ഇസ്ലാമാബാദ്: ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്ര നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പാകിസ്ഥാൻ. പാക് അധിനിവേശ കാശ്മീരിൽ ഇന്ത്യ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. കാഷ്മീർ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാക് പാര്‍ലമെന്റിന്റെ സംയുക്ത യോഗത്തിലാണ് ഇമ്രാൻ ഇക്കാര്യം പറഞ്ഞത്. അവസാന തുള്ളിരക്തംവരെ തങ്ങൾ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും ആണവ ശക്തികളാണെന്ന് ചൂണ്ടിക്കാട്ടിയ ഇമ്രാൻ ഇത്തരമൊരു സാഹചര്യത്തിൽ അടുത്തപടി എന്തായിരിക്കുമെന്നും ചോദിച്ചു. പരമ്പരാഗതമായ യുദ്ധം? എന്നാൽ യുദ്ധത്തിൽ ആരും ജയിക്കില്ലെന്നും ഇമ്രാൻ പറഞ്ഞു. പാക് അധിനിവേശ കാഷ്മീരും ഇന്ത്യയുടെ ഭാഗമാണെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കു മറുപടിയായാണ് ഇമ്രാൻ ഇക്കാര്യം പറഞ്ഞത്. ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കിയ നടപടി യുഎന്നിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന്…
Read MoreTag: jammu kashmir bill
കാഷ്മീർ ബിൽ അവതരണം; ഭരണഘടന വലിച്ചു കീറി പ്രതിഷേിച്ച പിഡിപി അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കി
ന്യൂഡൽഹി: കാഷ്മീർ ബിൽ അവതരണത്തിനു മുന്നെ രാജ്യസഭയിൽ പിഡിപി അംഗങ്ങളുടെ ശക്തമായ പ്രതിഷേധം. പിഡിപി അംഗങ്ങളായ മിർ ഫയാസ്, നാസിർ അഹമ്മദ് എന്നിവരാണ് ശക്തമായ പ്രതിഷേധമുയർത്തിയത്. ഭരണഘടന വലിച്ചുകീറിയാണ് ഇരുവരും പ്രതിഷേധമറിയിച്ചത്. ഇതിനു പിന്നാലെ, ഇരുവരെയും രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു സഭയിൽ നിന്ന് പുറത്താക്കി. പിന്നീട് സഭയ്ക്കു പുറത്തെത്തിയും ഇരുവരും പ്രതിഷേധിച്ചു.
Read More