ’ നല്‍കുന്ന ജന്മദിന സമ്മാനം കാണാം; വീഡിയോ വൈറല്‍
സൂപ്പര്‍ ഹിറ്റ് ചിത്രം യോദ്ധയിലെ ‘പടകാളി ചണ്ഡി ചങ്കരി’എന്നുതുടങ്ങുന്ന ഗാനം വയലിനില്‍ അവതരിപ്പിച്ചതോടെയാണ് ഓര്‍ഫിയോ എന്ന സംഗീത ബ്രാന്‍ഡ് മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇപ്പോള്‍ പുതിയ വീഡിയോയുമായി അവര്‍ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ജഗതി ശ്രീകുമാറിന് ജന്മദിന സമ്മാനമായി സമര്‍പ്പിച്ചുകൊണ്ട് ഇവര്‍ പങ്കുവച്ച വീഡിയോ ആരെയും ചിരിപ്പിക്കും. ജഗതിയുടെ സിനിമകളിലെ ആരും ഓര്‍ത്തിരിക്കുന്ന സീനുകളുടെ പശ്ചാത്തല സംഗീതമാണ് ഈ കലാകാരന്മാര്‍ അവതരിപ്പിച്ചിരിക്കുന്നത്. കെ ആന്റ് കെ ഓട്ടോ മൊബൈല്‍സിന്റെ പ്രൊെ്രെപറ്ററായും നൂറ്റിക്കണക്കിന് സായിപ്പന്മാരുടെ തലകളരിഞ്ഞ വാളിന്റെ ഉടമയായും നിശ്ചല്‍ എന്ന ഫോട്ടോഗ്രാഫറായും ജഗതിയെത്തുമ്പോഴുള്ള ഒരോ ഡയലോഗും മലയാളിക്ക് കാണാപാഠമാണ്. ‘ഗെറ്റ് ഔട്ട് ഹൗസ്’ എന്ന ജഗതിയുടെ ഡയലോഗ് ഒരിക്കലെങ്കിലും നാം ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന രംഗങ്ങളെല്ലാം ഓര്‍ഫിയോയുടെ സംഗീതത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. റോബിന്‍ തോമസ്(പിയാനോ), കാരള്‍ ജോര്‍ജ്, ഫ്രാന്‍സിസ് സേവ്യര്‍(വയലിന്‍),ഹെറാള്‍ഡ് ആന്റണി(വയോള), ബെന്‍ഹര്‍ തോമസ്(ഡ്രംസ്), ബിനോയ് തോമസ്(പെര്‍ക്കൂഷന്‍),റെക്‌സ്…
Read Moreജഗതിയുടെ അനുഭവം എല്ലാവര്‍ക്കും സൂചന: പാര്‍വതി
സിനിമയിലോ ജീവിതത്തിലോ ഈ ലോകത്തിന് ആരും അനിവാര്യരല്ലെന്ന് നടി പാര്‍വതി. സിനിമ മേഖലയില്‍ നമ്മള്‍ ഓരോരുത്തരും അനിവാര്യമാണെന്ന ചിന്ത എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അത്തരം ചിന്തകള്‍ക്ക് സ്ഥാനമില്ലെന്ന സൂചനയാണ് ജഗതി ശ്രീകുമാറിന്റെ ജീവിതം കാട്ടിത്തരുന്നതെന്ന് പാര്‍വതി പറയുന്നു. ഈ ലോകത്ത് ആരും അനിവാര്യമല്ല. പല സിനിമയുടെയും അഭിഭാജ്യഘടകമായിരുന്നു ജഗതി. നമ്മളില്ലെങ്കിലും ആ ലോകം മുന്നോട്ട് പോകുമെന്ന പോലെ അദ്ദേഹമില്ലതെയും സിനിമാ ലോകം മുന്നോട്ട് പോകുന്നു. അതുകൊണ്ട് ജഗതി സാറിന്റെ അനുഭവം ഓരോരുത്തരുടെയും ഉള്ളില്‍ ഉണ്ടാകണമെന്നും അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ അഹങ്കാരമെല്ലാം മാറിക്കിട്ടുമെന്നും പാര്‍വതി കൂട്ടിച്ചേര്‍ക്കുന്നു. ആത്മവിശ്വാസമുള്ള സ്ത്രീകളെ കണ്ടാല്‍ അഹങ്കാരിയായി തോന്നും. എന്നാല്‍ പുരുഷനാണെങ്കില്‍ അത് അവന്‍റെ ആത്മവിശ്വാസമയി ലോകം കരുതുന്നുവെന്നും പാര്‍വതി പറയുന്നു. പാര്‍വതി മുഖ്യവേഷത്തിലെത്തിയ ടേക്ഓഫ് തിയറ്ററുകളില്‍ ഗംഭീര വിജയം നേടിയിരുന്നു.
Read More