ഇപ്പോള്‍ ഇയാളെ പിടികൂടാന്‍ പരക്കം പായുകയാണു പാരീസിലെ പോലീസ്. ബാങ്ക് കൊള്ള, കൊലപാതകം… ഇങ്ങനെ നിരവധിക്കേസുകളുണ്ട് റെഡോയിന്റെ പേരില്‍. 2013 വരെ ഫ്രാന്‍സിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയായിരുന്നു ഇയാള്‍. പ്രാദേശിക സമയം ഇന്നലെ രാവിലെ 11.30 നാണു റെഡോയിന്ന്റെ ‘ഓപ്പറേഷന്’ തുടങ്ങിയത്. ഈ സമയം, അയാള്‍ ജയിലിലെ സന്ദര്‍ശകരുടെ മുറിയിലായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് വേഷത്തില്‍ കലാഷ്ണിക്കോവ് റൈഫിളുകളുമായി അനുയായികള്‍ ജയില്‍ കവാടത്തിലെത്തി. ഇവിടെ തര്‍ക്കവും ബഹളവും നടക്കുന്നതിനിടെയാണു ഹെലികോപ്റ്റര്‍ ജയില്‍വളപ്പില്‍ ഇറങ്ങിയത്. സായുധ സംഘം നിമിഷങ്ങള്‍ക്കുള്ളില്‍ റെഡോയിന്‍ ഹെലികോപ്റ്ററിലേക്കു മാറ്റി. ജയിലില്‍നിന്ന് 60മീറ്റര്‍ അകലെ ഗാര്‍ജസ് ലെസ് ഗാനസിലാണു ഹെലികോപ്റ്റര്‍ ഇറങ്ങിയത്. ഇവിടെ കാത്തിരുന്ന കാറില്‍ റെഡോയിന്‍ ‘അപ്രത്യക്ഷമായി’. ഹെലികോപ്റ്റര്‍ ഇന്‍സ്ട്രക്ടര്‍ കൂടിയായിരുന്നു പൈലറ്റ്. ഇദ്ദേഹം വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കാനുള്ള ഒരുക്കത്തിനിടെയാണു റെഡോണിന്റെ അനുയായികള്‍ ബന്ദിയാക്കിയതെന്നാണു റിപ്പോര്‍ട്ട്. റെഡോയിന്‍ രക്ഷപ്പെട്ടശേഷം പൈലറ്റിനെ മോചിപ്പിച്ചു. ഹോളിവുഡ് ചലച്ചിത്രങ്ങളായ ‘ഹീറ്റ്’,…
Read More