രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിലെ മാൻസാഗർ തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് ജൽ മഹൽ. 1699ൽ ആംബറിലെ രാജാവായ സവായ് ജയ്സിംഗ് രണ്ടാമൻ പണികഴിപ്പിച്ചതാണ് അഞ്ചു നിലകളുള്ള ഈ കൊട്ടാരം. രാജാവിനും കുടുംബാംഗങ്ങൾക്കും താമസിക്കുന്നതിനുള്ള വേനൽക്കാല കൊട്ടാരമായാണ് ഇതു പണികഴിപ്പിച്ചത്. തടാകത്തിൽ സ്ഥിതി ചെയ്യുന്നതു കൊണ്ടുതന്നെ ഇതിന്റെ താഴത്തെ നിലകൾ എപ്പോഴും വെള്ളത്തിനടിയിലായിരിക്കും. തടാകം നിറയുന്പോൾ താഴത്തെ നാലു നിലകളും വെള്ളത്തിനടിയിലാകും. എന്നാൽ രാജാവ് സ്ഥിരമായി തങ്ങാറുള്ള അഞ്ചാമത്തെ നില ഒരിക്കലും വെള്ളത്തിൽ മുങ്ങാറില്ല. കടുത്ത വേനൽക്കാലത്തെ ചൂടിൽ നിന്ന് രക്ഷ നേടുന്നതിനുവേണ്ടിയാണ് ഇതു പണികഴിപ്പിച്ചതത്രേ. എത്ര ചൂടാണെങ്കിലും ഈ കൊട്ടാരത്തിന്റെ കാഴ്ച മനം കുളിർപ്പിക്കും. 320 കൊല്ലം മുന്‍പ് അഞ്ചു നിലകളിലായി പണിത ഈ കൊട്ടാരത്തിന്റെ നിർമിതി അത്ഭുതപ്പെടുത്തും.രജപുത്ര-മുഗൾ സമ്മിശ്ര വാസ്തുശൈലിയിലാണ് കൊട്ടാരം നിർമിക്കപ്പെട്ടിട്ടുള്ളത്. ജയ്പുർ നഗരത്തിൽനിന്നും ആംബർ കോട്ടയിലേക്കുള്ള വഴിയിൽ 6.5 കിലോമീറ്റർ ദൂരെയായാണ്…
Read MoreTag: jaipur
ഐഎസ് ഇന്ത്യയില്‍ വേരുറപ്പിക്കുന്നുവോ ? കനയ്യലാലിനെ കൊന്നവര്‍ക്ക് ഐഎസ് ബന്ധം; ജയ്പൂരില്‍ പദ്ധതിയിട്ടത് വന്‍ ഭീകരാക്രമണത്തിന്…
സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്ക്കാരന് കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നതിന് അറസ്റ്റിലായ പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. മാര്‍ച്ച് 30ന് ജയ്പുരില്‍ ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇതില്‍ ഒരാള്‍ക്ക് പാക്കിസ്ഥാന് ആസ്ഥാനമായുള്ള ദാവത് ഇ ഇസ്ലാമി എന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നു. ദാവത് ഇ ഇസ്ലാമി വഴി ഐഎസുമായി ബന്ധമുള്ള അല്‍-സുഫ സംഘടനയുടെ തലവനായിരുന്നു റിയാസ് അഖ്താരി. ഇയാള്‍ക്ക് നേരത്തേ രാജസ്ഥാനിലെ ടോങ്കില്‍ നിന്ന് അറസ്റ്റിലായ ഐഎസ് ഭീകരന് മുജീബുമായും ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഉദയ്പുരിലെ മറ്റൊരു വ്യവസായിയെ കൊല്ലാന്‍ പോവുകയായിരുന്നുവെന്ന് പ്രതികള്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞതായും പോലീസ് വെളിപ്പെടുത്തി. കനയ്യ ലാലിന്റെ ശരീരത്തില്‍ 26 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.…
Read Moreചൂട് താങ്ങാനായില്ല : നിയന്ത്രണം വിട്ട കുതിര ഓടിക്കൊണ്ടിരുന്ന എ.സി കാറിലേക്ക് ചാടിക്കയറി; പിന്നെ സംഭവിച്ചത്…
ഹസന്പൂര്: വാഹനത്തിന്റെ നിയന്ത്രണം വിട്ട് അപകടമുണ്ടാകുന്ന വാര്‍ത്തകള്‍ നാം നിത്യേന കേള്‍ക്കാറുണ്ട്. എന്നാല്‍ രാജസ്ഥാനിലെ ജയ്പൂരിലെ ഒരു പട്ടണത്തില്‍ ഒരു വാഹനാപകടം നടന്നു. പക്ഷെ കാരണക്കാരന്‍ വാഹനത്തിന്റെ ഡ്രൈവറല്ലായിരുന്നു ഒരു കുതിരയായിരുന്നുവെന്നു മാത്രം. ഓടിക്കൊണ്ടിരുന്ന കാറിലേക്ക് പൊരിവെയിലില്‍ തളര്‍ന്ന് അവശനായ കുതിര ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ കാറിലിടിച്ച് കുതിര താഴെ വീഴുകയും ചെയ്തു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കും കുതിരയ്ക്കും സാരമായ പരുക്കുകള്‍ സംഭവിച്ചു. റോഡ് അരികില്‍ ഉടമസ്ഥന് കുതിരയെ കെട്ടി തീറ്റ നല്‍കവെയാണ് കുതിരയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഉടമസ്ഥന്റെ പിടിയില്‍ നിന്നും കുതറിയോടിയ കുതിര, റോഡിലേക്ക് കടക്കുകയും അതുവഴി വന്ന കാറിന്റെ മുമ്പിലത്തെ് വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത് കാറിന്റെ അകത്ത് അകപ്പെടുകയായിരുന്നു. കടുത്ത ചൂടാണ് കുതിരയുടെ നിയന്ത്രണം നഷ്ടമാക്കിയതെന്നാണ് വിവരം. രാജസ്ഥാനില്‍ പലയിടത്തും 50 ഡിഗ്രിയ്ക്കടുത്താണ് താപനില.
Read More