കാശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ കോവിഡ് പടര്‍ത്താന്‍ കോവിഡ് രോഗബാധിതരെ ജമ്മു കാശ്മീരിലേക്ക് കയറ്റി വിടാന്‍ പാകിസ്ഥാന് ശ്രമിക്കുന്നുണ്ടെന്ന് വിവരം. ജമ്മു കാശ്മീര്‍ പോലീസ് മേധാവിയാണ് ഇക്കാര്യം പറഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീനഗറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗണ്ടര്‍ബാല്‍ ജില്ലയിലെ കോവിഡ് -19 ക്വാറന്റ്റീന്‍ കേന്ദ്രം സന്ദര്‍ശിച്ച ശേഷമാണ് ജമ്മു കാശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് ഇക്കാര്യം ഉന്നയിച്ചത്. കോവിഡ് -19 രോഗികളെ കാശ്മീര്‍ താഴ്വരയിലേക്ക് അയയ്ക്കാന്‍ പാകിസ്ഥാന് ശ്രമിക്കുന്നുവെന്നത് ഒരു വസ്തുതയാണെന്നും ദില്‍ബാഗ് സിംഗ് പറഞ്ഞു. ”ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇതുവരെ പാകിസ്ഥാന് തീവ്രവാദികളെ കാശ്മീരിലേക്ക് അയച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ അവര്‍ കൊറോണ വൈറസ് രോഗികളെ അയക്കുകയാണ്. ഇത് കാശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ത്തുന്നു. ഇത് നമ്മള് ജാഗ്രത പാലിക്കേണ്ട വിഷയമാണ്, മാത്രമല്ല ഇത് വളരെ ആശങ്കപ്പെടുത്തുന്നതുമാണ്,” ദില്‍ബാഗ് സിംഗ് പറഞ്ഞു. ഇന്ത്യയിലേക്ക്…
Read MoreTag: jammu kashmir
ഫോണും നെറ്റുമില്ലെങ്കിലെന്താ ബിൽ ലഭിക്കുന്നുണ്ടല്ലോ! കാഷ്മീരികളെ പിഴിഞ്ഞ് മൊബൈൽ കമ്പനികൾ
ശ്രീനഗർ: ടെലിഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ നിശ്ചലമാണെങ്കിലും ബിൽ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് കാഷ്മീർ നിവാസികൾ. പ്രത്യേക അധികാരം ന ൽകുന്ന വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ കാഷ്മീരിലെ ടെലിഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ സൈന്യം റദ്ദാക്കിയിരുന്നു. കഴിഞ്ഞ 47 ദിവസമായി ടെലിഫോൺ, ഇന്റർനെറ്റ് സർവീസുകൾ താഴ്വരയിൽ പ്രവർത്തിക്കുന്നില്ല. എന്നാൽ ഈ സമയത്തെ നിരക്കും ടെലികോം കമ്പനികൾ ഈടാക്കുന്നതായാണ് ആരോപണം. എയർടെൽ കഴിഞ്ഞ മാസത്തെ ബിൽ തുകയായി 779 അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായി സഫാകദൽ സ്വദേശി ഒബയ്ദ് നബി പറയുന്നു. ഓഗസ്റ്റ് അഞ്ച് മുതൽ കാഷ്മീരിൽ മൊബൈൽ, ഇന്റർനെറ്റ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. എന്തിനാണ് അവർ ഈ നിരക്ക് ഈടാക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും നബി പറയുന്നു. ബിഎസ്എൻഎലും ഈ കാലയളിവിലെ നിരക്ക് ഈടാക്കുന്നതായി പറയുന്നു. മുഹമ്മദ് ഉമർ എന്ന ബിഎസ്എൻഎൽ വരിക്കാരന് മാസ വാടക 380 രൂപയാണ്. എന്നാൽ ഇത്തവണ തനിക്ക് ലഭിച്ചത്…
Read Moreകാഷ്മീർ മുറിച്ചതിനെ എതിർക്കുന്നവർ പാക്കിസ്ഥാനിലേക്കു പോകണമെന്ന് കേന്ദ്രമന്ത്രി അത്തെവാലെ
ഷില്ലോംഗ്: ജമ്മുകാഷ്മീരിന് പ്രത്യേക പദവി നൽകുന്ന 370 ാം അനുഛേദം റദ്ദാക്കിയതിനെ എതിർക്കുന്നവർ പാക്കിസ്ഥാനിലേക്കു പോകണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. 370 ാം വകുപ്പ് റദ്ദാക്കിയതിനെ എതിർക്കുന്നവർ തീർച്ചയായും പാക്കിസ്ഥാനിലേക്കുപോകണം. കാഷ്മീർ ജനത സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഷില്ലോംഗിൽ താൽക്കാലിക അധ്യാപകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിന്റെ സാന്നിദ്ധ്യം മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാഷ്മീരിൽ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 370 ാം വകുപ്പ് റദ്ദാക്കാൻ ശക്തമായ തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെയും അത്തെവാലെ അഭിനന്ദിച്ചു. കാഷ്മീരിൽ വികസനം വരണം. ജമ്മുകാഷ്മീർ ഇന്ത്യയുടെ ഭാഗമാണ്. ഒരു നാൾ പാക് അധീന കാഷ്മീരും ഏറ്റെടുക്കണം. അതാണ് ആഗ്രഹമെന്നും അത്തെവാലെ പറഞ്ഞു.
