ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹിയില്‍ എത്തിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് തലസ്ഥാനനഗരിയിലെ വിവിധയിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. മൂന്ന് ഭീകരര്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്ലാണ് പരിശോധന നടത്തുന്നത്. ജമ്മു കശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വ്യോമകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു.പത്തോളം പേര്‍ അടങ്ങിയ ചാവേര്‍ സംഘം സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേന താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ഈ സ്ഥലങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read MoreTag: jaish e muhammed
ബാലക്കോട്ടെ ജയ്‌ഷെ മുഹമ്മദ് കേന്ദ്രത്തെ തച്ചുതകര്‍ത്തത് ലേസര്‍ ബോംബ് ! റോയിട്ടേഴ്‌സിന്റെ ചിത്രങ്ങളില്‍ കാണുന്നത് ഭീകരകേന്ദ്രത്തിന് സംഭവിച്ച നാശനഷ്ടങ്ങള്‍…
ന്യൂഡല്‍ഹി:ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രണമത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇന്ത്യന്‍ സുരക്ഷാകേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചത് കെട്ടിടങ്ങളില്‍ തുളച്ചുകയറി നാശനഷ്ടമുണ്ടാക്കാന്‍ കഴിയുന്ന ബോംബുകളാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ജയ്ഷ് ഭീകരക്യാംപ് നിലനിന്ന സ്ഥലത്തെ 2018ലെ ചിത്രവും വ്യോമസേനയുടെ ആക്രമണത്തിനു ശേഷമുള്ള ഇതേ സ്ഥലത്തിന്റെ ചിത്രവും രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സാണു കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ശക്തമായ ആക്രമണമാണു ഭീകരകേന്ദ്രത്തിനു നേരെ ഇന്ത്യ നടത്തിയതെന്നും, നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും രണ്ടു ചിത്രങ്ങളും പരിശോധിച്ചാല്‍ ദൃശ്യമാകുമെന്ന് സുരക്ഷാകേന്ദ്രങ്ങള്‍ പറയുന്നു. ഫെബ്രുവരി 26നാണ് പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ജയ്‌ഷെ മുഹമ്മദിന്റെ ഭീകരപരിശീലന കേന്ദ്രം ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. മിറാഷ് 2000 പോര്‍വിമാനങ്ങളുപയോഗിച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. സ്പൈസ് 2000 സാറ്റലൈറ്റ് നിയന്ത്രിത ബോംബുകളായിരുന്നു സേന പാക്ക് ഭീകരതാവളത്തില്‍ വര്‍ഷിച്ചത്. കെട്ടിടങ്ങളെ തകര്‍ക്കുന്നതിനു പകരം…
Read Moreജെയ്‌ഷെ ഭീകരരെ ഉന്മൂലനം ചെയ്യുന്നതിന്റെ അവസാന തയ്യാറെടുപ്പുമായി സൈന്യം ! ജെയ്‌ഷെ ഭീകരരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് നാട്ടുകാരുടെ സഹായത്തോടെ;വിഘടനവാദികളുടെ പണിപൂട്ടും;സകല സേനാവിഭാഗങ്ങളും ഒരുമിക്കുമ്പോള്‍ കളമൊരുങ്ങുന്നത് വന്‍പോരാട്ടത്തിന്…
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് എക്കാലവും ഭീഷണിയായിരുന്ന ജെയ്‌ഷെ മുഹമ്മദിനെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള സമഗ്ര പദ്ധതിയുമായി ഇന്ത്യന്‍ സൈന്യം. ഒരു പക്ഷെ യുദ്ധത്തിനു പോലും മടിക്കില്ലെന്ന ധ്വനിയാണ് ശത്രുക്കള്‍ക്ക് ഇന്ത്യന്‍ സൈന്യം നല്‍കുന്നത്. ദക്ഷിണ കശ്മീരില്‍ ഒളിവില്‍ കഴിയുന്ന ജയ്‌ഷെ ഭീകരരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കി അവരെ വധിക്കാനാണ് കരസേന ഒരുങ്ങുന്നത്. ഭീകരരുടെ നീക്കങ്ങള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രദേശവാസികളുടെ സഹായം തേടും. അങ്ങനെ പുല്‍വാമയിലെ ഭീകരാക്രമണത്തിന് അതിവേഗ തിരിച്ചടി നല്‍കാനാണ് സൈന്യത്തിന്റെ തീരുമാനം. ബിഎസ്എഫും സി ആര്‍ പി എഫും സൈന്യത്തിന് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. കാഷ്മീരിലെ സ്ഥിതിഗതികള്‍ ഇപ്പോഴും അത്ര ശാന്തമല്ല. ഇപ്പോഴും നുഴഞ്ഞു കയറ്റം നടക്കുന്നുണ്ട്. മഞ്ഞുവീഴ്ചയും ഭൂപ്രദേശത്തിന്റെ അവസ്ഥയും കാരണം നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റം കുറഞ്ഞെങ്കിലും സാംബ, ഹിരാനഗര്‍, പത്താന്‍കോട്ട് വഴി ഭീകരരെത്തിക്കൊണ്ടിരിക്കുകയാണ്. ഇവരെ തുരത്താനും സൈന്യം പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തദ്ദേശിയരുടെ…
Read Moreമസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ ഫ്രാന്‍സിന്റെ പ്രമേയം ! ഇന്ത്യയ്ക്ക് കട്ട സപ്പോര്‍ട്ടുമായി ഇസ്രയേല്‍;ഇന്ത്യയ്‌ക്കൊപ്പം നിലയുറപ്പിക്കുന്ന രാജ്യങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു…
ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ഭീകരസംഘടനായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ലോകവ്യാപകമായി സജീവമാകുന്നു. മസൂദ് അസറിനെ ആഗോള ഭീകരനാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവുമായി ഐക്യാരാഷ്ട്ര സഭയില്‍ ഫ്രാന്‍സ് മുന്നോട്ടു നീങ്ങുകയാണ്. ഇതിനൊപ്പം ഇസ്രയേലും ഇന്ത്യക്ക് പിന്തുണയുമായെത്തി. അമേരിക്കയും റഷ്യയും ഇന്ത്യയ്‌ക്കൊപ്പമാണ്. ചൈന മാത്രമാണ് മസൂദിനെ ഇപ്പോഴും നല്ലപിള്ളയായി അവതരിപ്പിക്കുന്നത്. ഈ വിഷയത്തില്‍ സൗദി അറേബ്യയുടെ നിലപാട് നിര്‍ണ്ണായകമാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ പര്യടനം നടത്തുന്ന സൗദിയുടെ കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ ഇന്ന് നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം. കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യുവരിക്കാന്‍ ഇടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ആസ്ഥാനമായ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. മസൂദ് അസറിനെതിരായ നീക്കത്തില്‍ ഇതു രണ്ടാം തവണയാണ് ഫ്രാന്‍സ് പങ്കാളിയാവുന്നത്. 2017ല്‍ ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്‌ഷെ…
Read More