ചെന്നൈ: ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ കേന്ദ്ര സർക്കാർ നടപടിയെ അഭിനന്ദിച്ച് തമിഴ് സൂപ്പർതാരം രജനികാന്ത്. ചെന്നൈയിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എഴുതിയ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയാണ് രജനികാന്ത് നിലപാട് വ്യക്തമാക്കിയത്. കാഷ്മീർ ദൗത്യത്തിൽ അമിത്ഷായ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പാർലമെന്റിൽ താങ്കളുടെ പ്രസംഗം അതിഗംഭീരമായിരുന്നു. നരേന്ദ്ര മോദിയും അമിത്ഷായും കൃഷ്ണനെയും അർജുനനെയും പോലെയാണ്. എന്നാൽ ഇവരിൽ ആരാണ് കൃഷ്ണനെന്നും അർജുനനുമെന്ന് ഞങ്ങൾക്ക് അറിയില്ല, അവർക്കുമാത്രമേ ഇത് അറിയുകയുള്ളുവെന്നും രജനികാന്ത് പറഞ്ഞു.
Read MoreTag: jammu kashmir partition
ഏറെ ആരോഗ്യകരവും പ്രതീക്ഷ നല്‍കുന്നതുമായ മാറ്റമാണിത് ! ഇതു പോലെയുള്ള തീരുമാനമെടുക്കാന്‍ നല്ല ചങ്കൂറ്റം വേണമെന്ന് അമല പോള്‍
കാഷ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയ വിഷയത്തിലും ജമ്മു കാഷ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിലും പ്രതികരണവുമായി നടി അമല പോള്‍. ”എറെ ആരോഗ്യകരവും പ്രതീക്ഷ നല്‍കുന്നതും അനിവാര്യമായ മാറ്റമാണിത്. ഇതത്ര എളുപ്പമുള്ള ജോലിയല്ല, ഇതുപോലുള്ള തീരുമാനങ്ങള്‍ക്ക് ചങ്കൂറ്റം വേണം. സമാധാനമുള്ള ദിവസങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു” അമല ട്വീറ്റ് ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ് പങ്കുവച്ചാണ് അമലയുടെ പ്രതികരണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന പ്രമേയവും ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള ബില്ലിനെയും പിന്തുണച്ച നേതാക്കളില്‍ ഒരാളാണ് ആം ആദ്മി പാര്‍ട്ടി നേതാവ് കൂടിയായ അരവിന്ദ് കെജ്രിവാള്. കഴിഞ്ഞ ദിവസം ഇവ രണ്ടും വലിയ ഭൂരിപക്ഷത്തോടെ രാജ്യസഭ പാസാക്കിയിരുന്നു.
Read More