Read Moreകാഷ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം: പാക്കിസ്ഥാനോ മറ്റ് വിദേശരാജ്യങ്ങളോ ഇടപെടേണ്ടതില്ലെന്ന് രാഹുൽ ഗാന്ധി
കൽപ്പറ്റ: ജമ്മു കാഷ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാക്കിസ്ഥാനോ മറ്റ് വിദേശരാജ്യങ്ങളോ ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാക്കിസ്ഥാൻ കാഷ്മീരിലും കലാപമുണ്ടാക്കാൻ ശ്രമം നടത്തുകയാണെന്നും രാഹുൽ വിമർശിച്ചു. കാഷ്മീരുമായി ബന്ധപ്പെട്ട് സർക്കാരിനോട് മറ്റ് വിയോജിപ്പുകളുണ്ടെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി പാക്കിസ്ഥാനെതിരേ വിമർശനവുമായി രംഗത്തുവരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാഹുൽ ഉൾപ്പെടുന്ന പ്രതിപക്ഷ സംഘത്തെ ശ്രീനഗറിൽ തടഞ്ഞിരുന്നു.
Read Moreകാഷ്മീര്‍ യുവത ഇനി കല്ലെറിഞ്ഞ് സമയം കളയേണ്ട ! വരാന്‍ പൊകുന്നത് വന്‍ തൊഴിലവസങ്ങള്‍; കാഷ്മീരില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത് മുകേഷ് അംബാനി മുതല്‍ ജപ്പാനിലെ വന്‍ കമ്പനികള്‍ വരെ…
ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനു പിന്നാലെ കാഷ്മീരില്‍ വന്‍ തൊഴിലിടങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു. സ്വകാര്യമേഖലയിലെ നിക്ഷേപത്തിന് പ്രേരണ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ പുതുതായി രൂപീകരിച്ച കേന്ദ്രഭരണപ്രദേശങ്ങളില്‍ നിക്ഷേപത്തിനൊരുങ്ങി രാജ്യങ്ങളും കമ്പനികളും. പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്കിലും കശ്മീരിലും നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമായാല്‍ നിക്ഷേപത്തിനായി ജപ്പാന് കമ്പനികള്‍ എത്തുമെന്ന് ജാപ്പനീസ് അംബാസിഡര്‍ കെഞ്ചി ഹിരമത്സുവും നേരത്തേ വ്യക്തമാക്കിയിരുന്നു. പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്മീരിലും ലഡാക്കിലും റിലയന്‍സ് ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന് ചെയര്മാന് മുകേഷ് അംബാനി അറിയിച്ചു. മുബൈയില്‍ റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ ആശയ്ക്കും അഭിലാഷത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍…
Read Moreപ്രതിഷേധങ്ങൾ അലയടിക്കുന്നു; ശ്രീനഗറിൽ വീണ്ടും നിരോധനാജ്ഞ; സ്ഥിതിഗതികൾ ശാന്തമെന്ന് ജമ്മുകാഷ്മീർ പോലീസ്
ശ്രീനഗർ: പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് ശ്രീനഗറിൽ വീണ്ടും നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെത്തുടർന്ന് നഗരത്തിൽ ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾ നടന്നതായി സർക്കാർ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ആളുകൾ കൂട്ടം കൂടരുതെന്നും വീടുകളിലേക്കു മടങ്ങണമെന്നും പോലീസ് വാഹനങ്ങളിൽ അറിയിപ്പു നൽകി. കടകൾ അടയ്ക്കാനും പോലീസ് ആവശ്യപ്പെട്ടു. ബാരാമുള്ളയിലും ശ്രീനഗറിലും തെരവിൽ പ്രതിഷേധങ്ങൾ നടന്നതായി കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചിരുന്നു. എന്നാൽ ഇരുപതോളം പ്രതിഷേധക്കാർ മാത്രമാണ് ഉണ്ടായിരുന്നെന്നും പറയുന്നു. ശ്രീനഗറിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി നടന്നനെന്ന വാർത്ത ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു. വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. സംസ്ഥാനത്ത് സ്ഥിതിഗതികൾ ശാന്തമാണെന്നും ഒരിടത്തും അക്രമങ്ങൾ അരങ്ങേറിയിട്ടില്ലെന്നും ജമ്മുകാഷ്മീർ പോലീസ് ട്വീറ്റ് ചെയ്തു.
