ജനതാ കര്‍ഫ്യൂ ദിനത്തില്‍ പൊതുനിരത്തില്‍ വഴിയാത്രക്കാരെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പേജില്‍ ലൈവിട്ട വ്യാപാരിയ്ക്ക് എതിരേ പോലീസ് കേസെടുത്തു. ഇയാള്‍ മാധ്യമപ്രവര്ത്തകന് ചമഞ്ഞാണ് ആളുകളെ ഭീഷണിപ്പെടുത്തി ലൈവിട്ടത്. ഇന്നലെ രാവിലെ സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ചാണ് പ്രകാശ് വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തിയത്. ഇയാള്‍ മാധ്യമപ്രവര്ത്തകന് ആണെന്ന് അവകാശപ്പെട്ടതോടെ പത്തനംതിട്ടയിലെ മാധ്യമങ്ങള്‍ക്ക് നേരെ സോഷ്യല്‍ മീഡിയ തിരിഞ്ഞിരുന്നു. ഇതിനെതിരേ പത്തനംതിട്ട പ്രസ് ക്ലബ് നല്കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. നിരീക്ഷണത്തില്‍ നിന്നു ചാടിപ്പോകുന്നവര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയാണ് പോലീസ്. ഇന്നലെ വൈകിട്ട് ജില്ലാ കലക്ടര്‍ പിബി നൂഹ് വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം പൊലീസ് മൂന്നുപേര്‍ക്കെതിരേ കൂടി കേസെടുത്തു. ഇതോടെ ക്വാറന്റൈനില്‍ നിന്ന് മുങ്ങിയത് എടുത്ത ആകെ കേസുകളുടെ എണ്ണം എട്ടായി. 16 പേരാണ് പ്രതികളായിട്ടുള്ളത്. മാര്‍ച്ച് ആറിന് യുഎസില്‍ നിന്ന് നാട്ടിലെത്തിയ മെഴുവേലി ആലക്കോട് കരിങ്കുറ്റിയില്‍ ആലീസ് മാത്യു,…
Read MoreTag: janatha curfew
നിങ്ങള്‍ക്കോ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതുവരെയുള്ളൂ ഈ ചിരിയൊക്കെ ! രോഗത്തെ ചെറുക്കാന്‍ അഹോരാത്രം പൊരുതുന്നവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതില്‍ എന്താണ് തെറ്റ്; ട്രോളന്മാരെ രൂക്ഷമായി വിമര്‍ശിച്ച് സലിംകുമാര്‍;പിന്തുണയുമായി ഇന്നസെന്റും…
പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കാര്യഗൗരവം ഇല്ലാത്ത ചില രാഷ്ട്രീയ നേതാക്കളും ട്രോളന്മാര് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ചില പ്രബുദ്ധ മലയാളികളും ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. അസ്ഥാനത്തുള്ള നിരവധി ട്രോളുകളാണ് ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇത്തരം കൊറോണ ട്രോളുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് സലിം കുമാര്‍. മലയാളത്തിലെ മിക്ക ട്രോളുകളിലും മുഖമായി എത്തുന്നത് സലിംകുമാറിന്റെ സിനിമാ കഥാപാത്രങ്ങളുടെ മുഖഭാവമാണ്. ഈ സാഹചര്യത്തിലാണ് സലിംകുമാര്‍ നിലപാട് വിശദീകരിക്കുന്നത്. പ്രധാനമന്ത്രിയുടെ ‘ജനതാ കര്‍ഫ്യു’ പ്രഖ്യാപനം വന്നതിനു ശേഷം ഒരുപാടു ട്രോളുകള്‍ അതേച്ചൊല്ലി ഇറങ്ങുകയുണ്ടായി. അതില്‍ കൂടുതലും എന്റെ മുഖം വച്ചുള്ള ട്രോളുകളാണു കണ്ടത്. മനസാവാചാ എനിക്കതില്‍ ബന്ധമില്ലെങ്കില്‍പോലും എനിക്ക് പശ്ചാത്താപമുണ്ട്. അത്തരം ട്രോളുകളില്‍ നിന്നെന്നെ ഒഴിവാക്കണം. ഇതൊരു അപേക്ഷയാണ്. കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ടു നിങ്ങള്‍ക്കു കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ ഈ…
Read More