തോഷഖാന അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നില അതീവ ഗുരുതരമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിടിഐ. ”അറ്റോക്ക് ജയിലില്‍ സി ക്ലാസ് സൗകര്യത്തിലാണ് ഇമ്രാന് ഖാനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ ആവശ്യത്തിന് സൗകര്യങ്ങളില്ല. മുന്‍പ്രധാനമന്ത്രിയെ അഭിഭാഷകര്‍ കാണുന്നതില്‍ നിന്ന് ജയില്‍ അധികൃതര്‍ വിലക്കിയിരിക്കുകയാണെന്നും പിടിഐ പാര്‍ട്ടി കുറ്റപ്പെടുത്തി. പിടിഐ പാര്‍ട്ടി വൈസ് ചെയര്മാന് ഷാ മഹ്മൂദ് ഖുറേഷിയാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഖുറേഷി ഇതേക്കുറിച്ച് പറയുന്നതിങ്ങനെ… ഇമ്രാന്‍ഖാനെ റാവല്‍പിണ്ടിയിലെ അട്യാല ജയിലിലേക്ക് അറസ്റ്റ് ചെയ്ത് മാറ്റുവാനായിരുന്നു കോടതി ഉത്തരവിട്ടത്. എന്നാലിത് പാലിക്കാതെയാണ് അറ്റോക്ക ജയിലില്‍ അടച്ചത്. ബി ക്ലാസ് സൗകര്യങ്ങള്‍ അറ്റോക്ക ജയിലില്‍ ലഭ്യമല്ല. ഇമ്രാനെ കാണുന്നതില്‍ നിന്ന് അഭിഭാഷകരെ പോലും വിലക്കി. ഇതേ തുടര്‍ന്ന് വിധിക്കെതിരെ മേല്‍ക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനായി ഒപ്പ് രേഖപ്പെടുത്താന്‍ പോലുമാകുന്നില്ല. സംഭവത്തില്‍ കോടതി സ്വമേധയാ ഇടപെടണമെന്നും ഖുറേഷി ആവശ്യപ്പെട്ടു. തോഷഖാന അഴിമതി…
Read MoreTag: JAIL
തന്നെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു കൊടുക്കുമെന്ന് കാമുകി കോടതിയില്‍ ! കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി…
കാമുകിയെ വിവാഹം കഴിക്കുന്നതിന് കൊലക്കേസ് പ്രതിയ്ക്ക് പരോള്‍ അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. തികച്ചും അസാധാരണ സാഹചര്യം എന്നു വിലയിരുത്തിയാണ്, യുവാവിന് കോടതി പരോള്‍ അനുവദിച്ചത്. കൊലക്കേസില്‍ പത്തു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ആനന്ദിനാണ് ജസ്റ്റിസ് എം നാഗപ്രസന്ന പതിനഞ്ചു ദിവസത്തെ സ്വാതന്ത്ര്യം നല്‍കിയത്. ആനന്ദിന്റെ മാതാവും കാമുകിയുമാണ് പരോള്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആനന്ദിന് പരോള്‍ കിട്ടാത്ത പക്ഷം തന്നെ വീട്ടുകാര്‍ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു നല്‍കുമെന്ന് കാമുകി കോടതിയെ അറിയിച്ചു. വിവാഹത്തിനായി പരോള്‍ നല്‍കുന്നത് ചട്ടത്തില്‍ ഇല്ലാത്ത കാര്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ ജയില്‍ മാനുവല്‍ അനുസരിച്ച് അസാധാരണ സാഹചര്യങ്ങളില്‍ പരോള്‍ നല്കാന് അധികൃതര്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതൊരു അസാധാരണ സാഹചര്യമാണെന്നും കോടതി പറഞ്ഞു. ഒന്‍പതു വര്‍ഷമായി താന്‍ ആനന്ദുമായി പ്രണയത്തിലാണെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. ആനന്ദിനു പരോള്‍ ലഭിച്ചില്ലെങ്കില്‍…
