രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിലെ മാൻസാഗർ തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് ജൽ മഹൽ. 1699ൽ ആംബറിലെ രാജാവായ സവായ് ജയ്സിംഗ് രണ്ടാമൻ പണികഴിപ്പിച്ചതാണ് അഞ്ചു നിലകളുള്ള ഈ കൊട്ടാരം. രാജാവിനും കുടുംബാംഗങ്ങൾക്കും താമസിക്കുന്നതിനുള്ള വേനൽക്കാല കൊട്ടാരമായാണ് ഇതു പണികഴിപ്പിച്ചത്. തടാകത്തിൽ സ്ഥിതി ചെയ്യുന്നതു കൊണ്ടുതന്നെ ഇതിന്റെ താഴത്തെ നിലകൾ എപ്പോഴും വെള്ളത്തിനടിയിലായിരിക്കും. തടാകം നിറയുന്പോൾ താഴത്തെ നാലു നിലകളും വെള്ളത്തിനടിയിലാകും. എന്നാൽ രാജാവ് സ്ഥിരമായി തങ്ങാറുള്ള അഞ്ചാമത്തെ നില ഒരിക്കലും വെള്ളത്തിൽ മുങ്ങാറില്ല. കടുത്ത വേനൽക്കാലത്തെ ചൂടിൽ നിന്ന് രക്ഷ നേടുന്നതിനുവേണ്ടിയാണ് ഇതു പണികഴിപ്പിച്ചതത്രേ. എത്ര ചൂടാണെങ്കിലും ഈ കൊട്ടാരത്തിന്റെ കാഴ്ച മനം കുളിർപ്പിക്കും. 320 കൊല്ലം മുന്പ് അഞ്ചു നിലകളിലായി പണിത ഈ കൊട്ടാരത്തിന്റെ നിർമിതി അത്ഭുതപ്പെടുത്തും.രജപുത്ര-മുഗൾ സമ്മിശ്ര വാസ്തുശൈലിയിലാണ് കൊട്ടാരം നിർമിക്കപ്പെട്ടിട്ടുള്ളത്. ജയ്പുർ നഗരത്തിൽനിന്നും ആംബർ കോട്ടയിലേക്കുള്ള വഴിയിൽ 6.5 കിലോമീറ്റർ ദൂരെയായാണ്…
Read More