Read Moreഅടുത്ത ലക്ഷ്യം പാക് അധീന കാഷ്മീരും ചൈനീസ് അധീന കാഷ്മീരും ! ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കിയതു തന്നെ ചൈനയുടെ ഭീഷണി മറികടക്കാന്‍; ഇന്ത്യയുടെ അടുത്ത പദ്ധതികള്‍ ഇങ്ങനെ…
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ അടുത്ത ലക്ഷ്യം പാക് അധീന കാഷ്മീരും ചൈനീസ് അധീന കാഷ്മീരും. കേന്ദ്ര തീരുമാനത്തോടെ കാഷ്മീര്‍ പൂര്‍ണമായും ഇന്ത്യന്‍ നിയമങ്ങള്‍ ഉള്ള പ്രദേശമായി മാറിക്കഴിഞ്ഞു. ലക്ഷദ്വീപ്, ചണ്ഡീഗഡ്, ആന്‍ഡമാന്‍, നിക്കോബാര്‍, ദാമന്‍ ദിയു തുടങ്ങിയവയ്ക്കു സമാനമായിരിക്കും ഇനി ലഡാക്കിലെ കേന്ദ്ര ഭരണം. ജമ്മു കശ്മീരിലാകട്ടെ ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലുള്ളതു പോലെയും. പുതിയ നടപടിയോടെ കശ്മീരിലെ സ്ഥിരതാമസക്കാര്‍, പുറത്തു നിന്നുള്ളവര്‍ എന്നീ വേര്‍തിരിവും ഇനി അപ്രത്യക്ഷമാകും. ഏറെ തന്ത്രപ്രധാനമായ ലഡാക്ക് മേഖലയിലെ ഇടപെടലിലൂടെ ഇന്ത്യ ചൈനയെയുമാണ് വരുതിയില്‍ നിര്‍ത്തുന്നത്. ലേ, കാര്‍ഗില്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ലഡാക്ക് അതിശൈത്യം മൂലം ഇതരപ്രദേശങ്ങളുമായി വര്‍ഷത്തില്‍ ആറു മാസത്തോളം ഒറ്റപ്പെടുന്ന വിശാല മേഖലയാണ്. ജനസംഖ്യ വളരെ കുറവ്. ഇക്കഴിഞ്ഞ സെന്‍സസ് പ്രകാരം 2.74 ലക്ഷമാണ് ലഡാക്കിലെ ജനസംഖ്യ. മലനിരകള്‍ നിറഞ്ഞ് സഞ്ചാരത്തിനുള്‍പ്പെടെ ഏറെ ബുദ്ധിമുട്ടുള്ള മേഖലയുമാണിത്.…
Read More‘ചോറ്’ ഇവിടെയും ‘കൂറ്’ അവിടെയും ! പാകിസ്ഥാനു വേണ്ടി വാദിക്കുന്ന വിഘടനവാദി നേതാക്കള്‍ക്കായി ഇന്ത്യ ചെലവഴിച്ചത് 15 കോടി രൂപ; പോയത് പൊതുജനങ്ങളുടെ നികുതിപ്പണം
ശ്രീനഗര്‍:ഇന്ത്യയില്‍ താമസിച്ച് പാകിസ്ഥാനു വേണ്ടി പൊരുതുന്ന വിഘടനവാദി നേതാക്കള്‍ക്കായി രാജ്യം ചെലവഴിക്കുന്നത് കോടിക്കണക്കിന് രൂപ. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതിനു പിന്നാലെയാണു ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. ജമ്മു-കാശ്മീര്‍ സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം കഴിഞ്ഞ 10 വര്‍ഷം വിഘടനവാദി നേതാക്കളുടെ സുരക്ഷയ്ക്കും മറ്റുമായി 15 കോടിയിലധികം രൂപയാണു ചെലവഴിച്ചത്. സുരക്ഷ, കാവല്ക്കാര്, പഴ്സനല്‍ സെക്യൂരിറ്റി ഓഫിസര്‍മാര്‍ (പിഎസ്ഒ) എന്നീ ഇനങ്ങളിലാണു ചെലവ്. പാക്ക് അനുകൂല നിലപാടു സ്വീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മിര്‍വായ്സ് ഉമര്‍ ഫാറൂഖ്, പ്രഫ. അബ്ദുല്‍ ഗനി ഭട്ട്, ബിലാല്‍ ഗനി ലോണ്‍, ഹാഷിം ഖുറേഷി, ഫസല്‍ ഹഖ് ഖുറേഷി, ഷബീര്‍ ഷാ എന്നിവര്‍ക്കുള്ള സുരക്ഷ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. മുതിര്‍ന്ന വിഘടനവാദി നേതാവ് മിര്‍വായ്സ് ഉമര്‍ ഫാറൂഖിനു വേണ്ടിയാണു കൂടുതല്‍ പണം ഖജനാവില്‍നിന്നു ചെലവാക്കിയത്. പൊലീസ് അകമ്പടിക്ക് 1.27 കോടി,…