Read Moreജയിലില്‍ വച്ച് യഥാര്‍ഥ സ്നേഹിതരെ തിരിച്ചറിഞ്ഞു ! പിറന്നാള്‍ ദിനത്തില്‍ വൈകാരികമായ കുറിപ്പുമായി എം ശിവശങ്കര്‍…
ജയില്‍ അനുഭവമാണ് യഥാര്‍ഥ സ്നേഹിതരെ മനസ്സിലാക്കാന്‍ സഹായകമായതെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കര്‍. 59-ാം പിറന്നാള്‍ ദിനത്തിലാണ് സ്വര്‍ണക്കടത്ത് കേസിലെ ജയില്‍വാസ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ടുള്ള വൈകാരിക ഫേസ്ബുക്ക് കുറിപ്പ്. ജയില്‍ മോചിതനായ ശേഷം ശിവശങ്കര്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് തയാറായിരുന്നില്ല. ഇത്തവണയും പിറന്നാളിന് ആഘോഷങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ജയില്‍ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാള്‍ ഓര്‍ക്കാന്‍ ഉണ്ടായിരുന്നില്ല. ഈ പിറന്നാള്‍ ദിനത്തില്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാന്‍ കഴിഞ്ഞു. അത് ചിലര്‍ കവര്‍ന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാര്‍ത്ഥ സ്നേഹിതരേ മനസിലാക്കാന്‍ ഈ അനുഭവങ്ങള്‍ സഹായിച്ചു. മുന്‍പ് പിറന്നാള്‍ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകള്‍ മാത്രമാണ് ഇത്തവണ പിറന്നാള്‍ ആശംസിച്ചത് എന്നും ശിവശങ്കര്‍…
Read Moreകാക്കിക്കുള്ളിലെ കലാഹൃദയം ! ജയിലില്‍ തകര്‍ത്തു പാടി ഋഷിരാജ് സിംഗ്; കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച് തടവുകാര്‍
ഋഷിരാജ് സിംഗ് പണ്ടേ ഒരു പുലിയാണ്. കൃത്യനിര്‍വഹണത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കര്‍ക്കശക്കാരനായ പോലീസുകാരനാണെങ്കിലും കക്ഷിയുടെ ഉള്ളില്‍ ഒരു കലാഹൃദയമുണ്ടെന്ന് ആളുകള്‍ തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. ജയിലില്‍ പുള്ളി പാടിയ പാട്ടാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.”ചന്ദനലേപ സുഗന്ധം ചൂടിയതാരോ….” ജയില്‍ മേധാവി ഋഷിരാജ് സിങിന്റെ ഈപാട്ടിന് നിറഞ്ഞ കൈയ്യടിയായിരുന്നു സദസ്സില്‍ നിന്നും ലഭിച്ചത്. ജയില്‍ ജീവനക്കാരുടെയും അന്തേവാസികളുടെ ഗാനമേള ട്രൂപ്പായ ‘കറക്ഷണല്‍ വോയ്സ്’ന്റെ ലോഗോ പ്രകാശനം ചെയ്യാനെത്തിയപ്പോഴായിരുന്നു അദ്ദേഹം തടവുകാര്‍ക്ക് മുന്നില്‍ ഗായകനായി മാറിയത്. പരിപാടിക്കെത്തിയ ഋഷിരാജ് സിങിനോട് തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ ലിജി സുരേഷാണ് പാട്ടു പാടണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കൗണ്‍സിലറുടെ നിര്‍ബന്ധത്തിന് വഴങ്ങി പാട്ടുപാടാന്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഫോണില്‍ നോക്കി വടക്കന്‍ വീരഗാഥയിലെ ചന്ദനലേപ സുഗന്ധം എന്ന അതീവ സുന്ദരമായ പാട്ട് ഈണം തെറ്റാതെ ആസ്വദിച്ച് പാടുകയും ചെയ്തു. പാട്ട് കഴിഞ്ഞതോടെ തടവുകാരടക്കം നിറഞ്ഞ കൈയ്യടിയാണ് ജയില്‍…
Read Moreകുറ്റപത്രത്തിനോട് പോകാന്‍ പറ ! ജയിലില്‍ അടിച്ചു പൊളിച്ച് ‘ജോളിയായി’ ജോളി; കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ജോസഫിന്റെ ജയില്‍ ജീവിതം ഉല്ലാസഭരിതം…
ജോളി ഇപ്പോഴാണ് ‘ജോളിയായത്. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ജയിലില്‍ കഴിയുന്നത് അതീവ സന്തോഷവതിയായി. മുമ്പ് വനിതാ സെല്ലില്‍ ആരോടും മിണ്ടാതെ കുനിഞ്ഞിരുന്ന് കരയുകയായിരുന്നു ജോളി ചെയ്തിരുന്നത്. എന്നാല്‍ ആ പഴയ ജോളിയല്ല ഇപ്പോഴുള്ളതെന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിക്കുന്നു. സഹതടവുകാരികളുമായി അടുത്തിടപഴകുകയും തമാശ പറയുകയും ചെയ്യുന്നു.അവസരത്തിനൊത്ത് പൊട്ടിച്ചിരിക്കുന്നു. കേസുകളില്‍ രണ്ട് കുറ്റപത്രം സമര്‍പ്പിച്ചതിന്റെ അങ്കലാപ്പും ജോലിയുടെ മുഖത്ത് ഇപ്പോഴില്ലെന്ന് അധികൃതര്‍ പറയുന്നു. കോഴിക്കോട് ജില്ലാ ജയിലില്‍ 30 വനിതാ കുറ്റവാളികളെ താമസിപ്പിക്കാന്‍ ആറ് സെല്ലുകളാണ് ഉള്ളത്. 10 കുറ്റവാളികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇവരെ രണ്ട് സെല്ലുകളിലായാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ ആദ്യത്തെ സെല്ലിലാണ് ജോളിയെ അടച്ചിട്ടുള്ളത്. ഇതില്‍ ജോളി അടക്കം ആറുപേരാണ് ഉള്ളത്. ജയിലില്‍ എത്തിയ നാളുകളില്‍ ആത്മഹത്യാപ്രവണത കാണിച്ചതിനെതുടര്‍ന്നാണ് കൂടുതല്‍ പേരുള്ള സെല്ലിലേക്ക് ജോളിയെ മാറ്റിയത്. ജയില്‍ അധികൃതരുടെ ശാസ്ത്രീയ സമീപനവും ജോളിയില്‍ മാറ്റം…
Read Moreസൂപ്രണ്ടിനിട്ട് ഒരു പണി കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചുറച്ചു ! അതിനായി ജയില്പുള്ളിയെ ജയില്‍ചാടാന്‍ നിരന്തരം പ്രേരിപ്പിച്ചു; 10000 രൂപയും നല്കി; ഒടുവില്‍ ജയില്‍ചാട്ടക്കാരന്‍ പിടിയിലായപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി…
