ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തിയ ആ കൂട്ടക്കുരുതിയ്ക്ക് ഇന്ന് 100 വയസ് ! അന്ന് ജീവന്‍ നഷ്ടമായത് ആയിരത്തിലധികം സ്വാതന്ത്ര്യമോഹികള്‍ക്ക്; ദേശസ്‌നേഹികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ആ സംഭവത്തിന്റെ ഓര്‍മകളിലേക്ക്…

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഇന്ന് നൂറ് വയസ്സ്. 1919 ഏപ്രില്‍ 13 ദേശസ്‌നേഹികളായ ഇന്ത്യയ്ക്കാര്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. വൈശാഖി ആഘോഷിക്കാന്‍ പഞ്ചാബിലെ ജാലിയന്‍ വാലാബാഗ് മൈതാനത്ത് ഒത്തു കൂടിയ 2000ലധികം ആളുകള്‍ക്ക് നേരെയായിരുന്നു ജനറല്‍ റെജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം തുരുതുരെ വെടിയുതിര്‍ത്തത്. പത്തുമിനിറ്റിനുള്ളില്‍ 1650 റൗണ്ട്് വെടിവെപ്പു കഴിഞ്ഞതോടെ സ്വാതന്ത്ര്യമോഹികളുടെ രക്തം വീണ് മൈതാനം ചുവന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ വിലാപം ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തിയ ദുരന്തം. സ്വാതന്ത്ര്യസമരത്തില്‍ ഉയിരു കൊടുത്ത അനേകര്‍ക്കു മുന്നില്‍ ഇവരുടെ മുഖം വേറിട്ടു നില്‍ക്കുന്നു. പോരാട്ടചരിത്രത്തിലെ രക്തലിഖിതമായ അധ്യായം. ഒന്നാംലോകയുദ്ധം കഴിഞ്ഞ് ഏതാനും മാസം കഴിഞ്ഞപ്പോഴായിരുന്നു ഇത്. പലവിധ പ്രശ്നങ്ങള്‍ പഞ്ചാബിനെ അലട്ടി. ബ്രിട്ടിഷുകാര്‍ക്കൊപ്പം യുദ്ധം ചെയ്യാന്‍ പോയ അനേകം പേര്‍ക്കു പണിയില്ലാതായി. എല്ലാമേഖലയിലും അനിശ്ചിതത്വം. അതൃപ്തിയില്‍ പുകയുന്ന ജനങ്ങളുടെ…

Read More