Read Moreജമ്മു കാഷ്മീരിനെ കിടിലം കൊള്ളിച്ച് അജ്ഞാത മുടിവെട്ടല്‍; ഇതുവരേയ്ക്കും മുടി നഷ്ടമായത് 40ലധികം പെണ്‍കുട്ടികള്‍ക്ക്; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; മുടിവെട്ടലിനു പിന്നില്‍ മനുഷ്യനല്ല ?
ശ്രീനഗര്‍: ജമ്മു കാഷ്മീരിനെ ഭീതിയിലാഴ്ത്തി അജ്ഞാത ശക്തി പെണ്‍കുട്ടിയുടെ മുടിവെട്ടുന്ന സംഭവം വ്യാപകമായതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അന്വേഷണത്തിന് ഉത്തരവിട്ടു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഡിജിപിയോട് നിര്‍ദേശിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നാല്പതിലേറെ പേരുടെ മുടി വെട്ടിയ സംഭവം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്. സംഭവം ഒട്ടേറെ യുവതികളെയും അവരുടെ മാതാപിതാക്കളെയും ആശങ്കാകുലരാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് നടപടികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഒട്ടേറെപ്പേര്‍ മന്ത്രവാദികളുടെയും മറ്റും സഹായം തേടുന്നതായും വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് അക്രമത്തിന് അവസാനമുണ്ടാക്കണമെന്ന മെഹബൂബയുടെ നിര്‍ദേശം. മാസങ്ങള്‍ക്കു മുമ്പ് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഈ സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ‘പ്രേതത്തിന്റെ മുടിവെട്ടല്‍’ എന്നറിയപ്പെട്ട ആ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് ജമ്മുകാഷ്മീരിലും സംഭവിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ നാലിന് അനന്ത്നാഗ് ജില്ലയിലായിരുന്നു ആദ്യ സംഭവം. ഒന്‍പതാം ക്ലാസുകാരിയുടെ മുടിയാണ് അന്നുവെട്ടിയത്. സ്കൂള്‍ വിട്ടു വന്നയുടനെ…
Read Moreപീഡിപ്പിക്കണമെന്ന മോഹവുമായി ‘അഡ്മിന്’ ചെന്നെത്തിയത് അങ്ങ് ജമ്മു കാഷ്മീരില്‍…ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ആലപ്പുഴക്കാരന് ‘അഡ്മിന്’ അറസ്റ്റില്‍
ആലപ്പുഴ:ഫേസ്ബുക്ക്, വാട്സ് ആപ്പ് ഗ്രൂപ്പുകളുടെയെല്ലാം പരമാധികാരികളാണ് അഡ്മിന്മാര്. എന്നാല്‍ ഇപ്പോള്‍ അഡ്മിന്മാര്ക്ക് അത്ര നല്ലകാലമല്ല. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ പരിചയപ്പെട്ട സ്ത്രീയെ അന്യസംസ്ഥാനത്ത് എത്തിച്ചു പീഡിപ്പിച്ച ഗ്രൂപ്പ് അഡ്മിന് അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയായ ഷാജി തോമസാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്കി ഇയാള്‍ സ്ത്രീയെ ജമ്മു കാഷ്മീരിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മൂന്നു വര്‍ഷം മുന്‍പായിരുന്നു സംഭവം. ഇതിനുശേഷം ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്നോട്ടു പോയതോടെയാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. എന്തായാലും അഡ്മിന്റെ പീഡനക്കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
Read More