ജയില്‍ചാടിയ തടവുപുള്ളി മറ്റൊരു കേസില്‍ കുടുങ്ങിയപ്പോള്‍ പണികിട്ടിയത് ജയിലിലെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ക്ക്. സൂപ്രണ്ടിനിട്ട് ഒരു പണി കൊടുക്കാന്‍ തന്നെക്കൊണ്ട് മനപൂര്‍വം തടവുചാടിക്കുകയായിരുന്നുവെന്നാണ് തടവുപുള്ളി മൊഴി നല്‍കിയത്.ആലപ്പുഴ ജില്ലയിലെ മാവേലിക്കര സബ്ജയിലില്‍ നടന്ന സംഭവത്തില്‍ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവമന്വേഷിച്ച ഉദ്യോഗസ്ഥന് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ നന്നാട് തുരുത്തേല്‍ വീട്ടില്‍ ജയപ്രകാശ് എന്ന 45 കാരനാണ് കേസിലെ പ്രതി. മറ്റൊരു കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ മജിസ്ട്രേറ്റിന് മുമ്പാകെ നല്കിയ രഹസ്യമൊഴിയിലാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ കേസുകളിലായി വര്‍ഷങ്ങളായി തടവില്‍ കഴിഞ്ഞുവന്ന ജയപ്രകാശ് ഇക്കഴിഞ്ഞ ജൂലായ് 22-നാണ് ജയില്‍ ചാടിയത്. രണ്ടുമാസത്തിനുള്ളില്‍ തന്നെ കമ്പത്തുനിന്ന് മാവേലിക്കര പോലീസ് അറസ്റ്റുചെയ്ത് തിരികെ ജയിലിലടയ്ക്കുകയും ചെയ്തു. പിന്നീട് അതിസുരക്ഷയുള്ള തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലിലേക്കു മാറ്റുകയും ചെയ്തു. ജയില്‍ചാട്ട സംഭവത്തില്‍ സൂപ്രണ്ട് ആര്.…
Read Moreവിയ്യൂരില്‍ കൊടി സുനി വാര്ഡന്മാരെ വിളിക്കുന്നത് ‘ എടാ’ എന്ന് ; കഴിക്കുന്നത് രാജകീയ ഭക്ഷണം; ചട്ടങ്ങള്‍ കാറ്റില്‍ പറത്തി സുഖചികിത്സയും; സിപിഎം തടവുകാരുടെ അടിപൊളി ജയില്‍ ജീവിതം ഇങ്ങനെ…
കണ്ണൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ സിപിഎം തടവുകാര്‍ക്ക് രാജകീയ ജീവിതമെന്ന് വിവരം. പല ജയിലുകളുടെയും ഉള്ളറകള്‍ പാര്‍ട്ടിഗ്രാമങ്ങള്‍ക്ക് സമമാണെന്ന വിവരമാണ് പുറത്തുവരുന്നത്. ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ കുറ്റവാളി കൊടിസുനി തൃശുര് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ‘വി.ഐ.പി’യാണ്. ഇവിടെ എല്ലാം നിയന്ത്രിക്കുന്നതും കൊടി സുനി തന്നെ. യഥേഷ്ടം ഫോണ്‍ വിളിക്കാം, പ്രത്യേക ഭക്ഷണം, വാര്ഡന്മാരെ എടാ പോടാ എടാ പോടാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം. എന്നിങ്ങനെ ജയിലിനു പുറത്തു കിട്ടുന്നതിനേക്കാള്‍ സുഖസൗകര്യത്തിലാണ് സുനിയുടെ ജീവിതം. ഒരിക്കല്‍ ജയിലിനകത്തുനിന്ന് സുനി ഫോണ്‍ വിളിക്കുന്നതു മൊബൈലില്‍ പകര്‍ത്തിയ വാര്‍ഡനു ലഭിച്ചത് മെമോ. വിയ്യൂരില്‍ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ജയിലുകളിലും സിപിഎം നിയന്ത്രണമാണുള്ളത്. 2017 ജനുവരിയിലാണു കൊടി സുനി ജയില്‍ ഉദ്യോഗസ്ഥനു മെമോ ‘കൊടുപ്പിച്ചത്’. ഉദ്യോഗസ്ഥന് ഫോണ്‍ വിളി പകര്‍ത്തുന്നതു കണ്ട സുനി ഫോണ്‍ പിടിച്ചെടുത്ത് സിംകാര്‍ഡ് നശിപ്പിച്ചു. ജയിലിനകത്തു കാമറ കടത്തിയെന്നു പറഞ്ഞ്…
Read Moreശരീരത്തിന്റെ ബാലന്‍സ് തെറ്റി ദിലീപ് ജയിലില്‍ കിടന്നത് മൂന്നു ദിവസം; ഹൃദയാഘാതം ഉണ്ടാവാനും സാധ്യതയെന്ന് ഡോക്ടര്‍മാര്‍; തട്ടിപ്പെന്ന് സഹതടവുകാര്‍
കൊച്ചി: ദിലീപിന്റെ ശാരീരിക സ്ഥിതി അതീവ ഗുരുതരമെന്ന്് റിപ്പോര്‍ട്ട്. ഒന്നര ആഴ്ച മുന്‍പാണ് നടന് ദിലീപ് പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ പോലും എണീക്കാനാവാതെ കിടന്നത്. തലചുറ്റലും ഇടക്കിടെയുള്ള ചര്‍ദ്ദിയുമായിരുന്നു ലക്ഷണം. വാര്ഡന്മാര് പാരസെറ്റമോളും തലകറക്കത്തിന് ഗുളികയും നല്‍കിയെങ്കിലും അസുഖം ഭേദമായില്ല. രാവിലെയും ഉച്ചയ്ക്കും ഭക്ഷണം പോലും കഴിക്കാതെ കിടക്കുകയായിരുന്നു ദിലീപ്. അന്ന് വൈകിട്ട് മിന്നല്‍ പരിശോധനയ്ക്ക് ആലുവ ജയിലില്‍ എത്തിയ ജയില്‍ മേധാവി ആര് ശ്രീലേഖയാണ് ദിലീപിന്റെ അവസ്ഥ കണ്ട് ഡോക്ടറെ വിളിക്കാന്‍ സുപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയത്. ജയില്‍ മേധാവി മടങ്ങിയതിനു ശേഷം ആലുവ ജില്ലാ ആശുപത്രിയിലെ ആര് എം ഒ യും രണ്ടു നേഴ്സുമാരും ജയിലിലെത്തി ദിലീപിനെ പരിശോധിച്ചു. ഇവിടെ നിന്നുള്ള ഡോക്ടറാണ് ദിലീപിന് മിനിയേഴ്സ് ഡിസീസ് ആണെന്ന് സ്ഥിരീകരിച്ചത്. അമിത ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള വെയ്നുകളില്‍ പ്രഷര്‍ ഉണ്ടാകുകയും ഫ്ളൂയിഡ് ഉയര്‍ന്ന് ശരീരത്തിന്റെ ബാലന്‍സ്…
Read Moreമിസ്റ്റര്‍ ‘ദിലീപ്’ വീണ്ടും കാണാം ! ജനപ്രിയ നായകന് ജയിലില്‍ വച്ച് സായിപ്പ് കൊടുത്തത് എമണ്ടന്‍ പണി
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അകത്തായതോടെ താരത്തെ ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ദിലീപും ഒരു വിദേശിയുമായി നടന്ന കൂടിക്കാഴ്ചയെപ്പറ്റിയുള്ള കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദിലീപ് വിദേശിയായ ഒരു തടവുകാരനെ സെന്‍ട്രല്‍ ജയിലില്‍ വച്ച് കണ്ടുമുട്ടിയത്. വിദേശിയായതു കൊണ്ടു തന്നെ ഇയാള്‍ അല്‍പ്പ നേരം നടനോട് സംസാരിക്കുകയും ചെയ്തു. ഈ വിദേശിയായ തടവുകാരന് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംസാരം കഴിഞ്ഞു പിരിയുന്ന നേരത്ത് മിസ്റ്റര്‍ ദിലീപ് നമുക്ക് ഇനിയും കാണാം എന്നാണ് അയാള്‍ പറഞ്ഞത്. ഈ വാക്ക് അറംപറ്റിയെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ദിലീപിനെ പോലുള്ള ഒരു നടന് ജയിലിലാകുമെന്ന് സ്വപ്നത്തില്‍ പോലും മലയാളി കരുതിയതല്ല. ഇത് വിദേശിയുടെ വാക്കിന്റെ ശക്തിയാണെന്നാണ് ചിലരുടെ അഭിപ്രായം. സ്വര്‍ണ്ണക്കടത്ത് കേസിലാണ് വിദേശിയായ തടവുകാരന് ജയിലിലായത്.…
Read More